»   » ആ പത്രവാര്‍ത്ത സത്യമായിരുന്നെങ്കില്‍ ചാര്‍ലി ഒരു ഹൊറര്‍ ചിത്രമാകുമായിരുന്നു; കാണൂ

ആ പത്രവാര്‍ത്ത സത്യമായിരുന്നെങ്കില്‍ ചാര്‍ലി ഒരു ഹൊറര്‍ ചിത്രമാകുമായിരുന്നു; കാണൂ

Written By:
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചാര്‍ലി ഒരു മാന്ത്രിക ചിത്രമാണെന്ന് പറഞ്ഞാല്‍ അത് സത്യമാണ്. എന്നാല്‍ മാന്ത്രിക ചിത്രം എന്നതിനപ്പുറം ചാര്‍ലിയെ ഒരു ഹൊറര്‍ ചിത്രമായും മാറ്റാവുന്നതാണ്. ചാര്‍ലിയുടെ ഒരു വലിയ ആരാധകയായ ലക്ഷ്മി മേനോന്‍ എന്ന പെണ്‍കുട്ടി അതിനുള്ള ശ്രമവും നടത്തി.

ചിത്രത്തില്‍ ചാര്‍ലി മരിച്ചു എന്ന പത്രവാര്‍ത്ത സത്യമായിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് ചിത്രത്തെ ഒരു ഹൊറര്‍ ചിത്രത്തിന്റെ ചേരുവകളോടെ മുന്നോട്ട് കൊണ്ടു പോകാമായിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. ഹൊറര്‍ വേര്‍ഷന്‍ എങ്ങനെയുണ്ടാവും എന്ന് കാണിക്കാന്‍ വേണ്ടി 1 മിനിട്ട് 58 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ലക്ഷ്മി തന്റെ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുമുണ്ട്.


 charlie

ചാര്‍ലിയുടെ ഹൊറര്‍ വേര്‍ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം മലയാളത്തെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരുന്നു. ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയ്ക്കും ഈ ചിത്രത്തിലൂടെ മികച്ച നടീ-നടന്മാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.


English summary
What if Malayalam movie Charlie was a horror film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam