twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിണക്കം മാറാനായി ഒരു മുറിയിൽ പൂട്ടിയിട്ടു, ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പ്രശ്നത്തിന്റെ കാരണം?

    |

    തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ശ്രീദേവിയും ജയപ്രദയും. ഒരേകാലഘട്ടത്തിലായിരുന്നു ഇരുവരും സിനിമയിൽ തിളങ്ങി നിന്നത് . ഇന്ത്യൻ സിനിമയുടെ താരറാണിമാരായിരുന്നുവെങ്കിലും ഇരുവരും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇവർ തമ്മിലുളള പിണക്കം അന്ന് ബോളിവുഡിൽ പരസ്യമായ രഹസ്യമായിരുന്നു. വളരെ കാലം നീണ്ടു നിൽക്കുകയും ചെയ്തിരുന്നു.

    ഗ്ലാമറസ് ലുക്കിൽ ഇനിയ, ചിത്രങ്ങൾ വൈറലാകുന്നു

    ഇന്ന് ജയപ്രദയുടെ 59ാം പിറന്നാളാണ്. നടിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്. ജയപ്രദയുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമ കോളങ്ങളിൽ വൈറലാകുന്നത് ശ്രീദേവിയുമായുള്ള പിണക്കത്തെ കുറിച്ചാണ്. താരങ്ങൾ തമ്മിലുളള അവസാനിക്കാത്ത പോരിന്റെ കാരണം ഇതാണ്

    ശ്രീദേവിയും ജയപ്രദയും

    സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ നടിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. എഴുപതുകളിലാണ് ഇരുവരും ബോളിവുഡിൽ എത്തുന്നത്. ഇവരുടെ സിനിമകളെല്ലാം വൻ വിജയമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അന്ന് ഇവരുടെ മത്സരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ശ്രീദേവിയു ജയപ്രദയും. ഇവരുടെ പിണക്കത്തെ കുറിച്ചുളള റിപ്പോർട്ടുകൾ പലപ്പോഴും എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു.

    തുല്യപ്രധാന്യം

    ബോളിവുഡിൽ തുല്യപ്രധാന്യമായിരുന്നു ഇരുവർക്കതും ലഭിച്ചിരുന്നത്. ശ്രീദേവിയെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി വിശേഷിപ്പിച്ചപ്പോൾ ജയയ്ക്ക് ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായിക എന്നാണ് അറിയപ്പെട്ടത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മനോഹരമായ മുഖം എന്നാണ് സംവിധായകൻ സത്യജിത് റേ ജയപ്രദയെ വിശേഷിപ്പിച്ചത്. താൻ സൗന്ദര്യത്തോട് കൂടിയാണ് ജനിച്ചതെന്ന് ജയപ്രദ ഒരു അഭിമുഖത്തിൽപറഞ്ഞിരുന്നു.

    പിണക്കം പരിഹരിക്കാൻ ശ്രമിച്ചു

    ശ്രീദേവിയും ജയപ്രദയും തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും ഇരുവരും ഒന്നിച്ച അഭിനയിച്ചിട്ടുണ്ട്. ഏകദേശം ഒൻപത് സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബോളിവുഡ് സിനിമാ ലോകവും കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്.
    'മക്‌സാദ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിൽ ഇരുവരു തമ്മിലുളള പ്രശ്നം പരിഹരിക്കാനായി നടന്‍ രാജേഷ് ഖന്നയും ജിതേന്ദ്രയും ഇവരെ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്നു. . എന്നാൽ പിന്നീട് വാതില്‍ തുറന്നപ്പോഴും ശ്രീദേവിയും ജയപ്രദയും തമ്മില്‍ സംസാരിക്കാതെ എതിര്‍ ദിശകളിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നത്രേ.

    സിനിമയിൽ എത്തുന്നത്

    പതിനാലാം വയസ്സിലാണ് ജയപ്രദസിനിമയിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ മികച്ച നടിയായി പേരെടുക്കുകയും ചെയ്തു. 1979 ലായിരുന്നു ജയപ്രദയുടെ ബോളിവുഡ് അരങ്ങേറ്റം . കന്നഡ ചിത്രത്തിന്റെ ബോളിവുിഡിൽ പതിപ്പായിരുന്നു ആദ്യ ചിത്രം. സർഗം എന്ന ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു. ഹിന്ദിയിൽ അഭിനയിക്കുന്നതോടൊപ്പം തന്നെ തെന്നിന്ത്യൻ ചിത്രങ്ങളിലും സജീവമായിരുന്നു നടി.

    Read more about: sridevi jayaprada
    English summary
    What is the reason for the quarrel between Sridevi and Jayaprada?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X