»   » അക്ഷയ് കുമാറിനേക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല; തപ്‌സിക്ക് ആരാണ് അക്ഷയ്???

അക്ഷയ് കുമാറിനേക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല; തപ്‌സിക്ക് ആരാണ് അക്ഷയ്???

Posted By: Karthi
Subscribe to Filmibeat Malayalam
മുംബൈ: ബോളിവുഡില്‍ ഗോസിപ്പുലകള്‍ക്ക് ക്ഷാമമില്ല. നിന്നാലും തിരിഞ്ഞാലും മിണ്ടിയാലും ഗോസിപ്പാണ്. ഗോസിപ്പ് കോളങ്ങളില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും രക്ഷയില്ല. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിനെ ഗോസിപ്പ് കോളത്തില്‍ കയറ്റിയിരിക്കുകയാണ് പിങ്ക് നായിക തപ്‌സിപാനു.

അക്ഷയ് കുമാറിനേക്കുറിച്ച് എത്ര പറഞ്ഞാലും തപ്‌സി പാനുവിന് മതിയാകുന്നില്ല. പിങ്കിലൂടെ ബോളിവുഡിന്റെ മനം കവര്‍ന്ന തപ്‌സിയുടെ പുതിയ ചിത്രമായ നാം ഷബാനയില്‍ അക്ഷയ് അതിഥി വേഷത്തിലെത്തുന്നുണ്ട്. തനിക്ക് അക്ഷയ് നല്‍കി സിനിമയില്‍ നല്‍കിയ പിന്തുണയേക്കുറിച്ചാണ് തപ്‌സിക്ക് പറയാനുള്ളത്. 

തപ്‌സി ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അക്ഷയ് എത്തുന്നത്. തപ്‌സിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ബേബിയുടെ രണ്ടാം ഭാഗമാണ് നാം ഷബാന. ബേബിയില്‍ അക്ഷയ് കുമാറായിരുന്നു നായകന്‍. ചിത്രത്തില്‍ അതിഥി വേഷമായിരുന്നു തപ്‌സിക്ക്.

താന്‍ നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലെത്താന്‍ അക്ഷയ് മനസ് കാണിച്ചതാണ് തപ്‌സിക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്. തനിക്ക് വലിയ പിന്തുണയാണ് അദ്ദേഹം തന്നതെന്നും തപ്‌സി പറയുന്നു. തപ്‌സിയുടെ പോസ്റ്ററിനെ അക്ഷയ് അഭിനന്ദിച്ചതിലും തപ്‌സി ഏറെ സന്തോഷവതിയാണ്.

നാം ഷബാനയില്‍ മലയാളത്തിന്റെ യുവനായകന്‍ പൃഥ്വിരാജാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഔറംഗസേബിന് ശേഷം പൃഥ്വി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് നാം ഷബാന. ചിത്രത്തില്‍ റോ ഓഫീസറുടെ വേഷത്തിലാണ് തപ്‌സി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് നാം ഷബാന.

ആക്ഷന്‍ നായികയായി ബോളിവുഡില്‍ സാന്നിദ്ധ്യമാകുകയാണ് തപ്‌സി. ദ ഖാസി അറ്റാക്കിനെ പിന്നാലെയെത്തുന്ന നാം ഷബാനയും ആക്ഷന്‍ കഥാപാത്രമാണ് . പിങ്കിലും ആക്ഷന്‍ ചെയ്തിരുന്നു തപ്‌സി. മാര്‍ച്ച് 31നാണ് നാം ഷബാന തിയറ്ററിലെത്തുന്നത്. പിങ്കിന് ശേഷം ബോളിവുഡില്‍ സജീവമാകുകയാണ് തപ്‌സി.

ദില്ലി സ്വദേശിയാണെങ്കിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെയാണ് തപ്‌സി പ്രസിദ്ധയായത്. മമ്മുട്ടിയുടെ നായികയായി മലയാളത്തിലും തപ്‌സി എത്തിയിരുന്നു. സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത ഡബിള്‍സില്‍ നായികായിട്ടായിരുന്നു തപ്‌സി മലയാളത്തിലെത്തിയത്.

English summary
Taapsee recently stated that she didn’t mind the role reversal since she had an extended cameo in the Akshay Kumar starrer Baby, which is a sequel to her film Naam Shabana. She was also happy to receive compliments from the Khiladi actor after the first poster of the film was released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam