For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിദേശിയുമായി നടി ജയസുധ മൂന്നാം വിവാഹത്തിന് ഒരുങ്ങിയതോ? ഫിലിപ്പ് നടിയുടെ കാമുകനല്ല, സത്യമിങ്ങനെയാണ്...

  |

  ജയസുധ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസില്‍ നടിയോടുള്ള ഇഷ്ടം ഉയര്‍ന്ന് വരും. നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലടക്കം നിറഞ്ഞ് നിന്ന നടി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അഭിനയത്തിന് പുറമേ നിര്‍മാണത്തിലേക്ക് കൂടി ചുവടറപ്പിച്ച ജയസുധ പല മേഖലകളിലും കഴിവ് തെളിയിച്ചു.

  Also Read: വെളുത്തെ പെണ്ണിനെ കെട്ടണമെന്ന് രജനികാന്ത് തീരുമാനിച്ചു; സില്‍ക്ക് സ്മിതയുമായി ഉണ്ടായ അടുപ്പം ചര്‍ച്ചയാവുന്നു

  വിജയ് നായകനായിട്ടെത്തിയ വാരിസ് എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയുടെ പ്രചരാണര്‍ഥം പലപ്പോഴായി നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരുന്നു. പൊങ്കലിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയിടെ ജയസുധയുടെ പ്രകടനവും വിലയിരുത്തപ്പെട്ടു.

  ഇതിനിടയില്‍ ജയസുധ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണെന്ന മറ്റൊരു കഥ കൂടി എത്തുകയാണ്. അറുപത്തിനാല് വയസുകാരിയായ ജയസുധ നേരത്തെ രണ്ട് തവണ വിവാഹിതയായതാണ്.

  2017 ലാണ് നടിയുടെ ഭര്‍ത്താവും നടനുമായ നിധിന്‍ കപൂര്‍ മരിക്കുന്നത്. ശേഷം നടിയിപ്പോള്‍ മൂന്നാമതൊരു വിവാഹത്തിന് കൂടി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ കൂടെ ഒരു വിദേശിയെ സ്ഥിരമായി കണ്ടതോടെയാണ് അത്തരത്തില്‍ വാര്‍ത്ത വന്നത്.

  Also Read: 'ബ്രാ മാത്രം പുറത്താക്കിയത് മോശം ആയി പോയി ജട്ടി കൂടി..'; ശാലിനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

  ഒടുവില്‍ അദ്ദേഹം ആരാണെന്നും എന്താണെന്നുമൊക്കെയുള്ള കൂടുതല്‍ വിവരങ്ങള്‍ കൂടി വന്നിരിക്കുകയാണ്. ഹൈദരബാദില്‍ വച്ച് നടത്തി പ്രസ്മീറ്റിനിടെ ഫിലിപ്പ് എന്ന വിദേശിയുടെ കൂടെയാണ് ജയസുധ എത്തിയത്. കൂടെയുള്ള ആള്‍ മധ്യവയസ്‌കനായ വ്യക്തിയായതിനാല്‍ സ്വഭാവികമായും ചോദ്യം ഉയരും.

  അത്തരത്തില്‍ ജയസുധയുമായി ഫിലിപ്പിന് എന്ത് ബന്ധമാണുള്ളതെന്ന ചോദ്യം യൂട്യൂബ് ചാനലുകളിലൂടെ ഉയര്‍ന്ന് വന്നു. ചിലര്‍ നടി വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അതല്ല, ഇവര്‍ ലിവിങ് റിലേഷനിലാണെന്നുമൊക്കെ ഇതിനകം പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ പ്രചരിക്കുന്ന ഊഹപോഹങ്ങളിലൊന്നും യാതൊരു വസ്തുതയുമില്ല.

  ഡോക്യുമെന്ററി ഫിലിം മേക്കറാണ് ജയസുധയുടെ കൂടെ കണ്ട ഫിലിപ്പ്. അദ്ദേഹം ജയസുധയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയാണ്.

  ഇതിനായി ഇന്ത്യയില്‍ താമസിച്ച് വരുന്ന ഫിലിപ്പ് ജയസുധയുടെ കൂടെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി ഒപ്പം കൂടിയതാണ്. ഈ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചോ ബയോപിക് എപ്പോഴിറങ്ങുമെന്നത് സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങളില്ല. ഇതേ കുറിച്ച് വിശദീകരണവുമായി നടി വരുമെന്നാണ് വിചാരിക്കുന്നത്.

  1982 ലാണ് ജയസുധ ആദ്യം വിവാഹിതയാവുന്നത്. വൈകാതെ ഈ ബന്ധം ഡിവോഴ്‌സ് ചെയ്തു. ശേഷം നടന്‍ നിധിന്‍ കപൂറുമായി 1985 ല്‍ വിവാഹം കഴിക്കുകയായിരുന്നു. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച താരങ്ങള്‍ നിധിന്റെ മരണത്തോടെയാണ് പിരിയുന്നത്.

  2017 ലാണ് ജയസുധയുടെ രണ്ടാം ഭര്‍ത്താവായ നിധിന്‍ അന്തരിച്ചത്. ശേഷം സിംഗിളായി കഴിയുകയായിരുന്നു മുതിര്‍ന്ന നടി കൂടിയായ ജയസുധ. സിനിമയ്ക്ക് പുറമേ സീരിയലിലും സജീവമായി അഭിനയിക്കുകയാണ് നടിയിപ്പോള്‍.

  Read more about: jayasudha ജയസുധ
  English summary
  Viral: Truth Behind Jayasudha's Third Marriage And Rumoured Boyfriend. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X