»   » ഗ്ലാമർ മാത്രം പോരല്ലോ.. സൂപ്പർഹിറ്റ് ചിത്രത്തിൻറെ റീമേക്കിൽ നിന്ന് അമല പോളിനെ ഒഴിവാക്കാൻ കാരണം?

ഗ്ലാമർ മാത്രം പോരല്ലോ.. സൂപ്പർഹിറ്റ് ചിത്രത്തിൻറെ റീമേക്കിൽ നിന്ന് അമല പോളിനെ ഒഴിവാക്കാൻ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ മോചനത്തിന് ശേഷം സിനിമയിൽ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് അമല പോൾ. പൊതു ചടങ്ങുകളിലും സിനിമയിലും ഗ്ലാമർ വേഷം ചെയ്യാൻ ഒരു മടിയുമില്ല. എന്നാൽ അത് മാത്രം പോരല്ലോ...?

ദിലീപിനെ കാണാൻ ജയിലിലെത്തിയ അപ്രതീക്ഷിത അതിഥി, കട്ടിത്താടി വച്ച ദിലീപിനെ തരിച്ചറിഞ്ഞില്ല!

സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ക്വീനിൽ നിന്ന് അമല പോളിനെ പുറത്താക്കിയത് വാർത്തയായിരുന്നു. അതിൻറെ കാരണമായി ഇപ്പോൾ പറഞ്ഞുകേൾക്കുന്നത് നടിയുടെ പരാജയങ്ങളാണ്.

എന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു, അമല പോള്‍ നായകനെ കളിയാക്കി, ബേബി.... !!

ക്വീൻ എന്ന ചിത്രം

2014 കങ്കണ നായികയായെത്തിയ ബോളിവുഡ് ബ്ലോക്ബസ്റ്റർ ഹിറ്റ് ചിത്രമാണ് ക്വീൻ. വിവാഹം ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കിയ അവസാന നിമിഷം വരൻ വേണ്ട എന്ന് പറഞ്ഞതിനെ തുടർന്ന് റാണി എന്ന പെൺകുട്ടി ഒറ്റയ്ക്ക് ഹണിമൂൺ ആഘോഷത്തിന് ലണ്ടനിലേക്ക് പോകുന്നതാണ് ചിത്രത്തിൻറെ കഥ.

റീമേക്ക് ചെയ്യുന്നു

ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ ക്വീൻ സൌത്ത് ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നു. മലയാളത്തിലും തെലുങ്കിലും നീലകണ്ഠനാണ് സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ നായിക

തമിഴിൽ ക്വീനായി കാജൽ അഗർവാളും തെലുങ്കിൽ തമന്നയും കന്നടയിൽ പരുൾ യാദവും നായികമാരായി എത്തുന്നു. മലയാളത്തിൽ അമല പോളിനെയാണ് ക്വീനായി പരിഗണിച്ചിരുന്നത്.

അമല പോളിനെ ഒഴിവാക്കി

എന്നാൽ ഇപ്പോൾ കേൾക്കുന്നു അമല പോളിനെ ചിത്രത്തിൽ നിന്നും പുറത്താക്കിയെന്ന്. അമല പോളിന് ഡേറ്റില്ല എന്നാണ് അണിയറയിൽ നിന്നും നൽകിയ വിശദീകരണം.

യഥാർത്ഥ കാരണം

എന്നാൽ യഥാർത്ഥ കാരണം അമലയ്ക്ക് ഡേറ്റില്ലാത്തതല്ല എന്ന് പാപ്പരാസികൾ പറയുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അമലയുടെ സിനിമകളൊന്നും വിജയമല്ലത്രെ. തുടർച്ചയായ പരാജയങ്ങളാണ് അമലയെ ഒഴിവാക്കാൻ കാരണം.

അത് ശരിയാണോ..

അമ്മ കണക്ക് എന്ന തമിഴ് ചിത്രത്തിന് ശേഷം അമലയ്ക്ക് കാര്യമായ വിജയമില്ല എന്നത് ശരിയാണ്. മലയാളത്തിൽ ചെയ്ത ഷാജഹാനും പരീക്കുട്ടിയും, അച്ചായൻസ് എന്നീ ചിത്രങ്ങളും പരാജയമായിരുന്നു. ഹേബുലി എന്ന ആദ്യ കന്നട ചിത്രവും പൊട്ടി. ഏറെ പ്രതീക്ഷയോടെ വന്ന വിഐപി 2 വിനും പരാജയമായിരുന്നു വിധി

പുതിയ ചിത്രങ്ങൾ

തിരുട്ടു പയലേ 2 എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന അമല പോൾ ചിത്രം. ഭാസ്കർ ദ റാസ്ക്കൽ എന്ന ചിത്രത്തിൻറെ റീമേക്ക് അമല പൂർത്തിയാക്കി. അരവിന്ദ് സ്വാമിയുടെ നായികയായിട്ടാണ് ഈ ചിത്രത്തിലെത്തുന്നത്. മലയാളത്തിൽ കായംകുളം കൊച്ചുണ്ണിയാണ് ഇനി അമലയ്ക്ക് പ്രതീക്ഷയുള്ള വലിയ ചിത്രം.

പകരം ആര്?

അതേ സമയം, ക്വീനിൻറെ റീമേക്കിൽ അമല പോളിന് പകരക്കാരിയായി മഞ്ജി മോഹൻ എത്തും. ഒരു വടക്കൻ സെൽഫിയ്ക്ക് ശേഷം തമിഴിലേക്ക് പോയ മഞ്ജിമ ക്വീനായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

English summary
The reason behind Amala Paul depleted from Queen remake

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam