twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നിങ്ങൾക്ക് ഐശ്വര്യ റായിയെ അയക്കും'; വിശ്വ സുന്ദരിപട്ടം നേടിയ സുസ്മിതയ്ക്ക് നേരിട്ട ദുരനുഭവം

    |

    ഇന്ത്യയിലേക്ക് ആദ്യ മിസ് യൂണിവേഴ്സ് പട്ടം കൊണ്ട് വന്ന താരമാണ് സുസ്മിത സെൻ. രാജ്യത്തിന്റെ അഭിമാനമായി മാറിയ സുസ്മിതയെ തേടി പിന്നീട് നിരവധി ബഹുമതികളെത്തി. സുസ്മിതയോടൊപ്പം തന്നെ സൗന്ദര്യ റാണി പട്ടം ഇന്ത്യയിലെത്തിച്ച താരമാണ് ഐശ്വര്യ റായിയും. സുസ്മിത വിശ്വ സുന്ദരിപ്പട്ടമാണ് നേടിയതെങ്കിൽ ഐശ്വര്യ അതിനു തൊട്ടു താഴെയുള്ള ലോക സുന്ദരിപ്പടമാണ് നേടിയത്. ഇരുവരും പിന്നീട് മൾട്ടി നാഷണൽ പരസ്യങ്ങളുടെ മുഖമായി തിളങ്ങി.

    aishwarya and sushmita

    ഇന്ത്യയിൽ സൗന്ദര്യ റാണി മത്സരത്തിന്റെ അലയൊലികൾ ആദ്യമായുണ്ടാക്കിയ താരങ്ങളാണ് ഐശ്വര്യയും സുസ്മിതയും. പിന്നീട് പ്രിയങ്ക ചോപ്രയുൾപ്പെടെയുള്ളവർ ഈ പാത പിന്തുടർന്നു. സുസ്മിതയ്ക്ക് ശേഷം ഈ വർഷം ഹർനാസ് സന്ധുവാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഒരിന്ത്യക്കാരി നേടുന്നത്. സൗന്ദര്യ റാണി കിരീടം ചൂടിയ സുസ്മിതയും ഐശ്വര്യയെയയും കുറിച്ച് നേരത്തെ പല ​ഗോസിപ്പുകളും പരന്നിരുന്നു. ഇരുവരെയും കുറിച്ചുള്ള താരമത്യങ്ങളായിരുന്നു ഇതിന് വഴിവെച്ചത്.

    വിശ്വസുന്ദരി കീരിടം സുസ്മിതയാണ് നേടിയതെങ്കിലും അന്ന് ബോളിവുഡിലുൾപ്പെടെ കൂടുതൽ ജനപ്രീതി നേടിയത് ഐശ്വര്യ റായിയായിരുന്നു.അടുത്തിടെ ഐശ്വര്യയുമായുള്ള താരതമ്യത്തിന്റെ പേരിൽ തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് സുസ്മിത തുറന്നു പറഞ്ഞിരുന്നു.

    sushmita yes

    മിസ് ഇന്ത്യയിൽ ഐശ്വര്യയെ പിന്തള്ളി വിജയിച്ച ശേഷമാണ് സുസ്മിത മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മത്സരത്തിന് പോവുന്നതിന് തൊട്ടു മുമ്പ് സുസ്മിതയ്ക്ക് തന്റെ പാസ്പോർട്ട് നഷ്ടമായി. ഒരു മോഡലിന് കൊടുത്തതായിരുന്നു പാസ്പോർട്ട്. എന്നാൽ ഇവരുടെ കൈയിൽ നിന്നും പാസ്പോർ‌ട്ട് കളഞ്ഞു പോയി. ഇതോടെ സുസ്മിത ആശങ്കയിലായി. മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള വിദേശ യാത്ര മുടങ്ങുമെന്നായപ്പോൾ അവർ മിസ് ഇന്ത്യ സംഘാടകരോട് ഇക്കാര്യം പറഞ്ഞു. എന്നാൽ സംഭവം കേട്ട സംഘാടകർ പറഞ്ഞത് മിസ് യൂണിവേഴ്സിന് ഐശ്വര്യ റായിയെ അയക്കാമെന്നും നിങ്ങൾക്ക് മിസ് വേൾഡ് മത്സരത്തിന് പോവാമെന്നുമായിരുന്നു. ഇത് കേട്ട് താൻ ക്ഷുഭിതയായെന്ന് സുസ്മിത വെളിപ്പെടുത്തി.

    ash

    ഒടുവിൽ തന്റെ പിതാവിനോട് ഇക്കാര്യം സുസ്മിത പറഞ്ഞു. പിതാവ് അന്നത്തെ തന്റെ ചില സ്വാധീനമുപയോ​ഗിച്ച് വിദേശ യാത്രയ്ക്ക് സൗകര്യം ചെയ്തെന്നാണ് സുസ്മിത പറഞ്ഞത്. രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. അതേസമയം അവ​ഗണന നേരിട്ടാണ് പോയതെങ്കിലും മിസ് യൂണിവേഴ്സ് കിരീടം ചൂടിയാണ് സുസ്മിത രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഇന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം ചരിത്രമാണ് സുസ്മിതയുടെ പേരിൽ ഇന്നുള്ളത്. വർഷങ്ങൾക്കിപ്പുറവും ആ ഖ്യാതി സുസ്മിത നിലനിർത്തി.

    24ാം വയസ്സിൽ സുസ്മിത ആദ്യ കുട്ടിയെ ദത്തെടുത്തു. കുറച്ചു വർഷങ്ങൾക്ക് ശേഷം രണ്ടാമതൊരു കുഞ്ഞിനെ കൂടി താരം മകളായി ദത്തെടുത്തു. ഇരുവരും ഇന്ന് സുസ്മിതയോടൊപ്പമുണ്ട്. അവിവാഹിതയായ സുസ്മിത വിവാഹം മാത്രമല്ല ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് തവണ വിവാഹത്തിനൊരുങ്ങിയെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് സുസ്മിത അടുത്തിടെ പറഞ്ഞത്. തന്റെ കുട്ടികൾ കാരണമല്ല താൻ വിവാഹം കഴിക്കാത്തതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് കാരണങ്ങളാൽ പങ്കാളുകളുമായി ഒത്തു പോവാത്തത് കൊണ്ടാണ് വിവാഹത്തിലേക്ക് കടക്കാഞ്ഞതെന്നാണ് താരം പറഞ്ഞത്.

    Read more about: aishwarya gossip
    English summary
    When Sushmita sen avoided due to aishwarya rai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X