For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞായിരിക്കുമ്പോൾ മുതൽ മുടി കൊണ്ട് നെറ്റി മറച്ചു; ആ ഹെയർ സ്റ്റെെലിന് പിന്നിൽ പറയാൻ മടിക്കുന്ന സത്യമോ?

  |

  ഇന്ത്യൻ സിനിമയിൽ സൗന്ദര്യം കൊണ്ട് തരം​ഗം സൃഷ്ടിച്ച നടി ആണ് ഐശ്വര്യ റായ്. അന്നും ഇന്നും സൗന്ദര്യത്തിന്റേ പേരിലാണ് നടി അറിയപ്പെടുന്നതും. സിനിമാ രം​ഗത്ത് എന്നും ബഹുമാന്യമായ സ്ഥാനം ഐശ്വര്യക്ക് ലഭിച്ചിരുന്നു. ലോക സുന്ദരിപട്ടം ചൂടി മോഡലിം​ഗ് രം​ഗത്ത് തിളങ്ങി നിന്ന ഐശ്വര്യയുടെ ആദ്യ സിനിമ തന്നെ ഇന്ത്യയിലെ പ്ര​ഗൽഭ സംവിധായകൻ മണിരത്നത്തിനൊപ്പമാണ്.

  ഇരുവർ എന്ന സിനിമയിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചു. ആദ്യ സിനിമ നിരൂപക പ്രശംസ ഏറ്റുവാങ്ങി. അതിന് മുന്നേ തന്നെ ബോളിവുഡിൽ നിന്നും നടിക്ക് നിരന്തരം അവസരങ്ങൾ വന്നിരുന്നെങ്കിലും ഐശ്വര്യ ഇത് നിരസിക്കുകയാണുണ്ടായത്.

  Also Read: 'പാട്ടുകൾ കൂടുതൽ യേശുദാസിനായിരിക്കും, പക്ഷേ കാണാൻ സുന്ദരൻ ജയചന്ദ്രനാ'; ജി വേണുഗോപാലിന്റെ കുറിപ്പ് വൈറൽ!

  പതിയെ ബോളിവുഡിലേക്ക് ചുവട് വെച്ച ഐശ്വര്യ പിന്നീട് മുൻനിര നായിക നടി ആയി. ഹിന്ദി സിനിമകളിൽ പുതിയൊരു തരം​ഗം ഉണ്ടാക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു. ഐശ്വര്യയുടെ അഭിനയം വലിയ മെച്ചമില്ല എന്ന് നിരൂപകർ വിമർശിച്ചപ്പോഴും നടിയെ തേടി കൈ നിറയെ അവസരങ്ങൾ വന്നു. ​ദേവദാസ്, ​ഗുസാരിഷ്.

  രാവണൻ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഐശ്വര്യ ചില സിനിമകളിൽ‌ ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ സിനിമകളുടെ വിജയ പരാജയത്തിന് അപ്പുറം ആയിരുന്നു ഐശ്വര്യയുടെ താരപ്രഭ.

  Also Read: 'നീയാണ് എന്റെ സന്തോഷം... ഇനിയും കാത്തിരിക്കാൻ എനിക്കാവില്ല'; എന്ന് മുതലാണ് ഈ തോന്നലെന്ന് അമൃതയോട് വിമർശകർ!

  49 കാരിയായ നടിക്ക് കരിയറിൽ വിജയവും പരാജയവും ഒരു പോലെ വന്നിട്ടുണ്ട്. എന്നാൽ അന്നും ഇന്നും ഐശ്വര്യ റായ് എന്ന പേരിന് പകരം മറ്റൊരു താരം ഉയർന്ന് വന്നിട്ടില്ല. ഐശ്വര്യയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത പൊന്നിയിൻ സെൽവനാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്. സിനിമ വൻ വിജയം ആയിരുന്നു. സുപ്രധാന കഥാപാത്രത്തെ ആണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിച്ചത്.

  ഇപ്പോഴിതാ ഐശ്വര്യ റായുടെ മകളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആനന്ദ് അംബാനിയുടെ എൻ​ഗേജ്മെന്റ് പാർട്ടിക്കാണ് ഐശ്വര്യ റായ് മകൾ ആരാധ്യക്കൊപ്പം എത്തിയത്. അമ്മയ്ക്കൊപ്പം സുന്ദരി ആയാണ് ആരാധ്യ എത്തിയത്.

  പൊതുവെ അമ്മയുടെ കൈയിൽ തൂങ്ങിയ കൊച്ചു കുട്ടി ആയാണ് ആരാധ്യയെ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ടിട്ടുള്ളത്. വലിയൊരു പെൺകുട്ടിയായി അണിഞ്ഞൊരുങ്ങി വന്നിട്ടും ആരാധ്യയുടെ ഈ സ്വഭാവത്തിന് മാറ്റം ഇല്ല.

  പക്ഷെ സോഷ്യൽ മീഡിയയിൽ ആരാധ്യക്കെതിരെ ട്രോളുകളും വരുന്നുണ്ട്. കൊച്ചുകുട്ടികളുടെ ഹെയർ സ്റ്റെെൽ ആരാധ്യക്ക് മാറ്റാനായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

  മകൾ വളർന്ന് വലുതായെന്ന് ഐശ്വര്യക്ക് ഇതുവരെ മനസ്സിലായില്ലെന്നും മകളെ ഇപ്പോഴും കൊഞ്ചിച്ച് വളർത്തുകയാണെന്നും പലരും അഭിപ്രായപ്പെടുന്നു. ചിലർ ആരാധ്യയുടെ ഉയരത്തെയും ചൂണ്ടിക്കാട്ടി. ആരാധ്യക്ക് അഭിഷേകിന്റെയും അമിതാഭ് ബച്ചന്റെയും ഉയരം ലഭിച്ചിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.

  നെറ്റി മുഴുവനായും മറയ്ക്കുന്ന രീതിയിലാണ് ആരാധ്യയുടെ ഹെയർ സ്റ്റെെലുള്ളത്. ആരാധ്യയെ ചെറുപ്പകാലം മുതൽ കാണുന്നത് ഇങ്ങനെയാണ്. ഇതിന് പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടോയെന്ന് ചോദിക്കുന്നവരും ഉണ്ട്.

  ആരാധ്യക്ക് നെറ്റിയിൽ പാടോ മറുകോ ഉണ്ടായിരിക്കാമെന്നും അത് തൽക്കാലത്തേക്ക് മറയ്ക്കാൻ വേണ്ടി ആയിരിക്കാം ഇങ്ങനെ ഹെയർ സ്റ്റെെൽ വെച്ചിരിക്കുന്നതെന്നും ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നു. ഇത്തരം വാദങ്ങളെ എതിർക്കുന്നവരും ഉണ്ട്. ചെറിയ കുട്ടിയെ സോഷ്യൽ മീഡിയ വിസ്താരത്തിന് ഇരയാക്കുന്നത് ശരിയല്ലെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

  Read more about: aishwarya rai
  English summary
  Viral: Aishwarya Rai's Daughter Aaradhya Bachchan's Latest Look Makes Fans Doubtful
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X