»   » വിജയുടെ 'കാമുകിയും സഹോദരിയും' മലയാളികള്‍ ! 'എങ്ക വീട്ടു പിള്ളൈ' വിജയ് കസറും ?

വിജയുടെ 'കാമുകിയും സഹോദരിയും' മലയാളികള്‍ ! 'എങ്ക വീട്ടു പിള്ളൈ' വിജയ് കസറും ?

By: ജാനകി
Subscribe to Filmibeat Malayalam

ഏറ്റവും പുതിയ ചിത്രത്തില്‍ വിജയ്ക്ക് മൂന്ന് നായികമാരോ? വിജയുടെ 60മത് ചിത്രമായ ഇനിയും പേരിടാത്ത ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ടാകുമെന്ന് സൂചന. മലയാളി ആരാധകര്‍ക്ക് ഏറെ സന്തോഷിയ്ക്കാനുള്ള മറ്റൊരു കാര്യം കൂടി ഈ ചിത്രത്തിലുണ്ട്. രണ്ട് മലയാളം യുവനടിമാര്‍ കൂടി ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് .

കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായികയെന്ന് മുമ്പ് വാര്‍ത്ത പരന്നിരുന്നു. മറ്റ് രണ്ട് നായികമാര്‍ കാജല്‍ അഗര്‍വാളും ഐശ്വര്യ രാജേഷും ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാജല്‍-വിജയ് ജോഡികള്‍ തമിഴിലെ തന്നെ മികച്ച താര ജോഡികളില്‍ ഒന്നാണ് .

Vijay

മലയാളികളുടെ ഇഷ്ടനായികയായ മിയ ജോര്‍ജ്ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മിയ വിജയുടെ സഹോദരിയുടെ വേഷത്തിലാണത്രേ സിനിമയില്‍ അഭിനയിക്കുന്നത്.

Miya

എംജിആര്‍ അഭിനയിച്ച എങ്ക വീട്ടു പിള്ളൈ എന്ന ചിത്രത്തിന്റെ റീമേക്കാണ് വിജയ് 60 എന്നും കേള്‍ക്കുന്നുണ്ട്.

Keerthi

ഭരതന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1965 ല്‍ റിലീസ് ആയ ചിത്രമാണ് എങ്ക വീട്ടു പിള്ളൈ .

English summary
Three female leads for Vijay 60?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam