»   » ഉദയനാണ് താരം ആവര്‍ത്തിക്കുന്നു... നിവിന്‍ പോളി നായകനാകുന്ന കപ്പല്‍ കഥ, 'കൈരളി' മോഷണം???

ഉദയനാണ് താരം ആവര്‍ത്തിക്കുന്നു... നിവിന്‍ പോളി നായകനാകുന്ന കപ്പല്‍ കഥ, 'കൈരളി' മോഷണം???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ പ്രേക്ഷക മനസില്‍ ഇടം നേടി ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമ വീണ്ടും ഈ സിനിമയെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്. തിരക്കഥ മോഷ്ടിച്ച് നായകനാകുന്ന സരോജ് കുമാറിനെയാണ് ഉദയനാണ് താരം പരിചയപ്പെടുത്തിയതെങ്കില്‍ സിനിമ സ്വപ്‌നം കാണുന്ന ഒരു യുവാവിന്റെ തിരക്കഥ മോഷ്ടിക്കപ്പെട്ടതായുള്ള ആരോപണം ഉയര്‍ന്ന് വരികയാണിപ്പോള്‍. 

നിവിന്‍ പോളിയെ നായകനാക്കി ജോമോന്‍ ടി ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കൈരളി വിഷ്ണു രാജേന്ദ്രന്റെ തിരക്കഥ മോഷ്ടിച്ചതാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയാണ് കൈരളിയുടെ തിരക്കഥ ഒരുക്കുന്നത്. കപ്പല്‍ എന്ന പേരില്‍ വിഷ്ണു എഴുതിയ തിരക്കഥയാണ് കൈരളിയാകുന്നതെന്നാണ് വിഷ്ണു പറയുന്നത്.  

നിവിന്‍ പോളിയുടെ പോസ്റ്റ്

കൈരളി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് നിവിന്‍ പോളി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് തനിക്ക്് അമിളി പറ്റിയതായി വിഷ്ണു തിരിച്ചറിയുന്നത്. ഉടന്‍ തന്നെ തന്റെ കഥയേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് വിഷ്ണുവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കപ്പല്‍ കൈരളിയാകുന്നു

വിഷ്ണു എഴുതിയ കഥയുടെ പേര് കപ്പല്‍ എന്നായിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥ് ശിവയിലേക്ക് എത്തിയപ്പോള്‍ അത് കൈരളി എന്നായി മാറി. 1979ല്‍ 49 ജീവനക്കാരുമായി കടലില്‍ അപ്രത്യക്ഷമായ എംവി കൈരളി എന്ന കപ്പിലിന്റെ ദൂരൂഹത പ്രമേയമാക്കിയാണ് കൈരളിയുുടെ കഥ രചിച്ചിരിക്കുന്നത്.

കപ്പല്‍ യാത്രക്കിടെ രൂപം കൊണ്ട കഥ

മറൈന്‍ എന്‍ജിനീയര്‍ ആയ വിഷ്ണുവിന്റെ മനസില്‍ കപ്പലിന്റെ കഥ രൂപപ്പെടുന്നത് ഒരു കപ്പല്‍ യാത്രക്കിടെയായിരുന്നു. നിരവധി സംവിധായകരുമായി വിഷ്ണു ഈ തിരക്കഥ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അവരുടെയൊന്നും പേരുകള്‍ വെളിപ്പെടുത്താത്തത് അവര്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ആരോപണ വിധേയരാകാതിരിക്കാന്‍ വേണ്ടിയാണ്.

ലാല്‍ ജോസിന്റെ കൈയില്‍

വിഷ്ണു എഴുതിയ കപ്പല്‍ എന്ന തിരക്കഥ കേട്ട എല്ലാവരും ഈ പുതിയ ആശയത്തേയും അത് ചെയ്യാന്‍ വിഷ്ണു നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ തിരക്കഥ ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസിന്റെ ഓഫീസില്‍ വായിക്കാന്‍ ഏല്‍പ്പിച്ചിരുന്നെന്നും വിഷ്ണു പറയുന്നു.

ഇറോസ് നിര്‍മ്മാണം

കപ്പലിന്റെ തിരക്കഥ മാത്രമല്ല സംവിധാനം ചെയ്യുന്നതിനായി സ്റ്റോറി ബോര്‍ഡും വിഷ്ണു പൂര്‍ത്തിയാക്കിയിരുന്നു. ബോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ ചിത്രം നിര്‍മിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

സിദ്ധാര്‍ത്ഥ് ശിവയുടെ മൗനം

നിവിന്‍-സിദ്ധാര്‍ത്ഥ് ശിവ സിനിമയുടെ വാര്‍ത്ത അറിഞ്ഞത് മുതല്‍ സിദ്ധാര്‍ത്ഥ് ശിവയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും വിഷ്ണു വ്യക്തമാക്കുന്നു. വിഷ്ണു തന്റെ സിനിമയുടെ സിനോപ്‌സിസ് ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഉപ്പോളം വരുമോ ഉപ്പിലിട്ടത്

ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന തലവാചകത്തോടെയാണ് വിഷ്ണു തന്റെ കപ്പല്‍ എന്ന സിനിമയെ സംബന്ധിച്ച കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങാനിരിക്കെയാണ് വിഷ്ണുവിന്റെ രംഗപ്രവേശം.

ഫേസ്ബുക്ക് പോസ്റ്റ്

വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Kairali ship story is copied from Kappal scripted Vishnu Rajendran a newbie. Kairali is Nivin Pauly starrer movie scripted by Siddarth Shiva and directed by Jomon T John.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam