»   » കരീന കപൂറിനെ കോപ്പിയടിച്ച്, മോഹന്‍ലാല്‍ ചിത്രത്തില്‍ കാജലിന്റെ ഐറ്റം ഡാന്‍സ്

കരീന കപൂറിനെ കോപ്പിയടിച്ച്, മോഹന്‍ലാല്‍ ചിത്രത്തില്‍ കാജലിന്റെ ഐറ്റം ഡാന്‍സ്

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെയും ജൂനിയര്‍ എന്‍ ടി ആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനത ഗരജ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. നിത്യ മേനോനും സമാന്തയയും നായികമാരായെത്തുന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സുമായി കാജല്‍ അഗര്‍വാളും വരുന്നു.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ഐറ്റം ഡാന്‍സില്‍ കാജല്‍ അഗര്‍വാളിന്റെ ലുക്ക് പുറത്തുവിട്ടപ്പോഴാണ് പാപ്പരാസികള്‍ ഒരു കോപ്പിയടി രഹസ്യം കണ്ടെത്തിയത്. ഗാനരംഗത്ത് കാജല്‍ ധരിക്കുന്ന വേഷം കരീന കപൂറില്‍ നിന്നും കോപ്പിയടിച്ചതാണ്. നോക്കാം

പക്ക ലോക്കല്‍ ഗാനം

പക്ക ലോക്കല്‍ എന്ന തുടങ്ങുന്ന ഗാനരംഗത്താണ് കാജല്‍ അഗര്‍വാള്‍ എത്തുന്നത്. ഇതാണ് കാജല്‍ ധരിയ്ക്കുന്ന വേഷം

ഇത് അതിന്റെ കോപ്പിയടി അല്ലേ

ഹീറോയിന്‍ എന്ന ചിത്രത്തില്‍ ഹല്‍കത്ത് ജവാനി എന്ന ഐറ്റം ഡാന്‍സുമായി എത്തിയ കരീന കപൂര്‍ ധരിച്ച വേഷമാണിത്. കാജലിന്റെ വേഷം കരീനയുടെ കോപ്പിയടിയാണെന്നാണ് പറയുന്നത്.

മോഹന്‍ലാലിനും ജൂനിയര്‍ എന്‍ടി ആറിനുമൊപ്പം

ഗാനരംഗത്ത് കാജലിനൊപ്പം ആടിപ്പാടി നൃത്തം ചെയ്യാന്‍ മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും എത്തുന്നുണ്ട് എന്നാണ് വിവരം. വളരെ സെക്‌സി ലുക്കിലാണ് കാജള്‍ എത്തുന്നത്

ഓണാഘോഷത്തിന് ജനത ഗാരേജ്

ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് ജനത ഗരജേ റിലീസ് ചെയ്യും.

English summary
As reported earlier, Kajal Aggarwal completed the shoot of a peppy item number for the upcoming Telugu movie ‘Janatha Garage’. The special number Pakka local will feature the actress shaking legs with. junior NTR and Mohanlal together on screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam