»   » ഡിഡിയും വിവാഹ മോചിതയാകുന്നു, അതിന് കാരണക്കാരനും ധനുഷോ? ഇത് കഷ്ടം!!

ഡിഡിയും വിവാഹ മോചിതയാകുന്നു, അതിന് കാരണക്കാരനും ധനുഷോ? ഇത് കഷ്ടം!!

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ മോചനങ്ങളുടെ പരമ്പരയാണ് ഇപ്പോള്‍. സിനിമാ താരങ്ങളെന്നോ സീരിയല്‍ താരങ്ങളെല്ലോ ടെലിവിഷന്‍ അവതാരകരെന്നോ ഒന്നും അതിന് വ്യത്യാസമില്ല. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ വിജയ് ടിവിയിലെ അവതാര ഡിഡി എന്ന ദിവ്യ ദര്‍ശിനിയും വിവാഹ മോചനത്തിലേക്ക്.

ധനുഷ് കള്ളം പറയുന്നത് എന്തിന്? പണം വേണ്ട, വൃദ്ധദമ്പതികള്‍ നടനോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം!

വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ ശ്രദ്ധേയയാണ് ദിവ്യ ദര്‍ശിനി. ഒരു വര്‍ഷം മുന്‍പ് മുതലേ ഡിഡിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനുമിടയില്‍ അസ്വരാസ്യങ്ങള്‍ തുടങ്ങിയിരുന്നു എന്നും ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്നുമാണ് കേള്‍ക്കുന്നത്.

2014 വിവാഹം

ഒരു നായിക എന്നോളം തന്നെ ശ്രദ്ധേയയാണ് തമിഴകത്ത് ദിവ്യ ദര്‍ശിനി. 2014 ലാണ് ദിവ്യ ദര്‍ശിനിയും ശ്രീകാന്ത് രവിചന്ദ്രനും തമ്മിലുള്ള വിവാഹം നടന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം.

വിവാഹ മോചനം

ഇപ്പോള്‍ വിവാഹ മോചിതരാകുകയാണത്രെ ദിവ്യ ദര്‍ശിനിയും ശ്രീകാന്തും. ഒരു വര്‍ഷം മുന്‍പ് മുതലേ ഇരുവരും വേറെ വേറെയാണ് താമസം. വിവാഹ മോചന ഹര്‍ജി നല്‍കിയതോടെയാണ് തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.

സുചി ലീക്‌സിന് പിന്നാലെ

സിചിത്ര കാര്‍ത്തിക് എന്ന ഗായിക ചില തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ ട്വിറ്റര്‍ പേജിലൂടെ ലീക്ക് ചെയ്തിരുന്നു. അതില്‍ ഡിഡിയുടെ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. ആരെയോ ഡിഡി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതായിരുന്നു ഫോട്ടോ. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാര്‍ത്തകളും സജീവമാകുന്നത്.

ധനുഷ് കാരണമോ?

തമിഴില്‍ ആര് വിവാഹ മോചനം നേടിയാലും പ്രതിയായി ചിത്രീകരിയ്ക്കുന്നത് നടന്‍ ധനുഷിനെയാണ്. ഏറ്റവുമൊടുവില്‍ അമല പോള്‍ വിവാഹ മോചനം നേടിയപ്പോഴും ധനുഷിന്റെ പേര് പറഞ്ഞ് കേട്ടു. ധനുഷ് സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞതിന് ശേഷമാണ് ദിവ്യ ദര്‍ശിനിയുടെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നത് എന്നതിനാല്‍ ഈ വേര്‍പിരിയലിന് പിന്നിലും ധനുഷാണെന്നാണ് വാര്‍ത്തകള്‍.

ആദ്യ സിനിമയല്ല

എന്നാല്‍ ദിവ്യ ദര്‍ശിനി അഭിനയിക്കുന്ന ആദ്യ സിനിമയല്ല പവര്‍ പാണ്ടി. ജൂലി ഗണപതി, നള ധമയന്തി, വിസില്‍, സരോജ എന്നീ ചിത്രങ്ങളും ദിവ്യ ദര്‍ശിനി അഭിനയിച്ചിട്ടുണ്ട്. പവര്‍ പാണ്ടിയില്‍ അതിഥി വേഷത്തിലാണ് ദിവ്യ ദര്‍ശിനി എത്തുന്നത്. അതുകൊണ്ട് തന്നെ, വിവാഹ മോചനത്തിന് കാരണം അഭിനയമോഹമാണ്, ധനുഷാണ് എന്നൊന്നും പറയാന്‍ കഴിയില്ല എന്നാണ് ഡിഡി ഫാന്‍സ് പറയുന്നത്.

മലയാളി ബന്ധം

ലോകത്ത് നടക്കുന്ന ഏത് സംഭവത്തിനും മലയാളി ബന്ധം അന്വേഷിച്ച് പോകുന്നത് പോലെ, ദിവ്യ ദര്‍ശിനിയ്ക്കുമുണ്ട് ചില മലയാളി ബന്ധം. ദിവ്യ ദര്‍ശിനിയുടെ അമ്മ ശ്രീലത മലയാളിയാണ്. മാത്രമല്ല, കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ജയറാം - പാര്‍വ്വതി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ദര്‍ശിനി സിനിമയില്‍ എത്തിയത്. ചിത്രത്തില്‍ ഇന്നസെന്റിന്റെ മകളായി എത്തിയത് ഡിഡിയാണ്.

English summary
Vijay TV Anchor Divyadharshini plan to get divorce?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam