»   » സംവിധായകന്‍ കട്ട് പറഞ്ഞിട്ടും സിദ്ധാര്‍ത്ഥും ജക്കലിനും നിര്‍ത്തിയില്ല,അവര്‍ ആ ലിപ് ലോക്കില്‍ മുഴുകി!

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും സിദ്ധാര്‍ത്ഥും ജക്കലിനും നിര്‍ത്തിയില്ല,അവര്‍ ആ ലിപ് ലോക്കില്‍ മുഴുകി!

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അഭിനയിക്കുമ്പോള്‍ കട്ട് പറയാന്‍ മറന്ന് പോയ അനുഭവത്തെ കുറിച്ച് ചില സംവിധായകര്‍ വാചാലരായിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്താന്‍ മറന്നുപോയ താരങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് വാര്‍ത്തകള്‍ വരുന്നത്.

ദ ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. നായകനും നായികയും ലിപ് ലോക്ക് രംഗത്ത് സ്വയം മറന്ന് അഭിനയിച്ച കഥ വെളിപ്പെടുത്തിയത് ചിത്രത്തിന്റെ സംവിധായകര്‍ തന്നെയാണ്.

എ ജെന്റില്‍മാന്‍

രാജ് നിഡിമോരുവും ഡികെ കൃഷ്ണയുമാണ് എ ജന്റില്‍മാന്‍ എന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്കലിന്‍ ഫെര്‍ണാണ്ടസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ചുംബന രംഗം

സിദ്ധാര്‍ത്ഥും ജാക്കലിന്‍ ഫെര്‍ണാണ്ടസും ഉള്‍പ്പെട്ട ലിപ് ലോക്ക് രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും ഇരുവരും ചുംബിച്ചുകൊണ്ടിരുന്നു. ബോളിവുഡ് സിനിമയിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ചുംബന രംഗം എന്നാണ് അണിയറയിലെ സംസാരം.

ജാക്കലിനും സിദ്ധാര്‍ത്ഥും

ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ജാക്കലിനും സിദ്ധാര്‍ത്ഥും. ആലിയ ഭട്ടുമായി വേര്‍പിരിഞ്ഞ സിദ്ധാര്‍ത്ഥിന്റെ പുതിയ കാമുകി ജാക്കലിനാണ് എന്ന കിംവദന്തി പ്രചരിയ്ക്കുന്നതിനിടെയാണ് ചുംബന കഥ പുറത്ത് വന്നിരിയ്ക്കുന്നത്.

ഈ രംഗം കാണൂ

ഈ ഗാനരംഗം കണ്ടാല്‍ മനസ്സിലാവും എത്രത്തോളം ഇഴുകിച്ചേര്‍ന്നാണ് ജാക്കലിനും സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിച്ചത് എന്ന്. ഇത് കണ്ട് ആലിയ ഭട്ടിന്റെ ഹൃദയം തകര്‍ന്നു എന്നാണ് കേള്‍ക്കുന്നത്.

English summary
When Sidharth Malhotra-Jacqueline Fernandez couldn't stop kissing each other

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam