»   » അനുരാഗ് കശ്യപ് കേരളത്തില്‍ വന്നതെന്തിന്, അടുത്ത ചിത്രം നിവിന്‍ പോളിക്കൊപ്പമോ?

അനുരാഗ് കശ്യപ് കേരളത്തില്‍ വന്നതെന്തിന്, അടുത്ത ചിത്രം നിവിന്‍ പോളിക്കൊപ്പമോ?

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രശസ്ത സംവിധാകന്‍ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നിരുന്നു. മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും ഒക്കെ കണ്ടു മടങ്ങി എന്നാണ് കേട്ടത്.

കശ്യപിന്റെ സന്ദര്‍ശനുദ്ദേശത്തെ കുറിച്ച് അറിയില്ല. നിവിന്‍ പോളിയുടെ ഫേസ്ബുക്ക് സാറ്റാറ്റസ് പ്രകാരം, താരത്തിനൊപ്പം ഒരു ചിത്രം ഉടന്‍ ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഫോട്ടോ കാണാം

നിവിനൊപ്പം ഒരു ചിത്രം കശ്യപ് പ്ലാന്‍ ചെയ്യുന്നുണ്ടോ?

കേരളത്തിലെത്തിയ അനുരാഗ് കശ്യപയ്‌ക്കൊപ്പം നിവിന്‍ പോളി ഒരു ഫോട്ടോ എടുത്തു. ഞങ്ങളൊരുമിച്ചുള്ള ഒരു ചിത്രത്തിനായി കാത്തിരിയ്ക്കുന്നു എന്നും നിവിന്‍ അതിലെഴുതി. നിവിനൊപ്പം ഒരു ചിത്രം കശ്യപ് പ്ലാന്‍ ചെയ്യുന്നുണ്ടോ?

ഗീതു മോഹന്‍ദാസിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫര്‍ഹാന്റെ പോസ്റ്റ്

നിവിന്‍ പോളിയ്ക്ക് ഒപ്പം മാത്രമല്ല, ഫര്‍ഹാന്‍ ഫാസിലിനൊപ്പവും അനുരാഗ് കശ്യപ് നില്‍ക്കുന്ന ഫോട്ടോ ഉണ്ട്. ഗീതു മോഹന്‍ദാസിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫര്‍ഹാന്റെ പോസ്റ്റ്.

കമ്മട്ടിപ്പാടം എന്ന ചിത്രം കണ്ട കശ്യപ്

മലയാള സിനിമയുടെ വലിയ ആരാധകനാണ് അനുരാഗ് കശ്യപ്. അടുത്തിടെ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രം കണ്ട കശ്യപ്, ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.

കശ്യപ് ഇനി മലയാള സിനിമയിലേക്ക് വരികയാണോ

കശ്യപ് ഇനി മലയാള സിനിമയിലേക്ക് വരികയാണോ എന്നാണ് പലരുടെയും ചോദ്യം. നിവിന്‍ പോളിയെ നായകനാക്കി അനുരാഗ്യ കശ്യപ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതായി വാര്‍ത്തകള്‍ പരക്കുന്നു.

English summary
When Anurag Kashyap met Nivin Pauly and Farhaan Faasil in Kochi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam