For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരാണ് സൂര്യ? എനിക്കറിയില്ല'; നടനെക്കുറിച്ച് കരീന പറഞ്ഞത്; ഇന്ന് ഇങ്ങനെ പറയുമോയെന്ന് ആരാധകർ

  |

  വിക്രം സിനിമയുടെ വിജയത്തിളക്കിലാണ് തമിഴ് സൂപ്പർ‌ താരം സൂര്യ. ചിത്രത്തിൽ നടന്റെ റോലക്സ് എന്ന അതിഥി വേഷം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചിത്രം റിലീസായതിന് പിന്നാലെ റോലക്സ് എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ ട്രെൻഡിം​ഗായിരുന്നു.

  വിക്രത്തിന് പുറമെ ജയ് ഭീം, സൂരൈരെ പോട്ര് എന്നീ ചിത്രങ്ങളുടെ വിജയവും നടന് ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കാെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഓസ്കാർ സെലക്ഷൻ കമ്മിറ്റിയിലേക്കും നടന് ക്ഷണം ലഭിച്ചിരിക്കുകയാണ്.

  'ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും ഉണ്ടായിരുന്നില്ല, വല്ലാത്ത വിഷമം തോന്നി'; ദിൽഷ പറയുന്നു!

  ഇതിനിടെ സൂര്യയും ബോളിവുഡ് നടി കരീന കപൂറുമായും ബന്ധപ്പെട്ട ഒരു വിവാദമാണ് വീണ്ടും ചർച്ചയാവുന്നത്. സൂര്യയെക്കുറിച്ച് കരീന പറഞ്ഞ വാക്കുകളായിരുന്നു പ്രശ്നത്തിന് വഴി വെച്ചത്. 2014 ൽ സൂര്യയുടെ അഞ്ചാൻ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചായിരുന്നു സംഭവം.

  സിനിമയിൽ കരീന കപൂർ ഒരു സ്പെഷ്യൽ ഡാൻസ് നമ്പർ ചെയ്യുന്നുണ്ടെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടിയുടെ പ്രതികരണം.

  'ബി​ഗ് ബോസ് കഴിഞ്ഞു, അതേപറ്റി ഒന്നും പറയാനില്ല'; ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ വിൻസെന്റ്!

  'എനിക്കറിയില്ല എവിടെ നിന്നാണ് ഇത്തരം അടിസ്ഥാന രഹിതമായ കഥകൾ വരുന്നതെന്ന്. ഞാൻ അത്തരമൊരു സിനിമയ്ക്ക് ഒപ്പു വെച്ചിട്ടില്ല. സൂര്യ ആരാണെന്നോ ലിം​ഗസ്വാമി (സംവിധായകൻ) ആരാണെന്നോ എനിക്കറിയില്ല. ഹിന്ദി ഇതര ഭാഷകളിലഭിനയിക്കാൻ എനിക്ക് തീരെ താൽപര്യമില്ല.'

  'അത് സൗത്ത് ഇന്ത്യ ആയാലും ഹോളിവുഡ് ആയാലും. ദക്ഷിണേന്ത്യയിലെയും മറാത്തി, ബം​ഗാളി സിനിമകളും എനിക്കിഷ്ടമാണ്. പക്ഷെ അവിടെ അഭിനയിക്കണമെങ്കിൽ ഞാൻ ഭാഷ പഠിക്കേണ്ടി വരും,' കരീന കപൂർ പറഞ്ഞു.

  കരീനയുടെ വാക്കുകൾ ഉടനടി വിവാദത്തിന് വഴിവെച്ചു. സൂര്യയുടെ ആരാധകർ നടിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തി. ഒടുവിൽ കരീന തന്റെ പരാമർശത്തിൽ വിശദീകരണം നൽകി.

  'സൂര്യയെ എനിക്കറിയില്ലെന്നത് സത്യമാണ്. ഞാനദ്ദേഹത്തെ പരിചയപ്പെട്ടിട്ടില്ല. പക്ഷെ അതിനർത്ഥം ആരാണ് സൂര്യ എന്ന് എനിക്കറിയില്ലെന്നല്ല. തീർച്ചയായും എനിക്കദ്ദേഹത്തെ അറിയാം. തമിഴ് സിനിമയിലെ ബി​ഗ് സ്റ്റാറാണ് അദ്ദേഹം. ഇന്ത്യൻ സിനിമയിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ഞാൻ ബഹുമാനിക്കുന്നു,' കരീന നൽകിയ വിശദീകരണമിങ്ങനെ.

  കരീന കപൂർ സൂര്യയെ അറിയില്ലെന്നും ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നും പറഞ്ഞത് 2014 ലാണ്. ഇന്നായിരുന്നെങ്കിൽ കരീന അങ്ങനെ പറയുമായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

  കാരണം ഇന്ത്യൻ സിനിമയിൽ തെന്നിന്ത്യൻ സിനിമകളുടെയും താരങ്ങളുടെയും പ്രശസ്തി കുത്തനെ വർധിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ നെടുംതൂണായിരുന്ന ബോളിവുഡിന്റെ സ്ഥാനം ഏറെക്കുറെ തെന്നിന്ത്യൻ സിനിമ മേഖല കൈയടക്കിയിട്ടുണ്ട്.

  മാത്രമല്ല ബോളിവുഡിലെ മുൻ നിര നായികമാരെല്ലാം ഇന്ന് തെന്നിന്ത്യൻ സിനമകളിൽ അഭിനയിക്കുന്നുണ്ട്. ദീപിക പദുകോൺ, ആലിയ ഭട്ട്, ശ്രദ്ധ കപൂർ തുടങ്ങിയ നടിമാരെല്ലാം തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ നായികമാരായി അഭിനയിക്കുന്നുണ്ട്.

  അതേസമയം കരീന ഇതുവരെയും ഒരു തെന്നിന്ത്യൻ ഭാഷ സിനിമയിലും അഭിനയിച്ചിട്ടില്ല. ഹിന്ദി സിനിമായാണ് തനിക്ക് ജോലി ചെയ്യാൻ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് നടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

  മറ്റു നടിമാരായ പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഹോളിവുഡിൽ അഭിനയിച്ചപ്പോഴും കരീന ഹിന്ദി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബോളിവുഡിൽ തന്നെ പ്രത്യേക നിബന്ധനകളോടെയാണ് ആദ്യ കാലങ്ങളിൽ കരീന അഭിനയിച്ചത്.

  എ ലിസ്റ്റിലുള്ള നടൻമാരോടൊപ്പം മാത്രമേ അഭിനയിക്കൂ എന്നാണ് കരീനയുടെ കരിയർ പോളിസികളിലൊന്ന്. അത്രമേൽ നല്ല സിനിമയാണെങ്കിൽ മാത്രമേ ഈ പോളിസി നടി ഒഴിവാക്കിയിരുന്നുള്ളു.

  Read more about: surya kareena
  English summary
  when kareena kapoor said she don't know actor surya; fans were angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X