മമ്മൂട്ടിയുടെ ഡ്യൂപ്പ് അല്ല, ഇനി മുതല്‍ സംവിധായകന്‍! നടന്‍ ടിനി ടോം കൂടി സംവിധായകന്‍ ആവുന്നു?
മലയാള സിനിമയില്‍ ന്യൂജനറേഷന്‍ സംവിധായന്മാര്‍ക്കൊപ്പം താരങ്ങള്‍ കൂടി സംവിധാനത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. നടന്‍ പൃഥ്വിരാജ് സുകുമാരന് പിന്നാലെ കലാഭവന്‍ ഷാജോണും സംവിധായകനായി ഈ വര്‍ഷം എത്തിയിരുന്നു. ഇനി നടന്‍ മോഹന്‍ലാലും സംവിധായകന്‍ ആവാന്‍ ഒരുങ്ങുകയാണ്. അക്കൂട്ടത്തിലേക്ക് നടന്‍ ടിനി ടോം കൂടി എത്തുകയാണെന്ന വാര്‍ത്തകളാണ് വന്നിരിക്കുന്നത്.
ടിനി ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്ന കാര്യവും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഒരു ബയോപിക് ആണെന്നാണ് സൂചന. മുഴുനീളം ഗള്‍ഫില്‍ നിന്നും ഷൂട്ട് ചെയ്യാന്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.

അതേ സമയം യുഎഇ യിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷറഫ് തമാരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്ന സിനിമയാണെന്നുള്ള സൂചനകളും വരുന്നുണ്ട്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഓഫിഷ്യല്‍ അനൗണ്‍സ്‌മെന്റും അധികം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്.
ടിനി ടോം കൂടി സംവിധാന രംഗത്തേക്ക് എത്തുന്നതോടെ മലയാളത്തിലെ താരങ്ങളില്‍ പ്രമുഖരെല്ലാം സംവിധാനത്തിലേക്ക് എത്തി വിജയം കൊയ്യുന്ന കാഴ്ച കാണാം. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ടിനി ടോം. മമ്മൂട്ടി ഇരട്ടവേഷങ്ങൡലത്തിയ സിനിമകളില്‍ അദ്ദേഹത്തിന് ഡ്യൂപ്പ് ആയിരുന്നത് ടിനി ടോം ആയിരുന്നു.


Click it and Unblock the Notifications











