»   » പ്രകാശ് റോയിയുടെ ഡയലോഗ് മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍, എന്താവും കാരണം?

പ്രകാശ് റോയിയുടെ ഡയലോഗ് മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍, എന്താവും കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍ ശ്രദ്ധിച്ചോ ആരെങ്കിലും. ഇത്രയും ദിവസം കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി നടന്നു വരുന്ന ഒരു ഫോട്ടോ ആയിരുന്നു. എന്നാലിപ്പോള്‍ വൈറ്റ് എന്ന പുതിയ ചിത്രത്തിലെ ഒരു ഡയലോഗാണ് മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍.

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം


ഒരു പുതിയ സിനിമ റിലീസാകുമ്പോള്‍, ആ സിനിമയിലെ ഗെറ്റപ്പോടുകൂടിയ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ ഒരു ഡയലോഗ് ആദ്യമായിട്ടാണ് മമ്മൂട്ടി പ്രൊഫൈല്‍ പിക്ചറാക്കുന്നത്. എന്താവും കാരണം?


പ്രകാശ് റോയിയുടെ ഡയലോഗ് മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍, എന്താവും കാരണം?

വൈറ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന പ്രകാശ് റോയി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗാണ് പ്രൊഫൈല്‍ പിക്ചര്‍. ഒന്നും സ്വാഭാവികമായി സംഭവിയ്ക്കുന്നതല്ല, മറിച്ച് വ്യക്തമായ തീരുമാനത്തിന്റെ പുറത്താണ് എന്നതാണ് ഡയലോഗ്


പ്രകാശ് റോയിയുടെ ഡയലോഗ് മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍, എന്താവും കാരണം?

മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിലും ഡയലോഗിലുമുള്ള വിശ്വാസമാവാം ഇങ്ങനെ ഒരു പ്രൊഫൈല്‍ പിക്ചര്‍ ഇടാന്‍ കാരണം എന്ന് ആരാധകര്‍ പറയുന്നു. സിനിമ തിരഞ്ഞെടുത്തതിന് പിന്നലെ കാരണവും ഈ ഡയലോഗില്‍ പറയുന്ന തീരുമാനമാവാം എന്നാണ് ആരാധകരുടെ പക്ഷം


പ്രകാശ് റോയിയുടെ ഡയലോഗ് മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍, എന്താവും കാരണം?

ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ഈ ഡയലോഗ് പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ ചിത്രത്തിലെ ഡയലോഗ് ഹിറ്റായി എന്ന് ചുരുക്കം.


പ്രകാശ് റോയിയുടെ ഡയലോഗ് മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍, എന്താവും കാരണം?

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റില്‍ ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് നായിക. പ്രണയമാണ് കഥ. രാഹുല്‍ രാജ് ഈണം നല്‍കിയ ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ജ്യോതി ദേശ്പാണ്ഡേ നിര്‍മിയ്ക്കുന്ന വൈറ്റ് ജൂലൈ 29ന് തിയേറ്ററുകളിലെത്തും


English summary
Ever since the release date of Mammootty’s upcoming movie ‘White’ has been announced, the audience has been going gaga over the actor’s stylish avatar as Prakash Roy. And now, the Megastar has set an even more high level of expectations from the film, by unveiling a crisp and clear dialogue from the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam