»   » ഇഷ്ടങ്ങള്‍ മാറി, ചിത്രീകരണമില്ലാത്തപ്പോള്‍ അമല പോള്‍ പോകുന്ന സ്ഥലം???

ഇഷ്ടങ്ങള്‍ മാറി, ചിത്രീകരണമില്ലാത്തപ്പോള്‍ അമല പോള്‍ പോകുന്ന സ്ഥലം???

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ താര സുന്ദരി അമല പോള്‍ ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സംവിധായകന്‍ എഎല്‍ വിജയ്‌യുമായി വിവാഹ മോചനം നേടിയ ശേഷം അമല പോളിന്റെ ജീവിതത്തില്‍ ചില മാറ്റങ്ങളൊക്കെ വന്നിരിക്കുകയാണ്. 

ബോളിവുഡില്‍ സൂപ്പര്‍ താരത്തെ വെട്ടി ദുല്‍ഖറിനെ നായകനാക്കാന്‍ കാരണം??? ഈ മലയാള ചിത്രം...

വിവാഹത്തേക്കുറിച്ച് അടുത്തൊന്നും ചിന്തിക്കുന്നില്ലെന്ന് പറഞ്ഞിരുന്ന താരം ആ നിലപാടില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുന്നു. ഇനി ഒരു വിവാഹമുണ്ടെങ്കില്‍ അതും പ്രണയം വിവാഹമായിരിക്കുമെന്നാണ് താരം പറയുന്നത്. ഇതോടെ അമല പോള്‍ പ്രണയത്തിലാണ് എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗോസിപ്പുകളോടും തന്നെ വേട്ടയാടുന്ന ചര്‍ച്ചകളോടും എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് താരം വ്യക്തമാക്കുന്നു.

ഗോസിപ്പുകളെ നേരിടുന്ന വഴി

എഎല്‍ വിജയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അമല പോള്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തന്നെ വേട്ടയാടുന്ന ചര്‍ച്ചകള്‍, ഒറ്റയ്ക്കുള്ള ജീവിതം, ഗോസിപ്പുകള്‍ എന്നിവയെല്ലാം ഒതുക്കി വച്ച് അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താനെന്ന് അമല പോള്‍ പറയുന്നു.

പ്രിയപ്പെട്ട സ്ഥലം

മുമ്പ് ചെന്നൈയില്‍ അധിക സമയവും ചെലവഴിച്ചിരുന്ന അമല പോള്‍ ഇപ്പോള്‍ ചിത്രീകരണമില്ലാത്ത സമയങ്ങളില്‍ ഓടി എത്തുന്നത് കേരളത്തിലുള്ള തന്റെ വീട്ടിലേക്കാണ്. ദില്ലി, ബംഗളൂരു എന്നിവിടങ്ങളിലും ധാരളം സുഹൃത്തുക്കള്‍ ഉള്ള താരം അവിടേയും പോകും.

പ്രശ്‌നങ്ങള്‍ വെല്ലുവിളികള്‍

പോസിറ്റീവായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് താന്‍. പ്രശ്‌നങ്ങള്‍ ഇല്ലാത്തവരാരും ഇല്ല. പ്രശ്‌നങ്ങളെ വെല്ലുവിളിയായി കാണുന്ന താന്‍ അവയെ ജോളിയായിട്ടാണ് നേരിടുന്നതെന്നും അമല പോള്‍ പറയുന്നു.

കൈ നിറയെ ചിത്രങ്ങള്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളുമായി തിരക്കിലാണ് താരം. ധനുഷിന്റെ നായികയായി എത്തിയ വേലൈയില്ലാ പട്ടതാരി 2 എന്ന ചിത്രമാണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അച്ചയാന്‍സാണ് ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രം.

ഗ്ലാമറാകുന്നു

വിവാഹ മോചനത്തിന് ശേഷം പൊതുവേദികളില്‍ പോലും അമല പോള്‍ അതീവ ഗ്ലാമറസായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. റിലീസിനൊരുങ്ങുന്ന തിരുട്ടു പയലേ 2 എന്ന ചിത്രത്തില്‍ അമല പോള്‍ പ്രത്യക്ഷപ്പെടുന്നതും ആതീവ ഗ്ലാമറിലാണ്. ചിത്രത്തിലെ പുറത്ത് വന്ന ചില ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും ഇതാണ്.

രണ്ട് റീമേക്കുകള്‍

റീമേക്ക് ചെയ്യുന്ന രണ്ട് ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തുകയാണ് അമല പോള്‍. മലയാളത്തിലെ ഹിറ്റ് ചിത്രം ഭാസ്‌കര്‍ ദ റാസ്‌കല്‍ തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ നയന്‍താര അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. ബോളിവുഡിലെ ഹിറ്റ് ചിത്രം ക്യൂന്‍ മലയാളത്തിലേക്ക് എത്തുമ്പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലയാണ്.

നിവിന്‍ പോളിയുടെ നായിക

സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ നായികയാകുന്നത് അമല പോളാണ്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനാകുന്നത്. പീരിയോഡിക് മൂവിയായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലൂടെ അമല ആദ്യമായി നിവിന്‍ പോളിയുടെ നായികയാകുകയാണ്.

English summary
Amala Paul will go her home in Kerala when she has no shoot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam