»   » ഉണ്ണി മുകുന്ദന്റെ പ്രൊഫൈല്‍ പിക്ചര്‍ മോഹന്‍ലാല്‍; സ്വപ്‌നം സഫലമായ സന്തോഷത്തില്‍ ഉണ്ണി

ഉണ്ണി മുകുന്ദന്റെ പ്രൊഫൈല്‍ പിക്ചര്‍ മോഹന്‍ലാല്‍; സ്വപ്‌നം സഫലമായ സന്തോഷത്തില്‍ ഉണ്ണി

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്‌ക്കൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു. ബോംബെ മാര്‍ച്ച് 12, ഫയര്‍ മാന്‍ എന്നീ ചിത്രങ്ങളിലെ മുഴുനീള വേഷവും രാജാധി രാജയിലെ ഒരു അതിഥി വേഷവും. പക്ഷെ ഉണ്ണി മുകുന്ദന് മോഹന്‍ലാലിനൊപ്പം ഒരു അവസരം ഇതുവരെ കിട്ടിയിരുന്നില്ല.

മലയാളത്തിലല്ലെങ്കിലെന്താ, തെലുങ്കിലൂടെ ആ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് യുവ നടന്‍ ഉണ്ണി മുകുന്ദന്‍. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണിയുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

 unni-mukundan-mohanlal

ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാലിനൊപ്പം എടുത്ത ഒരു സെല്‍ഫി ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കി കൊണ്ടാണ് ആ സന്തോഷം ഉണ്ണി മുകുന്ദന്‍ ആരാധകരുമായി പങ്കുവച്ചത്. ചിത്രത്തില്‍ ഒരു വില്ലന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്.

ജൂനിയര്‍ എന്‍ടിആറാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ഫോട്ടോ ഉണ്ടോ എന്ന് ചോദിച്ച് ആരാധകനോട്, 'വൈകാതെ വരും, ആദ്യം ലാലേട്ടന്‍' എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രമാണ് ഉണ്ണിയുടെ അടുത്ത റിലീസ്. നവാഗതനായ സാജന്‍ കെ മാത്യു റസംവിധാനം ചെയ്യുന്ന ചിത്രം വൈകാതെ തിയേറ്ററിലെത്തും.

English summary
Unni Mukundan changed his facebook profile picture

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam