For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ചിത്രത്തിലെ നായികാ വേഷം; തർക്കത്തിലായ നയൻതാരയും തൃഷയും

  |

  തെന്നിന്ത്യയിൽ എക്കാലത്തെയും മികച്ച രണ്ട് നായിക നടിമാരാണ് നയൻതാരയും തൃഷയും. 20 വർഷത്തോളമായി സിനിമാ അഭിനയം തുടരുന്ന രണ്ട് പേരുടെയും കരിയർ ഒരു പോലെ ഉയർച്ച താഴ്ചകൾ നേരിട്ടുള്ളതാണ്. 2000 ങ്ങളിൽ സൂപ്പർ താര ചിത്രങ്ങളിലെ നായികമായി തിളങ്ങിയ രണ്ട് പേരും പിന്നീട് വർഷങ്ങൾക്കിപ്പുറം ട്രാക്ക് മാറ്റി.

  കഥാമൂല്യമുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്ത് ചെയ്യാൻ നയൻ‌താരയും തൃഷയും തയ്യാറായി. നയൻതാര ഇതിനിടെ സൂപ്പർഹിറ്റ് ചിത്രങ്ങളുമായി ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നു. തൃഷ ഇതിനിടെ ചെയ്ത ചില സിനിമകൾ
  പാളി. പക്ഷെ 96, ഹെയ് ജൂഡ്, കൊടി തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു അഭിനേത്രി എന്ന നിലയിൽ കൈയടി നേടി.

  പക്ഷെ ലൈം ലൈറ്റിൽ നിന്നും നയൻതാരയുമായി താരതമ്യം ചെയ്യുമ്പോൾ തൃഷ അകന്നിരുന്നു. തുടരെ സിനിമകൾ ചെയ്യാതെ നല്ല വേഷങ്ങൾക്കായി തൃഷ കാത്തിരുന്നു. നയൻതാരയാവട്ടെ കിട്ടിയ താരത്തിളക്കത്തിൽ തുടരെ സിനിമകൾ ചെയ്തു. സൂപ്പർ താര ചിത്രങ്ങളിൽ വീണ്ടും നായികയായി. മറുവശത്ത് മുഖ്യകഥാപാത്രത്തിലെത്തുന്ന സിനിമകളും ചെയ്തു.


  കാത്തിരിപ്പിനുള്ള പ്രതിഫലമെന്നോണം ഒരുപിടി നല്ല ചിത്രങ്ങൾ തൃഷയെയും തേടിയെത്തിയിട്ടുണ്ട്. മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവം, മലയാളത്തിൽ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം തുടങ്ങിയ സിനിമകളിൽ തൃഷ എത്തുന്നുണ്ട്. രണ്ട് ചിത്രങ്ങളും തൃഷയെ പഴയ താരപ്രഭയിലേക്ക് തിരിച്ചെത്താൻ സഹായിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

  സമാന്ത കടുത്ത വിഷാദത്തിൽ? ആശങ്കയിൽ ആരാധകർ

  ഒരേ സമയത്ത് സിനിമയിലെത്തിയ താരങ്ങളായതിനാൽ തന്നെ നയൻതാരയെയും തൃഷയെയും കുറിച്ച് പല താരതമ്യങ്ങളും ഉണ്ടാവാറുണ്ട്. തൃഷ, നയൻതാര, അസിൻ എന്നിവരായിരുന്നു അന്നത്തെ തമിഴ് സിനിമയിലെ മുൻനിര നായികമാർ. അസിൻ ഇതിനിടെ ബോളിവുഡിലേക്ക് ചേക്കേറി.

  തെന്നിന്ത്യയിൽ തുടരെ സിനിമകൾ ചെയ്ത് വന്ന നയൻസും തൃഷയും നല്ല സുഹൃത്തുക്കളായിരുന്നു. ഇരുവരും പല അഭിമുഖങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഇടയ്ക്ക് ഇരുവരും തമ്മിൽ തർക്കവമുണ്ടായിരുന്നു. ഇത് ​ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്തയുമായിരുന്നു.

  ആരെ വിവാഹം കഴിക്കണമെന്നത് ദിൽഷയുടെ തീരുമാനമാണ്; നടന്ന കാര്യങ്ങളിലൊക്കെ ദില്‍ഷയ്ക്കും പങ്കില്ലേന്ന് ആരാധകർ

  അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം വിജയ് ചിത്രം കുരുവിയിലേക്ക് നായികയായി നയൻതാരയെയും തൃഷയെയും ആയിരുന്നു പരി​ഗണിച്ചത്. എന്നാൽ അവസാനം പരി​ഗണിച്ചത് തൃഷയെയാണ്. ഇത് ഇരു നടിമാർക്കുമിടയിൽ പിണക്കത്തിന് കാരണമായെന്നായിരുന്നു റിപ്പോർട്ടുകൾ. ഏറെ നാൾ ഇരുവരും മിണ്ടാതിരുന്നു. വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖത്തിൽ നയൻതാരയും തൃഷയും തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

  ഡോക്ടർക്ക് എന്നെ പെട്ടെന്ന് കല്യാണം കഴിക്കണം; റോബിനുമായിട്ടുള്ള കല്യാണത്തെ കുറിച്ച് ദില്‍ഷ

  Recommended Video

  Nayanthara Vignesh Pressmeet |കല്യാണം കഴിഞ്ഞുള്ള ആദ്യ പ്രതികരണം *Celebrity


  ഞങ്ങൾ തമ്മിലുള്ള തർക്കമെന്ന തരത്തിൽ പലതും മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരുസമയത്ത് ഞങ്ങൾ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അത് പ്രൊഫഷണലായിരുന്നില്ല. ഞങ്ങളുടെ രണ്ട് പേരുടെയും സുഹൃത്തുക്കൾ മൂലമുണ്ടായ ചില വ്യക്തിപരമായ പ്രശ്നങ്ങളായിരുന്നു. ഞങ്ങൾ പരസ്പരം സംസാരിക്കാതായി. പക്ഷെ തർക്കം ഉണ്ടായിരുന്നില്ല, എന്നാണ് തൃഷ വ്യക്തമാക്കിയത്.

  നയൻതാരയും ഒരിക്കൽ ഇതേപറ്റി സംസാരിച്ചിരുന്നു. ചില തെറ്റിദ്ധാരണകൾ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. പക്ഷെ തൃഷ തന്നെ മുൻകൈയെടുത്ത് എന്നോട് സംസാരിച്ചു. അതിന് തൃഷയോട് നന്ദിയുണ്ടെന്നും നയൻതാരയും വ്യക്തമാക്കി. അതേസമയം പിന്നീട് നയൻതാരയും തൃഷയും കരിയർ തിരക്കുകളിലേക്ക് മാറുകയും ഈ സൗഹൃദം നിന്നില്ലെന്നുമാണ് സൂചന. ഇരുവരെയും പിന്നീട് പൊതുപരിപാടകളിലും ഒരുമിച്ച് കണ്ടിട്ടില്ല.

  Read more about: nayantara
  English summary
  when actress nayanthara and trisha had a catfight for the film kuruvi for this reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X