For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓസ്‌കര്‍ വേദിയിലെ അടി വിനയായി!! നടന്‍ വില്‍ സ്മിത്തും ജാഡ പിങ്കെറ്റും വേര്‍പിരിയുന്നു?

  |

  ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ കുപ്രസിദ്ധമായ അടിക്ക് ശേഷം വില്‍ സ്മിത്തിന് കണ്ടകശനിയാണെന്നു തോന്നുന്നു. തൊടുന്നതെല്ലാം പൊള്ളുകയാണ്. ഭാര്യ ജാഡ പിങ്കെറ്റുമായി നേരത്തെ തന്നെ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പുതിയ സംഭവവികാസങ്ങള്‍ക്കു ശേഷം സങ്കീര്‍ണ്ണമായതായാണ്
  റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ച് ഗൗരവകരമായി ചിന്തിക്കുകയാണെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാചരിത്രത്തിലെ ഏറ്റവും മോശം വിവാഹമോചനമായിരിക്കും ഇതെന്നാണ് മാധ്യമങ്ങളുടെ വിശേഷണം.

  വില്‍ സ്മിത്തും ജാഡ പിങ്കെറ്റുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇടയ്ക്ക് അതെല്ലാം പറഞ്ഞ് പരിഹരിച്ചിരുന്നതായും എന്നാല്‍ ഓസ്‌കര്‍ വേദിയിലുണ്ടായ പ്രശ്‌നങ്ങള്‍ ഇരുവരുടെയും ജീവിതത്തില്‍ വീണ്ടും വിള്ളലുകള്‍ ഉണ്ടാക്കിയെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ്. സുഹൃത്തുക്കള്‍ മധ്യസ്ഥത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  അലോപേഷ്യ രോഗമുള്ള തന്റെ ഭാര്യയെ ഓസ്‌കര്‍ വേദിയില്‍ പരസ്യമായി അധിക്ഷേപിച്ച അവതാരകനും നടനുമായ ക്രിസ് റോക്കിന് മുഖത്ത് അടി കൊടുത്താണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. തന്റെ ഭാര്യയെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുതെന്ന് താക്കീതും ചെയ്തു. ഭാര്യ ജാഡയുടെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്റ് വര്‍ഷങ്ങളായി തലമുടി കൊഴിഞ്ഞു പോവുന്ന അലോപേഷ്യ രോഗമുള്ള സ്ത്രീയാണ്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്തായിരുന്നു ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞത്. ഇതാണ് പരസ്യമായ മര്‍ദ്ദനത്തിലേക്കെത്തിയത്.

  ഓസ്‌കര്‍ പ്രഖ്യാപനം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവത്തോടെ പരിപാടി കുറച്ച് സമയം സംപ്രേക്ഷണം നിര്‍ത്തിവെക്കുകയും ചെയ്തു. ക്രിസ് റോക്കും വില്‍ സ്മിത്തും തമ്മില്‍ ഒരു നാടകം കളിച്ചതാണോ എന്ന സംശയവും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ സംഭവം ഓസ്‌കറിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറി.

  അതേസമയം, തൊട്ടുപിന്നാലെ തന്നെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിന് ആണെന്നുള്ള പ്രഖ്യാപനവും വന്നു. ഇതോടെ നടന്‍ വികാരാധീനനായി മാറുകയായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് എത്തിയ സ്മിത്ത് കണ്ണീരോടുകൂടിയാണ് സംസാരിച്ചത്. മാത്രമല്ല താന്‍ ചെയ്ത പ്രവൃത്തിയില്‍ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. റിച്ചാര്‍ഡ് വില്യംസ് സംവിധാനം ചെയ്ത കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വില്‍ സ്മിത്ത് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത്.

  Recommended Video

  ജോൺ പോളിനെ അവസാനമായി കാണാൻ എത്തിയ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ | Filmibeata Malayalam

  ഓസ്‌കര്‍ നിശയിലെ വിവാദ സംഭവത്തിന്റെ പേരില്‍ വില്‍ സ്മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ നിന്നും രാജിവച്ചിരുന്നു. പത്ത് വര്‍ഷത്തേക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്.

  അതേസമയം വില്‍ സ്മിത്ത് ഇപ്പോള്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിലെ പ്രൈവറ്റ് ടെര്‍മിനലില്‍ വെച്ചാണ് അദ്ദേഹത്തെ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞത്. മുംബൈയിലെ ഹോട്ടലിലാണ് താമസം. എന്തിനാണ് വില്‍ സ്മിത്ത് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമല്ല. ഒരു ഹിന്ദു സന്യാസിയും വില്‍ സ്മിത്തിനൊപ്പമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മീയ ഗുരു സദ്ഗുരുവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ഏറെ പ്രശസ്തമാണ്. അമേരിക്കയിലെ വില്‍ സ്മിത്തിന്റെ വസതി സദ്ഗുരു സന്ദര്‍ശിച്ചിട്ടുണ്ട്.

  2019-ല്‍ വില്‍ സ്മിത്ത് ഹരിദ്വാര്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. ബോളിവുഡ് ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2- വിലും ആ സമയത്ത് സന്ദര്‍ശനത്തിനെത്തിയ വില്‍ സ്മിത്ത് അതിഥി വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  Read more about: will smith oscar award
  English summary
  Twist? New Reports Claim Will Smith and Jada Pinkett Smith Heading For A Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X