»   » സാന്ദ്ര വിവാഹം കഴിച്ചതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണം, അപ്പോള്‍ ആരാണ് വില്ലന്‍?; പാപ്പരാസികള്‍ക്ക് സംശയം

സാന്ദ്ര വിവാഹം കഴിച്ചതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണം, അപ്പോള്‍ ആരാണ് വില്ലന്‍?; പാപ്പരാസികള്‍ക്ക് സംശയം

By: Rohini
Subscribe to Filmibeat Malayalam

സാന്ദ്ര തോമസിന്റെയും വിജയ് ബാബുവിന്റെയും വഴക്ക് സിനിമാ പ്രേമികളെ നിരാശപ്പെടുത്തിയിരിയ്ക്കുകയാണ്. ആട് ഒരു ഭീകര ജീവിയാണ്, അടി കര്യാരെ കൂട്ടുമണി എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഉള്‍പ്പടെ ഒത്തിരി നല്ല ചിത്രങ്ങള്‍ നിര്‍മിയ്ക്കാനിരിക്കെ ഇരുവരും വേര്‍പിരിഞ്ഞത് ആരാധകരെ ശരിയ്ക്കും ഞെട്ടിച്ചു.

ആട് പ്രേക്ഷകരുടെ ചിരകാല അഭിലാഷം പൂവണിയാതെ അവര്‍ പിരിഞ്ഞു, മണവാളന്‍ ആന്റ് സണ്‍സിന്റെ പേരില്‍ നന്ദി

ആരെയും അസൂയപ്പെടുത്തുന്ന സൗഹൃദമായിരുന്നു സാന്ദ്ര തോമസിന്റെയും വിജയ് ബാബുവിന്റെയും. പെട്ടന്ന് ഒരു ദിവസം ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉമടസ്ഥാവകാശത്തെ ചൊല്ലി ഇരുവരും തര്‍ക്കിക്കാന്‍ എന്തായിരിയ്ക്കും കാരണം എന്ന് എത്ര ആലോചിച്ചിട്ടും പാപ്പരാസികള്‍ക്ക് മനസ്സിലാവുന്നില്ല.. ഒടുവില്‍ അവര്‍ ഒരു കാരണം കണ്ടെത്തി...

സാന്ദ്രയുടെ വിവാഹമോ?

സാന്ദ്ര തോമസിന്റെ വിവാഹമാണോ ഈ വഴക്കിന് കാരണം എന്നാണ് പാപ്പരാസികളുടെ സംശയം. സാന്ദ്രയുടെ വിവാഹം വരെ വിജയ് യും സാന്ദ്രയും നല്ല സുഹൃത്തുക്കളായിരകുന്നു. കല്യാണത്തിന് എല്ലാ കാര്യങ്ങളും മുന്നില്‍ നിന്ന് നടത്തിയതും വിജയ് ആണ്. സാന്ദ്രയുടെ വിവാഹ ശേഷമാണ് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്. അപ്പോള്‍ ഇതിനൊക്കെ പിന്നില്‍ ആരാണെന്നാണ് പാപ്പരാസികളുടെ ചോദ്യം.

തെറ്റിദ്ധരിച്ച സൗഹൃദം

സാന്ദ്ര തോമസാണ് ഫ്രൈഡെ ഫിലിം ഹൗസിന് തുടക്കം കുറിച്ചത്. പിന്നീട് പരിചയപ്പെട്ട വിജയ് ബാബു ബിസിനസ് പങ്കാളിയാകുകയായിരുന്നു. ഇരുവരും കാമുകീ - കാമുകന്മാരാണെന്നും, ഭാര്യാ ഭര്‍ത്താക്കന്മാരാണെനന്നും വരെ സംശയിച്ചുപോയവരുണ്ട്. ഇരുവരുടെയും പ്രണയ വാര്‍ത്തകള്‍ ഗോസിപ്പു കോളങ്ങള്‍ ആഘോഷിച്ചതുമാണ്. എന്നാല്‍ വാര്‍ത്ത ഇരുവരും നിഷേധിച്ചു. വിജയ് ബാബു വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.

സാന്ദ്രയുടെയും വിജയ് യുടെയും വളര്‍ച്ച

ഫ്രൈഡെ ഫിലിം ഹൗസ് വളരുന്നതിനൊപ്പം വിജയ് ബാബുവും സാന്ദ്ര തോമസും വളര്‍ന്നു. ഒരു നടനായിട്ടാണ് വിജയ് സിനിമാ ലോകത്ത് എത്തിയത്. സാന്ദ്ര തോമസുമായി ബിസിനസ് പങ്കാളി ആയതോടെ, നിര്‍മിയ്ക്കുന്ന ചിത്രങ്ങളില്‍ വിജയ് അഭിനയിക്കാനും തുടങ്ങി. സാന്ദ്ര തോമസും തനിയ്ക്ക് വഴങ്ങുന്ന സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിച്ചു. അങ്ങനെ ഫ്രൈഡെ ഫിലിം ഹൗസ് വളരുന്നതിനൊപ്പം സാന്ദ്രയും വിജയ് യും നിര്‍മാതാക്കളായും അഭിനേതാക്കളായും വളര്‍ന്നു.

ഇപ്പോള്‍ പ്രശ്‌നം

ഫ്രൈഡ ഫിലിംസിന്റെ ഉടമസ്ഥതയെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കമുണ്ടായത്. വിജയ് ബാബു സാന്ദ്രയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുന്നു എന്ന് പറഞ്ഞ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് പൊലീസില്‍ പരാതി നല്‍കിയത്രെ. ്രൈഫഡെ ഫിലിം ഹൗസിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ചൊവ്വാഴ്ച സാന്ദ്ര വിജയ് ബാബുവിന്റെ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ വച്ച് വിജയ് ബാബുവും കൂട്ടാളികളും സാന്ദ്രയെ മര്‍ദ്ദിച്ചുവത്രെ. മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് വാര്‍ത്തകള്‍.

English summary
What is the reason behind the issue between Sandra Thomas and Vijay Babu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam