»   » ദേ കിടക്കുന്നു; എന്തിരന്‍ 2ല്‍ വിക്രമുമില്ല?

ദേ കിടക്കുന്നു; എന്തിരന്‍ 2ല്‍ വിക്രമുമില്ല?

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിനെ നായകനാക്കി 2010 ല്‍ ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ ടുവിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് പറഞ്ഞ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. നായകനായി രജനികാന്ത് തന്നെ എത്തുന്ന ചിത്രത്തില്‍ വില്ലന്മാര്‍ വാഴില്ലെന്നാണ് ാേതന്നുന്നത്.

ആദ്യം ചിത്രത്തിലെ വില്ലനാകാന്‍ വേണ്ടി ശങ്കര്‍ കമല്‍ ഹസനെ സമീപിച്ചിരുന്നു. എന്നാല്‍ പിന്നീടറിഞ്ഞു കമല്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്. രജനിയുടെ വില്ലനാകാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് കമല്‍ പിന്മാറിയതെന്ന് കിംവദികളുണ്ടായിരുന്നു.

vikram

പിന്നീട് ശങ്കര്‍ ബോളിവുഡ് താരം ആമീര്‍ ഖാനെ സമീപിച്ചു. ആമിര്‍ സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ പെട്ടന്ന് ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞ് ആമീറും പിന്മാറി. രജനിയുടെ വില്ലനാകാന്‍ താത്പര്യമില്ലാത്തതുകൊണ്ട് തന്നെയാണ് ആമീറും പിന്മാറിയതെന്ന് പാപ്പരസികള്‍ പറഞ്ഞു നടന്നു.

ഒടുവില്‍ ശങ്കര്‍ തന്റെ ലക്കി ഹീറോ ചിയാന്‍ വിക്രമിനെ സമീപിച്ചതായും വിക്രമിനെ തന്നെ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിക്രമും രജനിക്ക് വില്ലനാകില്ലെന്നാണ് കേള്‍ക്കുന്നത്. വിക്രമായി മാറിയതല്ല, നിര്‍മാതാവ് മാറ്റിയതാണത്രെ.

ഒരു ബോളിവുഡ് നടന്‍ തന്നെ ചിത്രത്തില്‍ രജനിയുടെ വില്ലനായി എത്തണമെന്നാണ് പ്രൊഡക്ഷന്‍ ഹൗസിന്റെ തീരുമാനം. മുന്നൂറ് കോടി ചെലവിട്ടാണ് എന്തിരന്‍ 2 നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആ തുക ബോളിവുഡില്‍ നിന്ന് തന്നെ നേടണമത്ര. ബാഹുബലിയുടെ വിജയത്തിന്റെ എഫക്ടാണത്രെ ഇതിന് കാരണം

English summary
If the latest reports are to be believed, Chiyaan Vikram, who was supposed to play the negative lead in Endhiran 2 is not part of the film after all. We hear that the producers have decided to rope in a Bollywood star for the film as they want to get back the investment of 300 cr.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam