For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ മുറിപ്പാട്; ധോണിയുമായുള്ള പ്രണയത്തെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞത്‌

  |

  ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിലെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ വലിയ പേരുകളിലൊന്നാണ് എംഎസ് ധോണി. താരമെന്ന നിലയിലും നായകന്‍ എന്ന നിലയിലും ധോണിയ്ക്ക് നേടാന്‍ സാധിക്കാത്തതായി ഒന്നും തന്നെയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രണ്ടാം ഏകദിന ലോകകപ്പ് നേടി തന്ന, ആദ്യത്തെ ട്വന്റി-20 ലോകകപ്പ് നേടി തന്നെ, ചാമ്പ്യന്‍സ് ട്രോഫി നേടി തന്ന, അങ്ങനെ ഒരുപാട് നേട്ടങ്ങള്‍ കൈ വെള്ളയില്‍ വച്ചു തന്ന നായകനാണ് ധോണി. വിരമിച്ചിട്ട് കുറച്ചായെങ്കിലും ആ പേര് ഇന്നും ഗ്യാലറികളെ ആവേശം കൊള്ളിക്കും. ഐപിഎല്‍ അടുത്തു നില്‍ക്കെ തങ്ങളുടെ പ്രിയപ്പെട്ട തലയെ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

  സാരിയിൽ വധുവായി സാമന്ത, നടിയുടെ ചിത്രം വൈറലാവുന്നു

  ക്രിക്കറ്റും സിനിമാ ലോകവും എപ്പോഴും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ക്രിക്കറ്റ്-സിനിമാ താരങ്ങള്‍ ഒരുപാടുണ്ട്. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും ഒരു ഉദാഹരണം. ധോണിയുടെ പേരും പലപ്പോഴും പല നടിമാരുമായും ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ നായികയായ ദീപിക പദുക്കോണിന്റെ പേരും ധോണിയുടെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്.

  Raai Laxmi

  അങ്ങനെ ഒരിക്കല്‍ ധോണിയുടെ പേരിനൊപ്പം ഉയര്‍ന്നു വന്ന പേരായിരുന്നു റായ് ലക്ഷ്മിയുടേത്. മലയാളികള്‍ക്കും സുപരിചിതയാണ് റായ് ലക്ഷ്മി. ഒരുപാട് സിനിമകളില്‍ നായികയായി മലയാളികളുടേയും മറ്റ് തെന്നിന്ത്യന്‍ സിനിമ മേഖലകളുടേയും ഹൃദയം കീഴടക്കിയ നടിയാണ് റായ് ലക്ഷ്മി. ഒരുകാലത്ത് ധോണിയും റായ് ലക്ഷ്മിയും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ മാധ്യമങ്ങളിലെ സ്ഥിരം ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു.

  ധോണിയും റായ് ലക്ഷ്മിയും പിരിഞ്ഞുവെങ്കിലും ഇരുവരേയും കുറിച്ച് പലപ്പോഴായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പിരിഞ്ഞിട്ടും തുടരുന്ന ഈ റിപ്പോര്‍ട്ടുകളോടുള്ള തന്റെ അതൃപ്തി റായ് ലക്ഷ്മി പരസ്യമായി തന്നെ അറിയിച്ചിട്ടുണ്ട്. 2009 ലായിരുന്നു ധോണിയും റായ് ലക്ഷ്മിയും അടുക്കുന്നതും അകലുന്നതുമെല്ലാം. തന്റെ ജീവിത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധമെന്നായിരുന്നു പിന്നീട് ഇതേക്കുറിച്ച് റായ് ലക്ഷ്മി തന്്‌നെ പറഞ്ഞത്.

  ഒരിക്കല്‍ താരം ഇതേക്കുറിച്ച് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. ''അടുത്തെങ്ങും വിട്ടു പോകാത്തൊരു കറയോ പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു. ഇപ്പോഴും ആളുകള്‍ അതേക്കുറിച്ച് പറയാനുള്ള ഉര്‍ജ്ജം കണ്ടെത്തുന്നുവെന്ന് അറിയുന്നത് തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. എനിക്ക് തോന്നുന്നത് ഒരുകാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്''.

  ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞുവെങ്കിലും തങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബഹുമാനമുണ്ടെന്നാണ് റായ് ലക്ഷ്മി പറയുന്നത്. ''എനിക്കവനെ നന്നായി അറിയാം. അതിനെ എങ്ങനെ വിളിക്കണമെന്ന് അറിയില്ല. കാരണം അതൊരിക്കലും വര്‍ക്ക് ഔട്ട് ആയിരുന്നില്ല. ഞങ്ങള്‍ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവന്‍ മുന്നോട്ട് പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാന്‍ ഇന്ന് വളരെ സന്തുഷ്ടയാണ്, ജോലിയാണ് എനിക്ക് പ്രധാനപ്പെട്ടത്'' എന്നായിരുന്നു താരം പറഞ്ഞത്.

  അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു: ശ്രീവിദ്യ

  മമ്മൂക്കയെ വരെ ആകാംഷയിലാക്കി ലക്ഷ്മി റായിയുടെ ഗ്ലാമര്‍ വേഷം | filmibeat Malayalam

  ധോണിയും റായ് ലക്ഷ്മിയും കണ്ടുമുട്ടിയത് 2008 ലായിരുന്നു. സുരേഷ് റെയ്‌നയോടൊപ്പം ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്ക്ക് പോയപ്പോഴായിരുന്നു ധോണി താരത്തെ കണ്ടുമുട്ടുന്നത്. പിന്നീട് ഒരിക്കല്‍ ധോണി വിവാഹാഭ്യര്‍ത്ഥന നടത്തിയാല്‍ താന്‍ തയ്യാറാകുമെന്ന് വരെ റായ് ലക്ഷ്മി പറഞ്ഞിരുന്നു. എന്തായാലും ആ ബന്ധം അധികം വൈകാതെ തന്നെ അവസാനിച്ചു. പിന്നീട് 2010 ല്‍ ധോണി സാക്ഷിയെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമാണ് ധോണിയുടേയും സാക്ഷിയുടേയും മകള്‍.

  Read more about: raai laxmi
  English summary
  When Raai Laxmi Called Relationship With Dhoni Stain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X