»   » വിവാഹാഭ്യര്‍ത്ഥന നടത്തിയ ആരാധകന് മമ്മൂട്ടിയുടെ നായിക നല്‍കിയ കലക്കന്‍ മറുപടി

വിവാഹാഭ്യര്‍ത്ഥന നടത്തിയ ആരാധകന് മമ്മൂട്ടിയുടെ നായിക നല്‍കിയ കലക്കന്‍ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ മായാബസാര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം ടിസ്‌ക ചോപ്രയെ മലയാളികള്‍ക്ക് പരിചയം. പിന്നീട് ദേശീയ പുരസ്‌കാരം നേടിയ നിര്‍ണായകം എന്ന ചിത്രത്തിലും ടിസ്‌ക അഭിനയിക്കുകയുണ്ടായി.

അതൊന്നുമല്ല ഇപ്പോള്‍ ഇവിടെ വിഷയം, സോഷ്യല്‍ മീഡിയയിലൂടെ വിവാഹാഭ്യര്‍ത്ഥന നടത്തിയ ആരാധകന് ടിസ്‌ക നല്‍കിയ കലക്കന്‍ മറുപടിയാണ്. മറുപടി കേട്ട ആരാധകന്‍ തലകുമ്പിട്ടുപോയിക്കാണും

വിവാഹഭ്യര്‍ത്ഥന

എന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു രാഹുല്‍ എന്ന ആരാധകന്റെ ചോദ്യം

ടിസ്‌കയുടെ മറുപടി

'ഈ ചോദ്യത്തിനായി കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍. നന്ദി. തീര്‍ച്ചയായും ഞാന്‍ തയ്യാറാണ്. ദയവു ചെയ്ത് നിങ്ങളുടെ വിവരങ്ങളെല്ലാം അയച്ചു തരിക. എന്റെ ഭര്‍ത്താവിനും താങ്കളെ അറിയണം എന്നുണ്ട്. അദ്ദേഹത്തെ ഉപേക്ഷിച്ച് ആരുടെ ഒപ്പമാണ് ഞാന്‍ പോകുന്നത് എന്നറിയാന്‍ നോക്കിയിരിയ്ക്കുകയാണ്'

ഇതാണ് ട്വീറ്റ്

ട്വിറ്ററിലൂടെയായിരുന്നു ഈ വിവാഹാഭ്യര്‍ത്ഥനയും മറുപടിയും. ഇതാണത്.

ടിസ്‌ക ചോപ്ര

താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെയാണ് ടിസ്‌ക ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തത്. ബോളിവുഡിനും മലയാളത്തിനും പുറമെ തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിലും ടിസ്‌ക അഭിനയിച്ചിട്ടുണ്ട്.

ടിസ്‌ക ചോപ്രയുടെ ഫോട്ടോസിനായി

English summary
Tisca Chopra Gave An Epic Reply To Man Who Proposed Her On Twitter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam