»   »  ദുല്‍ഖര്‍ വരുമെന്ന്, ധ്യാന്‍ ഉണ്ടാവില്ലെന്ന്.... ഒടുവിലിപ്പോള്‍ തിര ഉപേക്ഷിച്ചു എന്ന്..

ദുല്‍ഖര്‍ വരുമെന്ന്, ധ്യാന്‍ ഉണ്ടാവില്ലെന്ന്.... ഒടുവിലിപ്പോള്‍ തിര ഉപേക്ഷിച്ചു എന്ന്..

By: Rohini
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ എന്ന യുവ സംവിധായകന്റെ മൂന്നാമത്തെ ചിത്രമായിരുന്നു തിര. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളിലൂടെ സോഫ്റ്റ് ലെവലിലുള്ള കഥ പറഞ്ഞ വിനീതിന്റെ തിര രു സസ്‌പെന്‍സ് ത്രില്ലറായിരുന്നു

ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഉണ്ടാവുമെന്ന് അന്നേ വിനീത് പറഞ്ഞിരുന്നു. 2016, അല്ലെങ്കില്‍ 2017 ല്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് നേരത്തെ വിവരം ഉണ്ടായിരുന്നത്. എന്നാല്‍ തിര എന്ന ചിത്രം വിനീത് ശ്രീനിവാസന്‍ ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ദുല്‍ഖര്‍ വരുമെന്ന്, ധ്യാന്‍ ഉണ്ടാവില്ലെന്ന്.... ഒടുവിലിപ്പോള്‍ തിര ഉപേക്ഷിച്ചു എന്ന്..

2016 ല്‍ അല്ലെങ്കില്‍ 2017 ല്‍ റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രത്തിന്റെ തിരക്കഥാ രചന പോലും ഇതുവരെ തുടങ്ങിയിട്ടില്ല. അഭിനയിനയവും സംവിധാനവുമായി തിരക്കലായ വിനീതിന് തിരയുടെ ബാക്കി എഴുതാന്‍ അടുത്തെങ്ങും ഒരു പ്ലാന്‍ ഇല്ലെന്നാണ് കേള്‍ക്കുന്നത്.

ദുല്‍ഖര്‍ വരുമെന്ന്, ധ്യാന്‍ ഉണ്ടാവില്ലെന്ന്.... ഒടുവിലിപ്പോള്‍ തിര ഉപേക്ഷിച്ചു എന്ന്..

സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വേട്ടയാടലിനെ സസ്‌പെന്‍സ് ത്രില്ലര്‍ സ്റ്റൈലില്‍ പറഞ്ഞ ചിത്രം 2013 ലാണ് റിലീസ് ചെയ്തത്. ഏറെ നാളുകള്‍ക്ക് ശേഷം ശോഭന തിരിച്ചുവന്ന അഭിനയിച്ച ഈ ചിത്രത്തിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്റെ അരങ്ങേറ്റം

ദുല്‍ഖര്‍ വരുമെന്ന്, ധ്യാന്‍ ഉണ്ടാവില്ലെന്ന്.... ഒടുവിലിപ്പോള്‍ തിര ഉപേക്ഷിച്ചു എന്ന്..

തിരയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങള്‍ ഉണ്ടാവുമെന്നും എന്നാല്‍ അതിന് മുമ്പ് താന്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്യുമെന്നും വിനീത് അറിയിച്ചിരുന്നു.

ദുല്‍ഖര്‍ വരുമെന്ന്, ധ്യാന്‍ ഉണ്ടാവില്ലെന്ന്.... ഒടുവിലിപ്പോള്‍ തിര ഉപേക്ഷിച്ചു എന്ന്..

തിരയുടെ രണ്ടാം ഭാഗത്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു എന്നും, മൂന്നാം ഭാഗത്ത് ദുല്‍ഖറും ധ്യാനും ഒന്നിക്കുമെന്നും, ശോഭന മൂന്ന് ചിത്രങ്ങളിലും ഉണ്ടാകും എന്നൊക്കെയാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്.

ദുല്‍ഖര്‍ വരുമെന്ന്, ധ്യാന്‍ ഉണ്ടാവില്ലെന്ന്.... ഒടുവിലിപ്പോള്‍ തിര ഉപേക്ഷിച്ചു എന്ന്..

എന്നാല്‍ തിര എന്ന ചിത്രം വിനീത് ശ്രീനിവാസന്‍ പാടെ ഉപേക്ഷിച്ചു എന്നാണ് ഇപ്പോള്‍ പരക്കുന്ന ഗോസിപ്പുകള്‍. ഡോ. രോഹിണി പ്രണബിന് അവനാസം വന്ന ഫോണ്‍കോള്‍ ആരുടേതാവും എന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ നിരാശയിലാണ്.

English summary
Thira 2, the much anticipated sequel of the highly appreciated crime thriller Thira, was expected to start rolling by mid-2016. But according to the rumour mills, Thira 2 has been shelved.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam