Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
'ചിമ്പുവിനോട് ക്ഷമിക്കാനാവും, പക്ഷെ പ്രഭുദേവയോട് പറ്റില്ല'; നയൻതാര അന്ന് പറഞ്ഞത്?
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടവുമായി തുടരെ സിനിമകളിൽ അഭിനയിച്ച് വരികയാണ് നയൻതാര. ഒരേസമയം കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകളും അതോടാെപ്പം തന്നെ നായക കേന്ദ്രീകൃത ചിത്രങ്ങളിലെ നായികയായും എത്തുന്ന നയൻസിന്റെ താരമൂല്യം ഇന്ന് തെന്നിന്ത്യയിലെ പല നടൻമാരേക്കാളും മുകളിലാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിലും നയൻതാര ഒന്നാമതാണ്.

അഞ്ച് കോടിയാണ് ഒരു സിനിമയ്ക്ക് നയൻതാര കൈപറ്റുന്ന പ്രതിഫലം. സമാന്ത, പൂജ ഹെഗ്ഡെ തുടങ്ങിയവരാണ് പ്രതിഫലത്തിൽ നയൻസിന്റെ തൊട്ടു പിന്നിലുള്ളത്. അതേസമയം മലയാളത്തിൽ നല്ല സിനിമകൾ വന്നാൽ ബജറ്റ് കുറഞ്ഞ ചിത്രങ്ങളിലും നയൻതാര എത്താറുണ്ട്. ബോഡി ഗാർഡ്, ലൗ ആക്ഷൻ ഡ്രാമ, പുതിയ നിയമം, നിഴൽ തുടങ്ങിയ സിനിമകൾ നയൻതാര ഇടയ്ക്ക് മലയാളത്തിൽ ചെയ്ത സിനിമകളാണ്. തമിഴ് സിനിമയിലാണ് പ്രധാനമായും നയൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിജയക്കുതിപ്പ് തുടരുന്ന നയൻതാരയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ കരിയറിലെ ഉയർച്ച താഴ്ചകൾക്കൊപ്പം തന്നെ ജീവിതത്തിലെ വീഴ്ചകളും ഉയർച്ചകളും ഏറെയാണ്. ആദ്യ കാലങ്ങളിൽ വിവാദങ്ങളിൽ തുടരെ എത്തപ്പെട്ടിരുന്ന നായികയാണ് നയൻതാര.
നടൻ ചിമ്പു, പ്രഭുദേവ തുടങ്ങിയവരുമായുള്ള നടിയുടെ പ്രണയം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു സിനിമ ലോകത്ത് വലിയ കോലാഹലങ്ങളുണ്ടാക്കിയാണ് രണ്ട് പ്രണയ ബന്ധവും അവസാനിച്ചത്. ചിമ്പവും നയൻതാരയും ഒരുമിച്ചുള്ള ഒരു ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് നയൻതാര ഈ ബന്ധം ഉപേക്ഷിച്ചതെന്നാണ് വിവരം.

ചിമ്പുവാണ് ചിത്രം ലീക്ക് ചെയ്തതെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിമ്പു ഇത് നിഷേധിക്കുകയാണുണ്ടായത്. ദുബായിൽ വെച്ച് പുതിയ ക്യാമറ വാങ്ങിയപ്പോൾ എടുത്ത ചിത്രമാണിതെന്നും എങ്ങനെയോ ചിത്രം പുറത്തു വന്നതാണെന്നുമായിരുന്നു ചിമ്പുവിന്റെ പ്രതികരണം.
നയൻതാരയെ പറ്റി പല പ്രചരണങ്ങളും നടക്കാൻ അന്ന് ഈ ചിത്രം വഴി വെച്ചിരുന്നു. എന്നാൽ അന്നത്തെ പ്രശ്നങ്ങൾ പിന്നീട് ഇരുതാരങ്ങളും പരിഹരിച്ച് രമ്യതയിലെത്തി. നല്ല സുഹൃത്തുക്കളായ ചിമ്പുവും നയൻസും പിന്നീട് 2016 ൽ ഇത് നമ്മ ആള് എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുകയും ചെയ്തു. നയൻസ് പ്രഭുദേവയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയും ചെയ്തിരിക്കുന്ന സമയമായിരുന്നു ഇത്.

സിമ്പുവുമായി രമ്യതയിലായത് പോലെ തന്നെ പ്രഭുദേവയോടും നയൻസ് ക്ഷമിക്കുമോ എന്ന് അന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായിരുന്നു. ഇക്കാര്യം ചോദിച്ച ഒരു റിപ്പോർട്ടറോട് ഉടനടി നയൻതാര മറുപടി കൊടുത്തെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ട്. സിമ്പുവിനോട് എനിക്ക് ക്ഷമിക്കാൻ പറ്റും. പക്ഷെ നിങ്ങളീപ്പറയുന്ന ആളോട് (പ്രഭുദേവ) ക്ഷമിക്കാനാവില്ലെന്നും ഒരുമിച്ച് സിനിമകൾ ചെയ്യില്ലെന്നും നയൻതാര പറഞ്ഞതായായിരുന്നു വിവരം.
Recommended Video

നയൻതാരയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു പ്രഭുദേവയുമായുള്ള വേർപിരിയൽ. വിവാഹത്തിന്റെ വക്കിൽ വരെയെത്തിയ ബന്ധം പിന്നീട് ഇരുവരും ഉപേക്ഷിക്കുകയായിരുന്നു. സിനിമാ അഭിനയം നിർത്തി പ്രഭുദേവയോടൊപ്പം ജീവിക്കാനൊരുങ്ങുകയായിരുന്നു നയൻതാര. ഇതിനിടെ പ്രഭുദേവ ഭാര്യ റംലത്തിൽ നിന്നും വിവാഹ മോചനവും നേടിയിരുന്നു.
പക്ഷെ ഇതിന് ശേഷം കുറച്ചു നാളുകൾക്കുള്ളിൽ തന്നെ നയൻതാര-പ്രഭുദേവ ബന്ധവും അവസാനിച്ചു. ശേഷം പാടെ തകർന്ന നയൻതാര കേരളത്തിൽ മാതാപിതാക്കളുടെയടുത്ത് താമസമാക്കുകയും ചെയ്തു. പിന്നീട് 2013 ലാണ് നയൻതാര സിനിമാ രംഗത്തേക്ക് തിരിച്ചു വരുന്നത്. പ്രഭുദേവയുടെ പേര് നയൻതാര പ്രണയകാലത്ത് കൈയിൽ പച്ച കുത്തിയിരുന്നു. ഇദ്ദേഹത്തെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു നയൻതാര മതം മാറിയതെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!