»   »  ടിനി ടോം മമ്മൂട്ടി ചിത്രത്തിൽ വിദ്യാ ബാലൻ എത്തുന്നു!! താരം എത്തുന്നത് ശ്രീദേവിയായി...

ടിനി ടോം മമ്മൂട്ടി ചിത്രത്തിൽ വിദ്യാ ബാലൻ എത്തുന്നു!! താരം എത്തുന്നത് ശ്രീദേവിയായി...

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരസുന്ദരിയാണെങ്കിവും വിദ്യാബാലൻ മലയാളികൾ ഏറ്റവും പ്രിയപ്പെട്ട താരം കൂടിയാണ്. മറ്റ് ബോളിവുഡ് താരങ്ങൾക്ക് ലഭിക്കുന്നതിനേക്കാലും കൂടുതൽ പരിഗണന മലയാളികൾ വിദ്യയ്ക്ക് നൽകുന്നുണ്ട്. അതിനൊരു കാരണം കൂടിയുണ്ട്. ബോളിവുഡ് താര സുന്ദരിയാണെങ്കിലും ജന്മംകൊണ്ട് വിദ്യ മലയാളിയാണ്. പലക്കാട് ജില്ലയിലെ പുത്തൂർ പൂതംക്കുറിശ്ശിയിലാണ് ജനനം. വളർന്നത് കേരളത്തിനു പുറത്താണെങ്കിലും മലയാളികൾക്ക് വിദ്യ എന്നും പ്രിയപ്പെട്ടതാണ്.

നെറ്റിയിൽ ചുംബിക്കാം, പക്ഷെ തന്നോട് പറഞ്ഞത് ചുണ്ടിൽ!! ചുംബന വിവാദത്തെക്കുറിച്ച് നടി

എന്നാൽ മലയാളികൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. താരം ഇപ്പോൾ ജന്മനാടായ പാലക്കാടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് അടിസ്ഥാനം കഴിഞ്ഞ ദിവസം വിദ്യ പങ്കുവെച്ച ഇൻസ്റ്റാഗ്രാം ചിത്രമായിരുന്നു. വഴിയിൽ സ്ഥാപിച്ചിരിക്കുന്നത് അക്ഷയ ഗോൾഡ് ആന്റ് ഡയമണ്ടിന്റെ പരസ്യമായിരുന്നു വിദ്യ പങ്കുവെച്ചിരുന്നത്. അതിൽ അടിക്കുറിപ്പായിട്ട് താൻ പാലക്കാട് ഉണ്ടെന്നും അറിയിച്ചിരുന്നു.

പൃഥ്വി പറഞ്ഞത് ജീവിതത്തിൽ അക്ഷരംപ്രതി സംഭവിച്ചു! അത്ഭുതകരമായ സംഭവം പങ്കുവെച്ച് ടൊവിനോ....

മലയാളത്തിലേയ്ക്ക്

മലയാളി ആണെങ്കിൽ പോലും ഇതുവരെ മലയാള സിനിമയിൽ വിദ്യ അഭിനയിച്ചിട്ടില്ല. ചിത്രങ്ങൾ പ്രഖ്യാപിക്കുമെങ്കിലും പാതിവഴിയിൽ അതിൽ അത് അവസാനിക്കും. എന്നാൽ ഇപ്പോൾ ആരാധകർക്കൊരു സന്തോഷ വാർത്ത. മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ഒരുക്കുന്ന ചിത്രത്തിൽ വിദ്യ ബാലൻ എത്തുന്നുവത്രേ. അതിഥി വേഷമായിരിക്കും ചിത്രത്തിൽ താരത്തിന്റേത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനു മുൻപ് കമൽ സംവിധാനം ചെയ്ത ആമിയിൽ മാധവിക്കുട്ടിയായി തീരുമാനിച്ചിരുന്നത് വിദ്യയെയായിരുന്നു. എന്നാൽ മറ്റു ചില കാരണങ്ങൾ കൊണ്ട് താരം ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

എത്തുന്നത് ശ്രീദേവിയായി

പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ടിനി ടോം സിനിമ ഒരുക്കുന്നത്. ശ്രീദേവിയുടെ മരണം ചിത്രീകരിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അതിൽ ശ്രീദേവിയായി വേഷമിടുന്നത് വിദ്യാ ബലനാണെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധമായ സ്ഥിരീകരണം അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ശ്രീദേവിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് വിദ്യാബാലൻ. ശ്രീദേവിയുടെ മരണ സമയത്ത് മൃതശരീരത്തിനു മുന്നിൽ വിദ്യ വികാരധീതമായത് മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു.

ശ്രീദേവിയുടെ ജീവിതം ബോളിവുഡിൽ

വിദ്യാബാലനും ശ്രീദേവിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അത് പല പ്രാവശ്യം വിദ്യ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പൂർണ്ണതയുളള നടി എന്നായിരുന്നു ശ്രീദേവിയെ വിദ്യ വിശേഷിപ്പിച്ചത്. കൂടാതെ ശ്രീദേവി തകർത്താടിയ തുംബാരി സുലുവിന്റെ ഹവായ് ഹാവായ് എന്ന ഗാനത്തിനും താരം ചുവടു വച്ചിരുന്നു. ബോളിവുഡ് സംവിധായകൻ ഹാൻസൽ മെഹ്ത ശ്രീദേവിയുട ജീവിതം സിനിമയാക്കുന്നു എന്നുള്ള വാർത്തയും പ്രചരിക്കുന്നുണ്ട്. ഇതിൽ ശ്രീദേവിയായി വേഷമിടുന്നത് വിദ്യാ ബലനാണെന്നാമ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതിനെ കുറിച്ചും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സിൽക്ക് സ്മിത

ബയോപിക് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വിദ്യാബാലൻ. ദ ഡെർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ സിൽക്കിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ചത് വിദ്യാ ബാലനായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപും ശേഷവും വിവാദങ്ങൾ ഡെർട്ടി പിക്ചറിനെ തേടി എത്തിയിരുന്നു. വിവാദങ്ങൾ എന്തുമായിക്കൊള്ളട്ടെ താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

ഇന്ദിരഗാന്ധി

ഇപ്പോഴിത ഇന്ദിരാ ഗാന്ധിയാകാൻ തയ്യാറെടുക്കുകയാണ് താരം. പത്രപ്രവർത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിന്റെ ഇന്ദിര, ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈംമിനിസ്റ്റർ . എന്ന പുസ്തകത്തെ അധാരമാക്കിയെടുക്കുന്ന ചിത്രത്തിൽ താരം എത്തുകയാണ്. ഇന്ദിരാ ഗാന്ധിയാകാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. സാഗരികാ ഘോഷിന്റെ ഇന്ദിരയാകാൻ സാധിച്ചതിൽ ഏരെ സന്തോഷമുണ്ടെന്നും വിദ്യ പറഞ്ഞിരുന്നു. കൂടാതെ ഇന്ദിര, ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈംമിനിസ്റ്ററിന്റെ പകർപ്പ് അവകാശം വിദ്യയും ഭർത്താവും നിർമ്മാതാവുമായ സിദ്ധാർഥ് റോയ് കപൂറും ചേർന്ന് വാങ്ങിയതായി റിപ്പോർട്ടു പുറത്തു വരുന്നുണ്ട്.

English summary
vidhya balan acts tiny tom movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X