For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറുപടി പറഞ്ഞ് മടുത്തെന്ന് തമന്ന, ഉടൻ തന്നെ വിവാഹിതനായ നടൻ കാർത്തി

  |

  ചുരുങ്ങിയ കാലം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി മാറിയ നടിയാണ് തമന്ന ഭാട്ടിയ. ഉത്തരേന്ത്യക്കാരിയായ തമന്ന തമിഴ്, തെലുങ്ക് സിനിമകളിലാണ് തിളങ്ങിയത്. പയ്യ, സുറ, അയൻ, ദേവി, വീരം, സിരുത്തെെ, ബാഹുബലി തുടങ്ങി സൂപ്പർ താര, ബി​ഗ് ബജറ്റ് സിനിമകളിലെ നായിക ആയ തമന്ന തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി. അടുത്തിടെയായി വെബ് സീരീസുകളിലും നടി അഭിനയിക്കുന്നുണ്ട്.

  ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെ നവംബർ സ്റ്റോറി എന്ന തമന്നയുടെ വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോട് സ്റ്റാറിലെ തന്നെ ക്രിമിനൽ മെെൻഡ്സ് എന്ന സീരീസിലും ആമസോൺ പ്രെെമിലെ ജീ കർദാ എന്ന വെബ് സീരീസിലും തമന്ന അഭിനയിക്കുന്നുണ്ട്. തുടക്ക കാലത്ത് ​സ്ഥിരം ശൈലിയിലുള്ള നായിക കഥാപാത്രങ്ങൾ ചെയ്ത തമന്ന ഇപ്പോൾ കരിയറിൽ പരീക്ഷണങ്ങൾ നടത്തുകയാണെന്നാണ് ആരാധകർ പറയുന്നത്.

  Also Read: പോ.. പോയി ബാറ്റും ബോളും കളിക്ക് സഹോദരാ; സ്റ്റോറി നീക്കിയതിന് പിന്നാലെ പന്തിനോട് ഉർവശി

  തെന്നിന്ത്യയിലെ ​ഗ്ലാമറസ് നായികയായി അഭിനയിക്കുമ്പോഴും തമന്ന തന്റെതായ ചില ചട്ടങ്ങൾ പാലിച്ചിരുന്നു. ഓൺ സ്ക്രീനിൽ ചുംബന രം​ഗത്തിൽ അഭിനയിക്കില്ലെന്ന് നടി തുടക്കം മുതലേ വ്യക്തമാക്കിയതാണ്. സിനിമയിൽ ഒപ്പുവെക്കുമ്പോൾ തമന്നയുടെ കോൺട്രാക്റ്റിൽ ഇക്കാര്യം പ്രത്യേകം ഉണ്ടാവാറുണ്ട്. സ്വകാര്യ ജീവിതത്തെ പറ്റി നടി അധികം തുറന്ന് സംസാരിക്കാറുമില്ല. അതിനാൽ തന്നെ ​ഗോസിപ്പ് കോളങ്ങളിൽ വലിയ തോതിൽ തമന്നയെ കാണാറില്ല.

  Also Read: ആദിത്യയെ കല്യാണം കഴിക്കാന്‍ ദാമ്പത്യ തകർത്തത് റാണി; പിന്നിലുള്ളവരെ അറിയാമെന്ന് നടി

  എന്നാൽ തുടക്ക കാലത്ത് തമന്നയും നടൻ കാർത്തിയും പ്രണയത്തിലാണെന്ന ​ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരും അഭിനയിച്ച പയ്യ എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു. ഹിറ്റ് ജോഡികളായ ഇരുവരും പിന്നീട് സിരുത്തെെ എന്ന തമിഴ് ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചു. ഇതും വൻ വിജയമായി.

  ഇതോടെയാണ് തമന്ന-കാർത്തി ​ഗോസിപ്പ് പരന്നത്. എന്നാൽ ഈ ​ഗോസിപ്പ് അധിക കാലം നീണ്ടു നിന്നില്ല. ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനിടെ തന്നെ കാർത്തി സിനിമാ പശ്ചാത്തലമില്ലാത്ത രഞ്ജിനി ചിന്നസ്വാമിയുമായി വിവാഹം കഴിച്ചു.

  എന്നാൽ അതിന് മുമ്പ് ​ ഇത്തരമൊരു ​ഗോസിപ്പിനെക്കുറിച്ച് കാർത്തും തമന്നയ്ക്കും പല മാധ്യമങ്ങളോടും മറുപടി പറയേണ്ടി വന്നു. തങ്ങൾ രണ്ട് പേരും സുഹൃത്തുക്കളാണെന്നും മറ്റൊന്നുമില്ലെന്നും ഇരു താരങ്ങളും വ്യക്തമാക്കി. ഒരുവേള തമന്ന ജെഎഫ്ഡബ്ലൂ എന്ന മാ​ഗസിനോട് ഇതേ പറ്റി വിശദമായി സംസാരിക്കുകയും ചെയ്തു.

  Also Read: അമ്മക്കിളിയെ തലോടുന്ന കുഞ്ഞിക്കൈകൾ, മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'കിവം​ദന്തിങ്ങൾ ഇങ്ങനെ അലട്ടിക്കൊണ്ടിരിക്കും. ഞാൻ ഈ ചോദ്യത്തിന് ഉത്തരം നൽകി വരികയാണ്. എനിക്കിതിൽ വ്യക്തമാക്കാൻ ഒന്നുമില്ല. ഈ വിഷയത്തിൽ എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാനിത് ആവർത്തിക്കുകയാണ്'

  'എന്തിനാണ് ഇതിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇത്തരം ​ഗോസിപ്പുകളിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയേണ്ടത് രണ്ടേ രണ്ട് പേർ മാത്രമാണ്. അത് എന്റെ മാതാപിതാക്കളാണ്,' തമന്ന പറഞ്ഞു.

  Read more about: karthi tamannah
  English summary
  when actress tamannah bhatia reacted to dating rumours with karthi; actress said not answerable for anybody apart from her parents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X