»   » ഭാവനയുമായി ഉണ്ടായിരുന്ന സൗഹൃദം പെട്ടന്ന് അവസാനിപ്പിക്കാന്‍ കാരണം, റിമി ടോമി പറയുന്നു

ഭാവനയുമായി ഉണ്ടായിരുന്ന സൗഹൃദം പെട്ടന്ന് അവസാനിപ്പിക്കാന്‍ കാരണം, റിമി ടോമി പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്കകത്തെ ശത്രുക്കളുടെ കഥ വലിയ രഹസ്യമൊന്നുമല്ല. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും കൂട് പൊട്ടിച്ച് പുറത്ത് വന്ന ശത്രുതുടെ കഥകള്‍ ഗോസിപ്പു കോളങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പലപ്പോഴും നായകന്മാര്‍ തമ്മിലുള്ള ഈഗോ ക്ലാഷാണ് പ്രശ്‌നം സൃഷ്ടിയ്ക്കുന്നത്. എന്നാല്‍ റിമി ടോമിയും ഭാവനയും തമ്മില്‍ എന്തായിരുന്നു പ്രശ്‌നം.

ആക്രമണത്തിനിരയായ നടി യുകെയില്‍, കൂടെ മഞ്ജു വാര്യരും; മോഹന്‍ലാല്‍ പിന്മാറിയതെന്തിന്?

ഭാവനയ്ക്ക് സിനിമയില്‍ ഒത്തിരി ശത്രുക്കളുണ്ട് എന്നാണ് പറയുന്നത്. ദിലീപ്, കാവ്യ മാധവന്‍, റിമി ടോമി ഇങ്ങനെ ചിലരുടെ പേര് ഇടയ്ക്കിടെ പറഞ്ഞു കേള്‍ക്കാറുണ്ട്. അറത്തുമാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നും ഭാവനയുമായി ഉണ്ടായിട്ടില്ല എന്നും എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് നഷ്ടപ്പെട്ടു പോയിട്ടുണ്ട് എന്നും റിമി ടോമി പറയുന്നു.

റിമിയുടെ സ്വഭാവം

എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലാകുന്ന പ്രകൃതക്കാരിയാണ് റിമി ടോമി. ഇങ്ങോട്ട് മിണ്ടാത്തവരെ അങ്ങോട്ട് പോയി മിണ്ടിയ്ക്കും. എന്നാല്‍ ഈ സ്വഭാവം കൊണ്ട് തിരിച്ചടി കിട്ടിയതോടെ റിമി സുഹൃത്തുക്കളുടെ എണ്ണം കുറച്ചു. ഒരുപാട് സുഹൃത്തുക്കളുണ്ടാവുന്നത് ഇഷ്ടമുള്ള കാര്യമാണെങ്കിലും ഇപ്പോള്‍ സുഹൃത്തുക്കള്‍ കുറവാണെന്ന് റിമി പറഞ്ഞു.

കട്ട ഫ്രണ്ട്‌സ്

റിമി ടോമിയുടെ ഉറ്റസുഹൃത്തുക്കളില്‍ ചിലരായിരുന്നു ഭാവന, കാവ്യ മാധവന്‍ തുടങ്ങിയവരൊക്കെ. സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച ചിത്രങ്ങളൊക്കെ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

തെറ്റിപ്പിരിഞ്ഞത്

എന്നാല്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത് എന്നാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ഈ സ്‌റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ഭാവനയ്ക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും പുകമറയ്ക്കകത്താണ്.

സൗഹൃദം നഷ്ടപ്പെട്ടു

ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടില്‍ വരികയും, ഭാവനയുടെ വീട്ടിലേക്ക് താന്‍ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി പറയുന്നു. അപ്പോഴും എന്താണ് സൗഹൃദത്തില്‍ സംഭവിച്ചത് എന്ന് പറയാന്‍ റിമി തയ്യാറായില്ല.

കാവ്യ ഇപ്പോഴും സുഹൃത്ത്

എന്നാല്‍ കാവ്യ മാധവന്‍ ഇപ്പോഴും റിമി ടോമിയുടെ ഉറ്റസുഹൃത്ത് തന്നെയാണ്. മീശാമാധവന്‍ എന്ന കാവ്യമാധവന്‍ ചിത്രത്തില്‍ പാടിക്കൊണ്ടാണ് റിമിയുടെ തുടക്കം. അന്ന് തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടരുന്നു.

ഭാവനയുടെ സുഹൃത്തുക്കള്‍

കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഭാവന മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് ഭാവന എത്തിപ്പെട്ടതും ഈ വിദേശ പരിപാടിയ്ക്ക് ശേഷമാണ്

എന്താണ് സംഭവിച്ചത്?

ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഭാവന മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം ഭാവന അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള ഭാവനയുടെ സൗഹൃദം ആരംഭിച്ചതത്രെ. പക്ഷെ അവിടെ റിമി ടോമിയുടെ റോള്‍ എന്തായിരുന്നു ?

English summary
What happened between Rimi Tomy and Bhavana

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam