For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി മേഘ്‌ന രാജ് രണ്ടാമതും വിവാഹിതയാവുന്നോ? യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസുമായി ബിഗ് ബോസ് വിന്നറായ താരം

  |

  നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി കൊണ്ടായിരുന്നു. പ്രിയതമന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും മേഘ്‌ന ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒരു മകന്‍ കൂടി ജനിച്ചതോടെ കുഞ്ഞിന്റെ കാര്യങ്ങളുമായി നടി തിരക്കിലായിരുന്നു. അഭിനയത്തിലേക്ക് വൈകാതെ താന്‍ തിരിച്ച് വരുമെന്നും അതാണ് ചിരുവിന് ഇഷ്ടമെന്നുമൊക്കെ മേഘ്‌ന പറഞ്ഞ് കഴിഞ്ഞു.

  ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ താന്‍ ഇനിയും ജീവിക്കുമെന്ന് മേഘ്‌ന വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ചിരഞ്ജീവിയുടെ ഒന്നാം ഓര്‍മ്മ ദിവസമായിരുന്നു. അന്നേ ദിവസം മകനെ പിതാവിന് അന്ത്യവിശ്രമം നല്‍കിയ സ്ഥലത്ത് കൊണ്ട് പോവുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ മേഘ്‌ന രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നതായി ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കന്നഡത്തിലെ പല പ്രമുഖ യൂട്യൂബ് ചാനലുകളിലും നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഈ ദിവസങ്ങളില്‍ വന്നിരുന്നു.

  ബിഗ് ബോസ് കന്നഡ സീസണ്‍ ഫോറിലെ വിന്നറായ പ്രതാം മേഘ്‌നയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്നായിരുന്നു കിംവദന്തികള്‍. ഇതോടെ സത്യമാണെന്ന് പോലും ചിന്തിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിച്ചു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ആരോപിച്ച് പ്രതാം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ച് കൊണ്ടാണ് ഇതൊരു മോശം കാര്യമായി പോയെന്ന് പ്രതാം വ്യക്തമാക്കിയത്.

  പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്യുന്ന ആ പെണ്‍കുട്ടി; സ്വപ്‌നക്കൂടിലെ ആ സുന്ദരിയെ കണ്ടതിനെ കുറിച്ച് ആരാധകര്‍

  ആദ്യം ഈ വാര്‍ത്തയില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇത് കണ്ടതോണ്ടാണ് താന്‍ രംഗത്ത് വന്നത്. യൂട്യൂബ് ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നായിരുന്നു പ്രതാമിന്റെ ട്വീറ്റ്. 'ഈ വീഡിയോയ്ക്ക്2.70 ലക്ഷം കാഴ്ചക്കാരായിരിക്കുകയാണ്. പണത്തിനും വ്യൂസിന് വേണ്ടിയും ചാനലുകള്‍ തരം താഴുന്നത് അവസാനിപ്പിക്കാന്‍ നിയമനടപടി സ്വീകരിക്കണം. ഇങ്ങനൊന്ന് നിയമപരമായി അടച്ച് പൂട്ടിയാല്‍ മറ്റുള്ള ചാനലുകള്‍ക്കും ഇതൊരു പാഠമാകും. എന്നുമായിരുന്നു പ്രതാം എഴുതിയത്.

  അതേ സമയം വാര്‍ത്തയെ കുറിച്ച് മേഘ്‌നയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇനിയും വന്നിട്ടില്ല. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ക്യൂട്ട് കപ്പിള്‍സായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2018 ല്‍ ആഘോഷമായി താരവിവാഹം നടക്കുകയും ചെയ്തു. രണ്ട് വര്‍ഷം ദാമ്പത്യ ജീവിതം സന്തുഷ്ടമായി നയിച്ചെങ്കിലും 2020 ജൂണ്‍ ഏഴിനാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടക്കുന്നത്.

  Watch Video: Meghana Raj reveals Jr Chiru’s name in a special video on Instagram

  വീട്ടില്‍ കുഴഞ്ഞ് വീണ ചിരഞ്ജീവിയെ അതിവേഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ ഹൃദയാഘാതംമൂലം താരം അന്തരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടുണ്ടായ സമയത്ത് മേഘ്‌ന നാല് മാസത്തോളം ഗര്‍ഭിണിയായിരുന്നു. ഒക്ടോബറില്‍ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. അന്ന് മുതല്‍ ജൂനിയര്‍ സി എന്ന പേരിലായിരുന്നു കുഞ്ഞ് അറിയപ്പെട്ടിരുന്നത്. എന്നാള്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് മകന് റയാന്‍ രാജ് സര്‍ജ എന്ന പേര് നല്‍കിയതായി മേഘ്‌ന പുറംലോകത്തെ അറിയിച്ചത്. അടുത്ത മാസം റയാന്റെ ഒന്നാം ജന്മദിനമാണ്. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് താരകുടുംബം.

  അയ്യായിരം രൂപയുടെ സാരി ആണിത്; നെയ്യില്‍ പൊരിച്ച ഷര്‍ട്ടാണ് കിഷോറിന്, കല്യാണ കാസറ്റ് പുറത്ത് വിട്ട് ദേവി ചന്ദന

  English summary
  Truth Behind Meghana Raj's Second Marriage With Bigg Boss Winner Pratham Revealed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X