For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പട്ടിക്കുട്ടിയല്ല', കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന് ഷാഹിദിന്റെ ഭാര്യ; കരീന നൽകിയ മറുപടി

  |

  ബോളിവുഡിൽ വർഷങ്ങളായി നായികാ നിരയിൽ തുടരുകയാണ് കരീന കപൂർ ഖാൻ. വിവാഹ ശേഷവും രണ്ട് കുട്ടികളായ ശേഷവും അഭിനയം ഉപേക്ഷിക്കാത്ത നടി മരണം വരെ സിനിമാ അഭിനയം തുടരണമെന്നാണ് തന്റെ ആ​ഗ്രഹമെന്നാണ് വ്യക്തമാക്കിയത്. ബോളിവുഡ് നടിമാരുടെ സ്റ്റീരിയോ ടെെപ്പ് കരിയർ സങ്കൽപ്പങ്ങളെ തകർത്ത ആദ്യ നടിയെന്ന വിശേഷണവും കരീനയ്ക്കുണ്ട്. വിവാഹ ശേഷം അഭിനയം തുടർന്ന നടി ​​ഗർഭിണിയായപ്പോഴും അഭിനയിച്ചു.

  കുഞ്ഞിനെ പ്രസവിച്ച് മാസങ്ങൾക്കുള്ളിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടുമെത്തുകയും ചെയ്തു. പൂർണ ​ഗർഭിണിയായിരിക്കെ റാംപ് വാക്കുകളിലും കരീന തിളങ്ങി. ഭർത്താവായ നടൻ സെയ്ഫ് അലി ഖാന് കുഞ്ഞിനെ നോക്കുന്നതിൽ ഒരേ പോലെ ഉത്തരവാദിത്വമുണ്ടെന്നും തങ്ങളൊരുമിച്ച് കുഞ്ഞുങ്ങളെ നോക്കുന്നതിനാൽ അധിക ഭാരമൊന്നും കുടുംബ ജീവിതത്തിൽ തനിക്കില്ലെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.

  KAREENA

  എന്നാൽ ഇതിനിടെ ​കരീനയ്ക്കെതിരെ നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിര രാജ്പുതിൽ നിന്നും പരോക്ഷ വിമർശനമുണ്ടായിരുന്നു. ഷാഹിദിന്റെ ഭാര്യയായ മിര കംപ്ലീറ്റ് ഹൗസ് വൈഫാണ്. കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരിക്കാനാണ് തനിക്കിഷ്ടമെന്ന് മിര രാജ്പുത് നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  KAREENA

  വീട്ടിലിരിക്കാൻ എനിക്ക് ഇഷ്ടമാണ്. എന്റെ കുഞ്ഞിന്റെ അമ്മയാവാൻ എനിക്കിഷ്ടമാണ്. ദിവസത്തിൽ ഒരു മണിക്കൂർ കുഞ്ഞിനൊപ്പം ചെലഴിച്ച് ജോലിക്ക് പിന്നാലെ പോവുന്നത് എനിക്കിഷ്ടമല്ല. പിന്നെ എന്തിനാണ് എനിക്ക് കുഞ്ഞ്. എന്റെ കുഞ്ഞ് ഒരു പട്ടിക്കുട്ടിയല്ല എന്നായിരുന്നു മിര രാജ്പുതിന്റെ പരാമർശം.

  പരാമർശം സോഷ്യൽ മീഡിയയിൽ വിവാദമായി. മിരയുടേത് ജോലിക്ക് പോവുന്ന സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന് വിമർശനമുയർന്നു. ​ഗർഭിണിയായിരിക്കെയും സിനിമാ അഭിനയം തുടരുന്ന കരീനയെ പരോക്ഷമായി പരിഹസിച്ചതാണ് മിരയെന്നും വിമർശനമുയർന്നു.

  KAREENA AND MIRA

  ഇതിനിടെ പരോക്ഷമായി തന്നെ പിന്നീട് കരീനയും ഇതിന് മറുപടി നൽകി. ഞാൻ എങ്ങനത്തെ അമ്മയാണെന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ മാത്രം കാര്യമാണ്. മാതൃത്വത്തെക്കുറിച്ചോ മകൻ തൈമൂറിനോടുള്ള സ്നേഹത്തെക്കുറിച്ച് വിളിച്ചു കൂവേണ്ട കാര്യമെനിക്കില്ല. നമ്മൾ എന്ത് ചെയ്താലും ആൾക്കാർ നമ്മളെ പറ്റി വിലയിരുത്തലുകൾ നടത്തും. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യമെന്നുമാരിയിരുന്നു കരീനയുടെ പ്രസ്താവന.

  ഇന്ന് തൈമൂർ, ജെ​ഹ് അലി ഖാൻ എന്നീ രണ്ട് ആൺകുട്ടികളുടെ അമ്മയാണ് കരീന. ഇപ്പോഴും നടി സിനിമകളിൽ അഭിനയിക്കുന്നു. മിരയുടെ ഭർത്താവായ ഷാഹിദ് കപൂറിന്റെ കാമുകിയായിരുന്നു കരീന കപൂർ. 2006 ലാണ് ഇരുവരും വേർപിരിഞ്ഞത്. പിന്നീട് 2008 ൽ കരീന സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു.

  ഷാഹിദ് പിന്നീട് പ്രിയങ്ക ചോപ്ര. വിദ്യാ ബാലൻ എന്നിവരോടൊപ്പം ചേർത്ത് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞെങ്കിലും 2015 ൽ നടൻ മിര രാജ്പതിനെ വിവാഹം കഴിച്ചു. ഷാഹിദിനൊപ്പം മിക്കപ്പോഴും പൊതുവേദികളിൽ കാണുന്ന മിര നടിയല്ലെങ്കിലും ലെെം ലൈറ്റിൽ തിളങ്ങുന്ന താരമാണ്. മിരയും ഷാഹിദും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

  Read more about: kareena
  English summary
  when mira rajputs indirect comment against kareena kapoor sparks controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X