»   » പ്രഭു ദേവയും നയനും വിവാഹിതരായിരുന്നു; വേര്‍പിരിയാന്‍ കാരണം നടന്റെ മക്കള്‍ !!

പ്രഭു ദേവയും നയനും വിവാഹിതരായിരുന്നു; വേര്‍പിരിയാന്‍ കാരണം നടന്റെ മക്കള്‍ !!

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയും പ്രഭു ദേവയും തമ്മിലുണ്ടായിരുന്ന പ്രണയവും ഗോസിപ്പുമെല്ലാം കെട്ടിപ്പൂട്ടിവച്ചതാണ്. നയന്‍താരയ്ക്ക് പുതിയ കാമുകനെയും കണ്ടെത്തി. എന്നാലിതുവരെ ഇരുവരും പിരിയാനുണ്ടായ യഥാര്‍ത്ഥ കാരണം എന്താണെന്ന് മാത്രം ആരാധകര്‍ക്കറിയില്ല.

നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരാജയം!!

പ്രഭു ദേവയുമായുള്ള വിവാഹത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച് പോയതാണ് നയന്‍. എന്നാല്‍ പിന്നെ കേട്ടത് ഇരുവരും വേര്‍പിരിയുന്നു എന്നാണ്. അധികം വൈകാതെ നയന്‍ സിനിമയില്‍ മടങ്ങിയെത്തുകയും ചെയ്തു. എന്താണ് അതിനിടയില്‍ സംഭവിച്ചത്. ആ പ്രണയ കഥയിലൂടെ തുടര്‍ന്ന് വായിക്കാം...

പ്രണയ ഗോസിപ്പുകള്‍ക്ക് തുടക്കം

നയന്‍താരയും പ്രഭുദേവയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അടിസ്ഥാനമില്ലാതെ പരക്കുകയായിരുന്നു. ആ ഇടെയാണ് നയന്‍താരയുടെ കൈത്തണ്ടയില്‍ പ്രഭുവിന്റെ പേര് പച്ചകുത്തിയതായി കണ്ടത്. ആദ്യമൊക്കെ അതേ കുറിച്ച് ചോദിച്ചപ്പോള്‍ നയന്‍ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് സമ്മതിച്ചു.

നയന്‍താരയുമായുള്ള വിവാഹത്തിന് വേണ്ടി വിവാഹമോചനം

ക്ലാസിക് ഡാന്‍സറായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹത്തിന് വേണ്ടി മതം മാറിയ റംലത്ത്, ലത എന്ന പേരും സ്വീകരിച്ചിരുന്നു. നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് പ്രഭു ദേവ തന്റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ 2010 ല്‍ പ്രഭുദേവയും ഭാര്യ റംലത്തും നിയമപരമായി വേര്‍പിരിഞ്ഞു.

വേര്‍പിരിയലിന് മുമ്പെ ഉണ്ടായ കോലാഹലങ്ങള്‍

വില്ല് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് നയനും പ്രഭുവും പ്രണയത്തിലാവുന്നത്. ആ സമയത്താണ് നടന്റെ 13 വയസ്സുകാരനായ മകന്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മകന്റെ വേര്‍പാടും ഭര്‍ത്താവിന് മറ്റൊരു പെണ്ണുമായുള്ള അടുപ്പവും റംലത്തിന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവര്‍ കേസ് കൊടുത്തു. നിരാഹാര സമരമിരുന്നു... ഒടുവില്‍ എല്ലാത്തില്‍ നിന്നും പിന്മാറി

നയന്‍ താരയും പ്രഭു ദേവയും വിവാഹിതരായി

റംലത്തില്‍ നിന്ന് വിവാഹ മോചനം നേടി പ്രഭുദേവയും, സിനിമ ഉപേക്ഷിച്ച് നയന്‍താരയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരമായി. വളരെ രഹസ്യമായൊരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് തന്നെ വിവാഹം നടന്നു എന്നും ഇല്ല എന്നുമുള്ള കിംവദന്തികള്‍ നിലനിന്നു പോന്നു.

വിവാഹ മോചനത്തിലെത്താന്‍ കാരണം

ദിവസങ്ങള്‍ മാത്രമേ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ആദ്യ ബന്ധത്തില്‍ തനിക്കുണ്ടായ മക്കളെ കൂടെ കൂട്ടണമെന്ന് പ്രഭുദേവ പറഞ്ഞു എന്നാല്‍ നമുക്ക് വേണ്ടത് സ്വകാര്യതയാണെന്ന് നയന്‍ വാദിച്ചു. ഒടുവില്‍ വേര്‍പിരിയാം എന്ന പരിഹാരമാര്‍ഗ്ഗം ആദ്യം പറഞ്ഞത് പ്രഭുദേവ തന്നെയാണ്.

നയന്‍താര സിനിമയിലേക്ക് തിരിച്ചുവന്നു

വിവാഹ മോചനത്തിന് ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ നയന്‍ സിനിമയിലേക്ക് മടങ്ങിയെത്തി. രാജാറാണി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നയന്‍ നഷ്ടപ്പെടുമായിരുന്ന താരപദവി വീണ്ടെടുത്തു. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പറ്റിയ ആളെ കണ്ടെത്തിയാല്‍ അതുണ്ടാവും എന്നാണ് നയന്‍ പറഞ്ഞത്.

ഇനി സ്ത്രീ എന്റെ ജീവിതത്തിലുണ്ടാവില്ല എന്ന് പ്രഭുദേവ

പ്രഭു ദേവയും സിനിമയില്‍ സജീവമായി. നയന്‍താര കോളിവുഡില്‍ വിലസുന്നത് കൊണ്ടോ എന്തോ, പ്രഭുദേവ തന്റെ സിനിമാ ജീവിതം ബോളിവുഡിലേക്ക് മാറ്റി. ഇനി ഒരു സ്ത്രീ തന്റെ ജീവിതത്തിലുണ്ടാവില്ല എന്ന് നടന്‍ അടിവരയിട്ടു പറഞ്ഞു. മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി മാത്രമാണ് ജീവിക്കുന്നത് എന്നാണ് നടന്‍ പറഞ്ഞത്.

English summary
The real reason behind Nayanthara and Prabhu Deva's Split

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam