For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമല്‍ ഹാസനെ വിവാഹം കഴിക്കാനിരുന്നതാണ്; പിന്നെ അറിഞ്ഞത് അദ്ദേഹം വിവാഹിതനായെന്ന്, പ്രണയത്തെ കുറിച്ച് ശ്രീവിദ്യ

  |

  മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്നൊരു പേര് നടി ശ്രീവിദ്യയുടേത് ആവാം. ശാലീന സൗന്ദര്യത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലാകെ നിറഞ്ഞ് നിന്ന നടി 2006 ലാണ് അന്തരിക്കുന്നത്. 1978 ല്‍ നിര്‍മാതാവ് ജോര്‍ജ് തോമസിനെ ശ്രീവിദ്യ വിവാഹം കഴിച്ചെങ്കിലും രണ്ട് വര്‍ഷം കൊണ്ട് ആ ബന്ധം അവസാനിപ്പിച്ചു. ജോര്‍ജുമായി പരിചയത്തിലാവുന്നതിന് മുന്‍പ് കമല്‍ ഹാസനുമായി നടി പ്രണയത്തിലായിരുന്നു.

  കമല്‍ ഹാസനുമായി പ്രണയിച്ചിരുന്ന കഥ വീട്ടിലും നാട്ടിലുമൊക്കെ അറിയമായിരുന്നു. പക്ഷേ ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. അതിന്റെ കാരണമെന്താണെന്ന് ജോണ്‍ ബ്രിട്ടാസിന് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ ശ്രീദിവ്യ സൂചിപ്പിച്ചിരുന്നു. നടിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലാവുന്നത്.

  ആദ്യമൊക്കെ എന്റെ മനസ് ശൂന്യമായിരുന്നു. ഹൃദയവും മനസുമെല്ലാം കമല്‍ ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്‍ഡസ്ട്രികള്‍ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ഞാന്‍ ആയിരുന്നു. അങ്ങനെ കമല്‍ വലിയൊരു നടനായി മാറി. ഒരിക്കല്‍ എന്റെ അമ്മ ഞങ്ങളെ രണ്ടാളെയും വിളിച്ച് ഉപദേശിച്ചിട്ടുണ്ട്.

  പുള്ളി മറ്റൊരാളെ വിവാഹം കഴിച്ചു എന്ന തെറ്റിദ്ധാരണയിലേക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നു. ഞങ്ങള്‍ രണ്ട് പേരും ഒരേ പ്രായക്കാരാണ്. അദ്ദേഹം എന്നെക്കാളും ആറ് മാസത്തിന് ഇളയതാണെന്ന് തോന്നുന്നു. 'അങ്ങനെ അമ്മ വിളിച്ച് ഉപദേശിച്ചു. പുള്ളിയ്ക്ക് പുള്ളി പറയുന്നത് പോലെ ഞാന്‍ കാത്തിരിക്കണമെന്നാണ്. എനിക്ക് അതിന് സമ്മതമില്ലായിരുന്നു. കാരണം രണ്ട് ഫാമിലിയും കൂടി ഇത്രയും അടുപ്പത്തിലായിട്ടും ആ കുടുംബത്തെ കൂട്ടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നായി ഞാന്‍ പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് പുള്ളി ദേഷ്യപ്പെട്ടു. കുറേ കാലം എന്നോട് മിണ്ടുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല.

  അങ്ങനെ ഒരിക്കല്‍ അദ്ദേഹം മഹാബലിപുരത്തേക്ക് ഷൂട്ടിന് പോകുമ്പോള്‍ എന്റെ വീട്ടിലേക്ക് വന്നു. ആ സമയത്ത് അമ്മ അദ്ദേഹത്തോട് സംസാരിച്ചു. നിങ്ങള്‍ക്കെന്താണ് ഒരു നാലോ അഞ്ചോ വര്‍ഷമൊക്കെ ഇനിയും കാത്തിരുന്നാല്‍ കുഴപ്പം? നിങ്ങള്‍ വലിയൊരു നടനാവാന്‍ പോവുന്ന ആളാണ്. ഇതുപോലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ കടന്ന് വന്ന ഒരാളാണ് ഞാനും. വളരെ ആലോചിച്ചാണ് ഞാനിത് പറയുന്നത്. അവള്‍ക്കും കഴിവുള്ളത് കൊണ്ട് വലിയൊരു നടി ആവേണ്ടവളാണ്. രണ്ടാള്‍ക്കും കേവലം ഇരുപത്തിരണ്ട് വയസേ അന്നുള്ളു. വിവാഹം കഴിക്കാനുള്ളതിന്റെ ഏറ്റവും ചെറിയ പ്രായമാണ് നിങ്ങള്‍ക്കുള്ളത്. പിന്നീട് ഇത് വേണ്ടെന്ന് തോന്നുന്ന കാലം വന്നേക്കാം. നാലഞ്ച് വര്‍ഷം കാത്തിരുന്നതിന് ശേഷം ആലോചിച്ച് തീരുമാനിച്ചാല്‍ പോരെ എന്നൊക്കെ അമ്മ ചോദിച്ചു.

  പക്ഷേ അതൊന്നും കേള്‍ക്കാതെ പുള്ളി ദേഷ്യപ്പെട്ട് ഇറങ്ങി പോയി. പിന്നെ ഞാന്‍ കേട്ടത് അദ്ദേഹം വിവാഹിതനായി എന്നാണ്. അതെനിക്ക് വലിയ വേദന നല്‍കി. ഒരു സ്ത്രീയായ എനിക്ക് എന്ത് കുറവാണ് ഉണ്ടായിരുന്നതെന്ന് ചിന്തിച്ചു. അന്നെനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. സ്വയം തോല്‍ക്കാന്‍ ഞാന്‍ തന്നെ സമ്മതിച്ചു. അന്നൊക്കെ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ എന്റെ സിനിമ നിറഞ്ഞ് ഓടുകയാണ്. അപ്പോഴാണ് തീക്കനല്‍ എന്ന സിനിമയുടെ നിര്‍മാതാവ് ആയി ജോര്‍ജ് എത്തുന്നത്. അദ്ദേഹം എന്നെ നന്നായി സംരക്ഷിക്കുകയും കരുതല്‍ നല്‍കുകയുമൊക്കെ ചെയ്തിരുന്ന ആളാണ്.

  രോഗബാധിതനായ ആരാധകന് ശക്തി പകര്‍ന്ന് കമല്‍ഹാസന്‍ | FilmiBeat Malayalam

  അങ്ങനെ വന്ന് അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്യുകയും ഞാന്‍ സമ്മതം മൂളുകയും ചെയ്തു. അന്നെനിക്ക് ഇരുപത്തിമൂന്ന് വയസ് എന്തോ ഉള്ളു. എന്റെ കണ്‍മുന്നില്‍ അവരുടെ കല്യാണം ഒക്കെ നടന്നു. എങ്കില്‍ പിന്നെ എനിക്കും കല്യാണം കഴിച്ചാല്‍ എന്താണെന്ന് ചിന്തിച്ചു. പക്ഷേ ഇത് നിനക്ക് പറ്റിയ ആളല്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു. കല്യാണം കഴിക്കണം എന്നൊരു വാശി ആയിരുന്നതായി ശ്രീവിദ്യ പറയുന്നു. അന്നൊരിക്കല്‍ ഞാനെന്റെ അമ്മയെ തെറ്റിദ്ധരിച്ചു. അതിന്റെ ബുദ്ധിമുട്ടാണ് ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും നടി പറയുന്നു. കമല്‍ ഹാസന്‍ എന്റെ ആത്മാര്‍ഥ സുഹൃത്ത് ആണെന്ന് പറയുന്നില്ല. എപ്പോഴും ഹലോ, ഹായ് എന്നൊക്കെ സംസാരിക്കുന്ന സൗഹൃദമേ തനിക്ക് ഉണ്ടായിരുന്നുള്ളു.

  English summary
  When Late Actress Sreevidya Opens Up Her Affair With Kamal Hassan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X