»   » ജയം രവി-ലക്ഷ്മി മേനോന്‍ ഹൊറര്‍ ചിത്രം കണ്ട് ബോളിവുഡ് സംവിധായകന്‍ പൊട്ടി ചിരിച്ചു!!

ജയം രവി-ലക്ഷ്മി മേനോന്‍ ഹൊറര്‍ ചിത്രം കണ്ട് ബോളിവുഡ് സംവിധായകന്‍ പൊട്ടി ചിരിച്ചു!!

Posted By: Sanviya
Subscribe to Filmibeat Malayalam


ജയം രവിയെയും ലക്ഷ്മി മേനോനെയും കേന്ദ്ര കഥാപാത്രമാക്കി ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് മിരുതന്‍. അടുത്തിടെ സ്വിറ്റസര്‍ലണ്ടിലെ നൗച്ചറ്റേല്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം സ്‌ക്രീന്‍ ചെയ്തിരുന്നു. ഹൊറര്‍ ചിത്രമായിരുന്നിട്ട് കൂടി മിരുതന്‍ കണ്ടിട്ട് പ്രേക്ഷകര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപ് അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങായിരുന്നു എന്‍ഐഎഫ്എഫ്. അനുരാഗ് കശ്യാപ പോലും ചിത്രം കണ്ട് പൊട്ടിചിരിച്ച് പോയി. അനുരാഗ് കശ്യാപിന്റെ രാമന്‍ രാഘവ് 2.0 എന്ന പുതിയ ചിത്രവും ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ ചെയ്തിരുന്നു. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

miruthan

പ്രേക്ഷകരില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ സന്തോഷം കശ്യാപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ചിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയും വിക്കി കൗഷലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രാമന്‍ രാഘവ് 2.0. ഫാന്റം ഫിലിംസിന്റെ ബാനറില്‍ അനുരാഗ്, വികാസ് ബഹല്‍, വിക്രമാദിത്യ മൊട്ട്വാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗ്ലോബ്ബല്‍ ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എസ് മിഷേല്‍ രായപ്പനാണ് മിരുതന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 19നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

English summary
The Most Unexpected Thing That Happened To Him In Switzerland!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam