»   » വിമലും പൃഥ്വിരാജും തെറ്റിപ്പിരിഞ്ഞു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

വിമലും പൃഥ്വിരാജും തെറ്റിപ്പിരിഞ്ഞു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

Written By:
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം സിനിമാ ലോകത്ത് പുതിയ കുറെ പ്രശ്‌നങ്ങള്‍ പിറവികൊള്ളുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്നൊരു മികച്ച അനുഭവം കേരള പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആര്‍ എസ് വിമലും പൃഥ്വിരാജും തെറ്റിപ്പിരിഞ്ഞു എന്നാണ് കേള്‍ക്കുന്നത്. സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ വെളിപ്പെടുത്തിയ ചില സത്യങ്ങളാണത്രെ ഈ വിള്ളലിനു കാരണം.

'മൊയ്തീനിലെ രണ്ട് പാട്ടുകള്‍ പൃഥ്വി ഇടപെട്ട് ഒഴിവാക്കി; ഈ പുരസ്‌കാരം പൃഥ്വിയ്ക്കുള്ള മറുപടി'


ചിത്രത്തിന് വേണ്ടി താന്‍ തയ്യാറാക്കിയ മൂന്ന് പാട്ടുകളോടും പൃഥ്വിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും അതില്‍ രണ്ട് പാട്ടുകള്‍ നടന്‍ സംവിധായകനോട് പറഞ്ഞ് നിര്‍ബന്ധപൂര്‍വ്വം മാറ്റി എന്നുമാണ് രമേശ് നാരായണ്‍ പറഞ്ഞത്. ഇക്കാര്യം തന്നോട് പറഞ്ഞത് ആര്‍ എസ് വിമലാണെന്നും രമേശ് നാരായണ്‍ വെളിപ്പെടുത്തിയിരുന്നു.


rameshnarayanan

ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ആര്‍ എസ് വിമലിനും പൃഥ്വിരാജിനും ഇടയില്‍ ഈ വിഷയത്തെ കുറിച്ച് ഒരു സംസാരം നടന്നു എന്നുള്ളത് വാസ്തവമാണത്രെ. എന്നാല്‍ ഇത് രഹസ്യമായി കൈകാര്യം ചെയ്യണം എന്നാണത്രെ പൃഥ്വി വിമലിനോട് ആവശ്യപ്പെട്ടത്. രമേശ് നാരായണന്‍ അത് പരസ്യമാക്കിയതോടെ വിമലിനോട് പൃഥ്വിയ്ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു എന്നൊക്കെയാണ് വാര്‍ത്ത.


സോഷ്യല്‍ മീഡിയ ഈ വാര്‍ത്ത ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ വൈറസുപോലെ പടര്‍ന്നു പിടിയ്ക്കുകയാണിത്. കേട്ടതിന്റെ മറ്റൊരു തലം അന്വേഷിക്കാന്‍ ആരും മുതിരുന്നില്ല. അതേ സമയം രമേശ് നാരായണിന്റേത് മൂന്നാംകിട അഭിപ്രായമാണെന്നും അതിനോട് പ്രതികരിക്കാന്‍ താന്‍ ഇല്ലെന്നുമായിരുന്നു വിവരം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോടുള്ള ആര്‍ എസ് വിമലിന്റെ പ്രതികരണം.


ഈ വിഷയത്തില്‍ പൃഥ്വിരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും വാര്‍ത്തയുടെ ഗൗരവാവസ്ഥ കൂട്ടുന്നു. ഇത്രയും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംവിധായകന്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിയതും ചോദ്യം ചെയ്യപ്പെടും. നേരത്തെ കാഞ്ചനമാലയുമായി ബന്ധപ്പെട്ടും ചിത്രത്തിന് നേരെ ഒത്തിരി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.


prithviraj-vimal

അതേ സമയം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ കര്‍ണന്‍ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. മലയാളത്തില്‍ ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ഈ ചിത്രവും പേര് പ്രഖ്യാപിച്ചതുമുതല്‍ വിവാദത്തിലാണ്. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ മമ്മൂട്ടിയെ നായകനാക്കി ഇതേ ചിത്രം സംവിധാനം ചെയ്യുന്നു എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.


ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യമുണ്ടാവരുതേ എന്നാണ് പൃഥ്വിയും വിമലും ഒന്നിച്ച് വീണ്ടുമൊരു അത്ഭുതം കാണാന്‍ കാത്തിരിയ്ക്കുന്ന പ്രേക്ഷകരുടെ പ്രാര്‍ത്ഥന. ഫില്‍മിബീറ്റും അത് കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നു.

English summary
There is a news spreading about Prithviraj and RS Vimal are splitted?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam