»   » യാത്ര പറഞ്ഞ് ദിലീപ് ഇറങ്ങുമ്പോൾ കാവ്യ ചെയ്തത് എന്താണ്, കാൽ തൊട്ട് തൊഴുതോ.. ??

യാത്ര പറഞ്ഞ് ദിലീപ് ഇറങ്ങുമ്പോൾ കാവ്യ ചെയ്തത് എന്താണ്, കാൽ തൊട്ട് തൊഴുതോ.. ??

By: Rohini
Subscribe to Filmibeat Malayalam

അമ്പത്തിയേഴ് ദിവസത്തെ ജയിൽ ജീവിതത്തിൽ നിന്ന് നേർത്തൊരു ആശ്വാസമായിരുന്നു ദിലീപിന് ഇന്ന് (സെപ്റ്റംബർ 6) അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾ ചെയ്യാൻ ആലുവയിലെ വീട്ടിലെത്താൻ കഴിഞ്ഞത്. കോടതി അനുവദിച്ച രണ്ട് മണിക്കൂർ സമയത്തിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കി ദിലീപ് മടങ്ങി.

ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാന്‍ എത്തിയത് മോഹന്‍ലാലിന്റെ സന്ദേശവുമായി, എന്താണ് സന്ദേശം?

ചടങ്ങിന് വന്നപ്പോൾ മുതൽ ദിലീപും ദിലീപിന് വേണ്ടപ്പെട്ടവരും എന്തൊക്കെ ചെയ്തു എന്ന് അക്ഷമരായി നോക്കിയിരിയ്ക്കുകയായിരുന്നു മാധ്യമങ്ങളും ജനക്കൂട്ടവും. ദിലീപിനെ കണ്ടതും കാവ്യ കെട്ടിപ്പിടിച്ചു കരയും എന്ന് കരുതിയവർക്കും തെറ്റി. എന്നാൽ കാവ്യയുടെ ചില പ്രവൃത്തികൾ മാധ്യമക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.

വീട്ടിൽ ബന്ധുക്കൾ മാത്രം

എട്ട് മണിയോടെയാണ് ദിലീപ് ആലുവ സബ്ജയിലിൽ നിന്ന് തറവാട് വീട്ടിലേക്ക് എത്തിയത്. സിനിമാ സുഹൃത്തുക്കളോ സഹപ്രവർത്തകരോ വീട്ടിലുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും മാധ്യമപ്പടയുമാണ് ദിലീപിനെ വരവേറ്റത്.

കാവ്യ സ്വീകരിച്ചില്ല

വീട്ടിലേക്ക് കയറിയ ദിലീപിനെ അമ്മയും മകൾ മീനാക്ഷിയുമാണ് സ്വീകരിക്കാൻ എത്തിയത്. കാവ്യയെ പുറത്തേക്കൊന്നും കണ്ടില്ല. ഇതോടെ കാവ്യ ദിലീപ് വന്നപ്പോൾ മൈൻറ് ചെയ്തില്ല എന്ന വാർത്ത പ്രചരിച്ചു.

മൌനം തടം കെട്ടി

അകത്തേക്ക് കയറിയ ദിലീപിനെ കണ്ടപ്പോൾ ആരും മിണ്ടുന്നില്ല. എന്ത് പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ആ നിശബ്ദത ബേധിച്ച് മിണ്ടിത്തുടങ്ങിയത് ദിലീപ് തന്നെയാണ്.

കനത്ത സുരക്ഷയിൽ ചടങ്ങുകൾ

ഒടുവിൽ കുളിച്ച് ഈറനണിഞ്ഞ് ദിലീപ് അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾ പൂർത്തിയാക്കി. സഹോദരിയും സഹോദരനുമൊപ്പമാണ് ചടങ്ങുകൾ ചെയ്തു തീർത്തത്. മകൾ മീനാക്ഷിയും അമ്മയും കൂടെ തന്നെയുണ്ടായിരുന്നു. അപ്പോഴും കാവ്യ പുറത്തേക്കിറങ്ങിയില്ല.

യാത്ര പറഞ്ഞിറങ്ങുമ്പോൾ

ചടങ്ങുകൾ പൂർത്തിയാക്കി ദിലീപ് വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ കാവ്യ മാധവൻ കുനിഞ്ഞ് നിന്ന് എന്തോ ചെയ്തിരുന്നു. ഇത് ദിലീപിൻറെ കാൽ തൊട്ട് തൊഴുതതാണ് എന്ന തരത്തിലാക്കി വാർത്തകൾ വന്നു.

അവിടെ സംഭവിച്ചത്

എന്നാൽ കാവ്യ കാൽ തൊട്ട് വണങ്ങുകയായിരുന്നില്ല. ദിലീപിൻറെ കാലുകളിൽ ചെരുപ്പ് ഇട്ട് കൊടുക്കുകയായിരുന്നു. അകലെ നിന്ന് നോക്കുമ്പോൾ കാൽ തൊട്ട് തൊഴുന്നതായി തോന്നിപ്പോവും.

ദിലീപ് ഇറങ്ങി

കൃത്യം 9.45 ഓടെ ദിലീപ് ആലുവയിലെ വീട്ടിൽ നിന്നുമിറങ്ങി. അമ്മയെ കെട്ടിപിടിച്ച് യാത്ര പറഞ്ഞതിന് ശേഷം ദിലീപ് തിരിഞ്ഞു നോക്കാതെ പൊലീസ് വാഹനത്തിൽ കയറി. പടിക്കൽ വരെ മീനാക്ഷിയും കാവ്യയും ഉണ്ടായിരുന്നു.

English summary
What Kavya did while Dileep going back to jail
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam