»   » ദിലീപ് ജയിലിൽ, കാവ്യ മാധവൻ 4 മാസം ഗർഭിണി, ചിരിക്കണോ കരയണോ എന്നറിയാതെ താരകുടുംബം.. കരുതലോടെ പോലീസ്!!

ദിലീപ് ജയിലിൽ, കാവ്യ മാധവൻ 4 മാസം ഗർഭിണി, ചിരിക്കണോ കരയണോ എന്നറിയാതെ താരകുടുംബം.. കരുതലോടെ പോലീസ്!!

By: Kishor
Subscribe to Filmibeat Malayalam

മീശമാധവനും രുഗ്മിണിയും തമ്മിലുള്ള ഒന്നിക്കലിന് കയ്യടിച്ച ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു അത്. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹത്തെപ്പറ്റിയാണ് പറയുന്നത്. ഏറെ വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും ഒടുവിൽ ആറ് മാസം മുമ്പാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്.

താരങ്ങളുടെ വിവാഹം കഴിഞ്ഞാൽ പിന്നെ അറിയാമല്ലോ, നടി ഗർഭിണിയാണോ നടിക്ക് വിശേഷമുണ്ടോ തുടങ്ങിയ ചോദ്യങ്ങളായി പിന്നെ. ഇപ്പോഴിതാ കാവ്യ ഗർഭിണിയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കിടക്കുമ്പോഴാണ് ഈ നല്ല വാർത്ത പുറത്ത് വരുന്നത് എന്ന സങ്കടം മാത്രമേ താരകുടുംബത്തിന് ഉള്ളൂ, വിശദമായി വായിക്കാം..

ഈ വാർത്ത ആദ്യമായിട്ടല്ല

കാവ്യ മാധവൻ ഗർഭിണിയാണ് എന്നതാണ് വാർത്ത. ആദ്യമേ പറയാമല്ലോ, ഇങ്ങനെ ഒരു വാർത്ത പുറത്ത് വരുന്നത് ഇത് ആദ്യമായിട്ടല്ല. കാവ്യ മാധവൻ ഗർഭിണിയാണ് എന്ന വാർത്ത കഴിഞ്ഞ മാസം തന്നെ പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലായിരുന്നു അന്ന് പ്രചാരണം എങ്കിൽ ഇത്തവണ പ്രമുഖ പത്രങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാവ്യ നാല് മാസം ഗർഭിണി

ജനപ്രിയ നായകൻ ദിലീപിന്റെ രണ്ടാം ഭാര്യയും പ്രമുഖ നടിയുമായ കാവ്യ മാധവൻ നാല് മാസം ഗർഭിണിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2016 നവംബറിലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് അത്യാർഭാടങ്ങളൊന്നും ഇല്ലാതെ വളരെ പെട്ടെന്നായിരുന്നു വിവാഹം.

കാവ്യ അമ്മയാന്നു

ദിലീപ് ജയിലിൽ കഴിയുമ്പോഴാണ് കാവ്യ മാധവൻ ഗര്‍ഭിണിയാണ് എന്ന വാർത്ത വീണ്ടും പരക്കുന്നത്.
കാവ്യ മാധവൻ അമ്മയാകാൻ പോകുന്നു എന്നും നാല് മാസം ഗർഭിണിയാണ് എന്നും കേരള കൗമുദിയാണ് ആദ്യം വാർത്ത പുറത്ത് വിട്ടത്. പിന്നാലെ മംഗളം, കൈരളി പീപ്പിൾ തുടങ്ങിയവയും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ദിലീപിനെ കാണാൻ എത്തിയില്ല

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ദിലീപിനെ കാണാൻ കാവ്യ മാധവൻ ഇത് വരെ ജയിലിൽ എത്തിയിട്ടില്ല എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് എന്ന് ഒരുപക്ഷം ആളുകൾ പറയുന്നു. ദിലീപിന്റെ സുഹൃത്തുക്കൾ മാത്രമാണ് ഇത് വരെയായി ദിലീപിനെ കാണാൻ വന്നത്.

ദിലീപിന്റെ പ്രതികരണം

കാവ്യ മാധവൻ ഗർഭിണിയാണ് എന്ന വാർത്തകളോട് കാവ്യയോ ജയിലിൽ കഴിയുന്ന ദിലീപോ പ്രതികരിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ മാസം ഇത്തരമൊരു വാർത്ത പ്രചരിച്ചപ്പോൾ ദിലീപ് നൽകിയ പ്രതികരണം വളരെ രസകരമായിരുന്നു. തന്റെ ഭാര്യ ഗർഭിണിയാണ് എന്ന് ഓൺലൈൻ പത്രങ്ങൾ വഴിയാണ് താനറിഞ്ഞത് എന്നാണ് ദിലീപ് അന്ന് പറഞ്ഞത്.

കാവ്യയെ പോലീസ് ചോദ്യം ചെയ്തത്

നടിയെ ആക്രമിച്ച കേസിൽ ഭർത്താവ് ദിലീപ് ജയിലിൽ കഴിയുമ്പോഴാണ് കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തത്. ആറ് മണിക്കൂർ നേരം പോലീസ് കാവ്യ മാധവൻറെ മൊഴിയെടുത്തിരുന്നു. ആദ്യഘട്ടം ചോദ്യം ചെയ്യൽ നടക്കുമ്പോൾ കാവ്യ മാധവൻ ഗർഭിണിയാണ് എന്ന കാര്യം പോലീസിന് അറിയുമായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എന്ത് കൊണ്ട് വീട്ടിൽ വെച്ച്

ആലുവയിലുള്ള ദിലീപിന്റെ തറവാട്ട് വീട്ടിൽ വെച്ചാണ് പോലീസ് കാവ്യ മാധവന്റെ മൊഴിയെടുത്തത്. ആലുവ പോലീസ് ക്ലബിൽ എത്താൻ കാവ്യ വിസമ്മതിച്ചതിനെ തുടർന്നാണ് ഇത്. ഇതേതുടർന്ന് പോലീസ് കാവ്യ താമസിക്കുന്ന വീട്ടിൽ എത്തുകയായിരുന്നു. ഇതും കാവ്യ ഗർഭിണിയായത് കൊണ്ടാണ് എന്ന സംശയത്തിന് ആക്കം കൂട്ടുന്നു.

തുടര്‍ന്നുള്ള നീക്കങ്ങൾ

ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ കാവ്യ മാധവൻ പോലീസിനോട് തൃപ്തികരമായ രീതിയിൽ പ്രതികരിച്ചില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും എന്നും വാർത്തകൾ പരന്നു. കാവ്യ ഗർഭിണിയാണ് എന്നറിഞ്ഞതോടെ പോലീസ് രണ്ടാമതും ചോദ്യം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കാൻ സാധ്യതയുണ്ട്.

പോലീസിന് മുന്നിൽ കരഞ്ഞ് കാവ്യ

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും കാവ്യ വ്യക്തമായ ഉത്തരം നൽകിയില്ലത്രെ. അറിയില്ല എന്ന് പറഞ്ഞ് ഒഴി‍ഞ്ഞുമാറാൻ ശ്രമിച്ച കാവ്യ പോലീസിന് മുന്നിൽ കരഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കേസിൽ കാവ്യ നൽകിയ മൊഴി പോലീസ് പരിശോധിച്ച് വരികയാണ്. അടുത്ത ഘട്ടം ചോദ്യം ചെയ്യലിനെക്കുറിച്ച് പോലീസ് ഒന്നും വിട്ടുപറയുന്നില്ല.

വിവാഹത്തിന് പിന്നാലെ

മലയാള സിനിമയിൽ പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോഴാണ് കാവ്യ മാധവനും ദിലീപും വിവാഹിതരാകുന്നത്. വിവാഹത്തെ തുടർന്ന് രണ്ടുപേർക്കും ചെറിയ ചെറിയ എതിർപ്പുകളൊക്കെ നേരിടേണ്ടി വന്നിരുന്നു. ദിലീപിന്റെ ചിത്രങ്ങളും തീയറ്ററിൽ തുടർച്ചയായി പൊട്ടി. കാവ്യ മാധവനാകട്ടെ അഭിനയം ഏകദേശം അവസാനിപ്പിച്ച മട്ടിലാണ്.

ചിരിക്കണോ കരയണോ

തീയറ്റർ പ്രശ്നവും മറ്റും ഒതുക്കിത്തീർത്ത് ദിലീപ് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് അശനിപാതം പോലെ നടിയെ ആക്രമിച്ച കേസ് ഉണ്ടാകുന്നത്. തുടക്കം മുതൽ സംശയത്തിന്റെ നിഴലിൽ ആയിരുന്ന ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. ഇതിനിടയിലാണ് വീട്ടിൽ പുതിയ അതിഥി എത്തുന്നത്.

ദിലീപിന്റെ രണ്ടാമത്തെ കുട്ടി

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ദിലീപിന്റെ രണ്ടാമത്തെ കുട്ടിയാണ് കാവ്യ മാധവൻറെ വയറ്റിൽ വളരുന്നത്. മഞ്ജു വാര്യരുമായുളള വിവാഹത്തിൽ ദിലീപിന് ഒരു മകൾ ഉണ്ട് - മീനാക്ഷി. മകൾ ഇപ്പോഴും ദിലീപിനൊപ്പമാണ്. കാവ്യ മാധവൻ നേരത്തെ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധത്തിൽ കുട്ടികളില്ല.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ

കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയും നേരട്ടെ പ്രചരിച്ചിരുന്നു. ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്നറിയില്ല. കാവ്യാ മാധവന്റെ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചൊരു വാര്‍ത്തയാണിത്. എന്നാല്‍ ഈ വാര്‍ത്തയുടെ നിജസ്ഥിതി എത്രത്തോളമെന്ന് പറയാറിയിട്ടില്ല എന്ന് മാത്രം.

മലയാളത്തിൽ കുഞ്ഞതിഥിക്കാലം

കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന്‍റെ തിരക്കിലാണ് മലയാള സിനിമയിലെ താരങ്ങള്‍. യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് കുട്ടികളുണ്ടായതും അടുത്തിടെയാണ്. അക്കൂട്ടത്തില്‍ അടുത്തതായി നടന്‍ ദിലീപും ഇടം പിടിക്കുമെന്നാണി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യവട്ടം വാർത്ത പ്രചരിച്ചത്

കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് മുൻപ് പ്രചരിച്ചത്. ദിലീപ് കാവ്യാ മാധവന്‍ വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ കുറച്ചായി. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരുടേയും ആരാധകര്‍. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരദമ്പതികള്‍ കൂടിയാണ് ഇവര്‍.

Sreenivasan About Dileep's Arrest

ഗോസിപ്പുകള്‍ പുത്തരിയല്ല

ഗോസിപ്പുകൾ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം എന്ന് ദിലീപ് കാവ്യ വിവാഹത്തെ വിളിക്കാം. ദിലീപിനെയും കാവ്യാ മാധവനെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ വളരെ മുന്‍പേ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ഇങ്ങനെ പ്രചരിച്ച വാര്‍ത്ത ഗോസിപ്പാണെന്നും പറഞ്ഞ് ദിലീപ് നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. എന്നാല്‍ പിന്നീട് മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ താരം കാവ്യാ മാധവനെ വിവാഹം ചെയ്യുകയായിരുന്നു.

English summary
Report suggest Popular actress Kavya Madhavan is pregnant, the actress yet to respond to the reports.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam