»   »  ഉസ്താദ് ഹോട്ടലിലെ ഹൂറി ഒരുപാടങ്ങ് മാറി

ഉസ്താദ് ഹോട്ടലിലെ ഹൂറി ഒരുപാടങ്ങ് മാറി

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ചെറിയ കഥയിലെ വലിയ ഇംപാക്ടായിരുന്നു ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ തിലകന്‍ പറയുന്ന കഥയിലെ ആ ഹൂറി. ഓരോ സുലൈമാനിയിലും ഒരു മുഹബ്ബത്തുണ്ടെന്ന് തിലകന്‍ പറഞ്ഞത് ആ ഹൂറിയുടെ മുഖം ഓര്‍ത്തുകൊണ്ടാണ്.

മലയാളികള്‍ക്ക് അന്ന് അത്ര പരിചിതയല്ലാത്ത മാളവിക നായരാണ് തിലകന്റെ ഹൂറിയായി ചിത്രത്തില്‍ എത്തിയത്. ഇന്ന് ആ ഹൂറി ഒരുപാട് മാറിയിരിക്കുന്നു. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് ആ മാറ്റത്തെ കാണിക്കുന്നത്.


ഉസ്താദ് ഹോട്ടലിലെ ഹൂറി ഒരുപാടങ്ങ് മാറി

ഇതാണ് ഉസ്താദ് ഹോട്ടലില്‍ തിലകന്‍ പറഞ്ഞ തന്റെ പ്രണയകഥയിലെ ഹൂറിയായി വന്ന മാളവിക


ഉസ്താദ് ഹോട്ടലിലെ ഹൂറി ഒരുപാടങ്ങ് മാറി

ഇപ്പോള്‍ ഈ ഫോട്ടോയാണ് മാളവികയുടെ മാറ്റത്തെ അടയാളപ്പെടുത്തി ഫേസ്ബുക്കില്‍ ഒഴുകി നടക്കുന്നത്


ഉസ്താദ് ഹോട്ടലിലെ ഹൂറി ഒരുപാടങ്ങ് മാറി

കുക്കു എന്ന തമിഴ് സിനിമയിലൂടെയാണ് മാളവിക ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ അന്ധയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച മാളവിക പ്രമുഖ തമിഴ് സംവിധായകരുടെ പ്രശംസയും പുരസ്‌കാരങ്ങളും നേടി


ഉസ്താദ് ഹോട്ടലിലെ ഹൂറി ഒരുപാടങ്ങ് മാറി

മോഡലിങ് രംഗത്തിലൂടെയാണ് മാളവികയുടെ സിനിമാ പ്രവേശം. മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം


ഉസ്താദ് ഹോട്ടലിലെ ഹൂറി ഒരുപാടങ്ങ് മാറി

ഇപ്പോള്‍ തമിഴിലും തെലുങ്കിലും ഒത്തിരി ചിത്രങ്ങളുമായി തിരക്കിലാണ് മാളവിക. കല്യാണ വൈഭോഗമേ എന്ന തെലുങ്ക് ചിത്രമാണ് ഇപ്പോള്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം


ഉസ്താദ് ഹോട്ടലിലെ ഹൂറി ഒരുപാടങ്ങ് മാറി

ഉസ്താദ് ഹോട്ടലിന് ശേഷം കര്‍മയോദ്ധ, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ തുടങ്ങിയ ചിത്രങ്ങളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി നായകനായ പകിടയാണ് മലയാളത്തില്‍ ചെയ്ത ഒടുവിലത്തെ ചിത്രം


English summary
Usthad Hotel fame Malavika Nair's new photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam