Just In
- 10 hrs ago
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
- 10 hrs ago
യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം
- 11 hrs ago
ബിഗ് ബോസ് വിന്നറാവാന്‍ തീരുമാനിച്ചാല്‍ അത് തന്നെ നടക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് ഡിംപലിന്റെ മാതാപിതാക്കള്‍
- 11 hrs ago
ഹെലന് തമിഴില്‍, റീമേക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്, കാണാം
Don't Miss!
- Sports
IND vs ENG: സ്പിന്നാണ് ഇന്ത്യയുടെ ശക്തി, അതില്‍ ഉറച്ച് നില്‍ക്കണം- അന്‍ഷുമാന്‍ ജയഗ്വാദ്
- News
ടൂള്‍ കിറ്റ് കേസ്; ദിഷ രവിക്ക് ജാമ്യം അനുവദിച്ച് കോടതി നടത്തിയത് ശക്തമായ നിരീക്ഷണങ്ങള്‍
- Automobiles
2021 റാങ്ലറിന്റെ പ്രാദേശിക അസംബ്ലിയും ബുക്കിംഗുകളും ആരംഭിച്ച് ജീപ്പ്
- Lifestyle
ഇന്നത്തെ ദിവസം ശുഭമാകുന്നത് ഇവര്‍ക്ക്
- Finance
ആരോഗ്യ ബജറ്റ് ;ആരോഗ്യ പരിരക്ഷ മാത്രമല്ല തൊഴിലവസരങ്ങളും വർധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
- Travel
ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി ഭാമയും അമ്മയാവാന്‍ ഒരുങ്ങുന്നു? ഭര്‍ത്താവ് അരുണിനൊപ്പമുള്ള പുതിയ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നു
ജനുവരി മുപ്പതിനായിരുന്നു നടി ഭാമയും ഭര്‍ത്താവ് അരുണും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. ലോക്ഡൗണിന് തൊട്ട് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വലിയ ആഘോഷമാക്കി നടത്തിയ വിവാഹത്തിന് പിന്നാലെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് ഭാമ. വിവാഹശേഷം കൂടുതല്‍ വിവരങ്ങളൊന്നും നടി പങ്കുവെക്കാറില്ല.
എന്നാല്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്ത് വന്ന ചിത്രങ്ങള്‍ വൈറലായതോടെ മറ്റൊരു കാര്യം കൂടി ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഭാമ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി എത്തുമെന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ തരംഗമാവുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ വായിച്ചറിയാം...

താരനിബിഡമായി നടത്തിയ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ഭാമയും ഭര്‍ത്താവ് അരുണും. കൊറോണ കാരണം ലളിതമായ ചടങ്ങായിരുന്നു. രണ്ട് പേരും പരസ്പരം ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് പറഞ്ഞാണ് പ്രിയതമനോട് ചേര്‍ന്ന് നില്ക്കുന്ന ചിത്രവുമായി ഭാമ എത്തിയത്. നടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ഇരുവരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നിരുന്നു.

അതിനിടെ ഭാമയുടെ സുഹൃത്ത് പങ്കുവെച്ച ചിത്രത്തിന് പിന്നാലെ കൂടിയിരിക്കുകാണ് പാപ്പരാസികള്‍. ഭര്‍ത്താവായ അരുണിനൊപ്പം സെറ്റ് സാരിയൊക്കെ ഉടുത്ത് സുന്ദരിയായി നില്ക്കുന്ന നടിയുടെ ചിത്രമാണ് പുറത്ത് വന്നത്. ചിത്രത്തില്‍ ഭാമ വയറിന് കൈതാങ്ങ് കൊടുക്കുന്നതാണ് വാര്‍ത്തകള്‍ക്ക് പിന്നിലെ കാര്യം. മാത്രമല്ല ഭാമ കുറച്ച് കൂടി വണ്ണം വച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങളാണെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ഫോട്ടോ വൈറലായി.

നടി ഭാമ അമ്മയാവാന്‍ ഒരുങ്ങുന്നു, കുഞ്ഞതിഥിയെ കാത്ത് താരദമ്പതിമാര്‍ എന്ന് തുടങ്ങി നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് നടിയോ അടുത്തവൃത്തങ്ങളോ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേ സമയം ലോക്ഡൗണില്‍ ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നടിമാരും തങ്ങള്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ച് രംഗത്ത് വന്നിരുന്നു. ബോളിവുഡ് സുന്ദരി കരീന കപൂര്‍ അടക്കമുള്ളവര്‍ ഒന്‍പതാം മാസത്തില്‍ എത്തി നില്‍ക്കുന്നതിന്റെ സന്തോഷത്തിലാണ്.

ബിസിനസുകാരനായ അരുണും ഭാമയും 2020 ജനുവരി മുപ്പതിനാണ് വിവാഹിതരായത്. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ശേഷം വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം താരവിവാഹത്തിനെത്തിയിരുന്നു. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍. ആ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം അരുണിന്റെ കുടുംബത്തിനൊപ്പം സന്തുഷ്ടയാണെന്ന് കാണിച്ച് ഭാമ രംഗത്ത് വരാറുണ്ടായിരുന്നു.