twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെയും വിജയ് യുടെയും ഭാഗ്യ നായിക.. പെട്ടന്ന് അപ്രത്യക്ഷമാകാന്‍ കാരണം രണ്ട് വിവാഹം??

    By Rohini
    |

    തുടക്കത്തില്‍ തിളങ്ങിയവരെ പലപ്പോഴും പിന്നീട് കാണാതെയായിട്ടുണ്ട്. പുതിയ തലമുറയില്‍ കൈലാഷ്, അര്‍ച്ചന കവി പോലുള്ള താരങ്ങളെല്ലാം തുടക്ക കാലത്ത് മിന്നി നിന്ന് പിന്നീട് മാഞ്ഞുപോയവരാണ്. അങ്ങനെ മാഞ്ഞുപോയവരുടെ ലിസ്റ്റ് അര്‍ച്ചനയ്ക്കും കൈലഷിനുമൊക്കെ അപ്പുറത്ത് നിന്നേ തുടങ്ങുന്നു. അഞ്ജു അരവിന്ദ് എന്ന നടിയും ഈ ലിസ്റ്റില്‍ പെടും.

    <em>നയന്‍താരയുടെ ആത്മവിശ്വാസം അതിരു കടക്കുമ്പോള്‍ സംഭവിക്കുന്നത്, മറ്റ് നടിമാരുടെ അവസ്ഥ ??</em>നയന്‍താരയുടെ ആത്മവിശ്വാസം അതിരു കടക്കുമ്പോള്‍ സംഭവിക്കുന്നത്, മറ്റ് നടിമാരുടെ അവസ്ഥ ??

    മലയാളത്തിലും തമിഴിലും ഒരേ സമയം വിജയം നേടിയ നായികയാണ് അഞ്ജു അരവിന്ദ്. ഇളയദളപതി വിജയ് യുടെ ആദ്യ നായിക. മലയാളത്തില്‍ ദിലീപിന്റെ ഭാഗ്യ നായികയായും അഞ്ജു അറിയപ്പെട്ടിരുന്നു. പെട്ടന്ന് അഞ്ജുവിനെ ഇന്റസ്ട്രിയില്‍ നിന്നും കാണാതെയായി. എവിടെയായിരുന്നു ഇത്രയും നാള്‍.. എന്തായിരുന്നു നീണ്ടു നിന്ന ഈ ഇടവേളയ്ക്ക് കാരണം?

    തുടക്ക കാലം

    തുടക്ക കാലം

    തൊണ്ണൂറുകളുടെ മധ്യത്തില്‍ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അഞ്ജു അരവിന്ദ്. സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കയറി ഈ കാലഘട്ടത്തില്‍ നായികയായിട്ടായിരുന്നില്ല അഞ്ജു അരവിന്ദിന്റെ സിനിമ പ്രവേശം.

    ആദ്യ ചിത്രം

    ആദ്യ ചിത്രം

    സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അക്ഷരം തന്റെ ആദ്യ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ പെങ്ങളുടെ വേഷമായിരുന്നു അഞ്ജുവിന്. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു അഞ്ജു അരവിന്ദിനെ തേടിയെത്തിയത്.

    തമിഴിലേക്ക്

    തമിഴിലേക്ക്

    1995 ല്‍ പുറത്തിറങ്ങിയ അക്ഷരത്തിന് ശേഷം, 1996 ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കൊപ്പം അഞ്ജു സ്‌ക്രീനില്‍ എത്തി.

    കന്നടയിലേക്കും

    കന്നടയിലേക്കും

    തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തില്‍ വേഷമിട്ടത്. ഈ ഒരു ചിത്രത്തില്‍ മാത്രമാണ് കന്നടയില്‍ വേഷമിട്ടത്.

    പെട്ടന്ന് കാണാതെയായി

    പെട്ടന്ന് കാണാതെയായി

    2001 ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു.

    തിരിച്ചെത്തിയത്

    തിരിച്ചെത്തിയത്

    2013 ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയില്‍ സജീവമായത്. പിന്നീട് കൈനിറയെ ചിത്രങ്ങളുമായി അഞ്ജു അരവിന്ദ് തിരക്കിലായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്വര്‍ണക്കടുവയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

    മിനിസ്‌ക്രീനിലും

    മിനിസ്‌ക്രീനിലും

    ബിഗ് സ്‌ക്രീന് പുറമെ മിനി സ്‌ക്രീനിലും സജീവ സാന്നിദ്ധ്യമായിരുന്നു താരം. വിനയ ചന്ദ്രന്‍ എന്ന ബിസിനസുകാരനെയാണ് അഞ്ജു അരവിന്ദ് രണ്ടാമത് വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് അന്‍വിത എന്ന ഒരുമകളുണ്ട്.

    English summary
    The reason behind Anju Aravind's break
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X