»   » ആമിര്‍ഖാന്‍ ആദ്യ ഭാര്യ റീനയെ ഉപേക്ഷിച്ചത് മറ്റു നടിമാരുമായുളള വഴിവിട്ട ബന്ധം കാരണം?

ആമിര്‍ഖാന്‍ ആദ്യ ഭാര്യ റീനയെ ഉപേക്ഷിച്ചത് മറ്റു നടിമാരുമായുളള വഴിവിട്ട ബന്ധം കാരണം?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് താരതമ്യങ്ങളില്ലാത്ത ബോളിവുഡ് നടനാണ് ആമിര്‍ഖാന്‍. അഭിനയത്തിന്റെ സ്വാഭാവികതയക്കു വേണ്ടി ഏതു റിസ്‌കും ഏറ്റെടുക്കാന്‍ തയ്യാറാവുന്ന ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റ് നടനെന്ന പേരും ആമിറിനു സ്വന്തം. ആമിറിനെ സിനിമയെന്നു കേട്ടാല്‍ പ്രേക്ഷകര്‍ കണ്ണും പൂട്ടി തിയേറ്ററിലെത്തുന്ന സ്ഥിതിവിശേഷത്തിലേയ്ക്ക് നയിച്ചത് നടന്റെ സമര്‍പ്പമനോഭാവവും കഴിവുമാണെന്നതില്‍ സംശയമില്ല.

മറ്റു നടന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആമിറിന്റെ വ്യക്ത ജീവിതത്തിലേക്ക് മീഡിയ വലുതായി നുഴഞ്ഞുകയറ്റം നടത്തിയിട്ടില്ല. വലിയ ആഘോഷങ്ങളില്ലാതെയാണ് കിരണ്‍റാവുമായുളള വിവാഹവും നടന്നത്. ആദ്യഭാര്യയും ആമിറിന്റെ കളിക്കൂട്ടുകാരിയുമായിരുന്ന റീന ദത്തയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് ആമിര്‍ കിരണിനെ ജീവിത സഖിയാക്കിയത്. പക്ഷേ റീനയെ ഉപേക്ഷിച്ചതിനു പിന്നിലെ യഥാര്‍ത്ഥകാരണം കിരണ്‍ റാവുവല്ലായിരുന്നു എന്നാണ് അന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്...

16 വര്‍ഷം നീണ്ട ദാമ്പത്യം

16 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ആമിറും റീനയും വേര്‍പിരിഞ്ഞ്. വിവാഹ മോചിതരാവുമ്പോള്‍ ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ടായിരുന്നു. 1986 ഏപ്രില്‍ 18 നായിരുന്നു ഇവരുടെ വിവാഹം .വീട്ടുകാരുടെ സമ്മതത്തോടെയല്ലാതെയായിരുന്നു ഇരുവരും വിവാഹിതരായതെന്നാണു പറയുന്നത്.

അടുത്ത വര്‍ഷം വിവാഹമോചിതരായി

അടുത്ത വര്‍ഷം ഇരുവരും വിവാഹമോചിതരായി. കുട്ടികള്‍ ജുനൈദും ഇറയും റീനയുടെ സംരക്ഷണയിലുമായി. ആമിറിനു കുട്ടികളെ ആഴ്ച്ചയില്‍ മൂന്നു തവണ കാണാന്‍ കോടതി അനുമതി നല്‍കി.

പൂജാഭട്ടുമായുള്ള ആമിറിന്റെ ബന്ധം

ബോളിവുഡ് നടി പൂജാഭട്ടുമായുള്ള ആമിറിന്റെ ബന്ധവും അന്ന് വാര്‍ത്തകളിലിടം നേടിയിരുന്നു

ബ്രിട്ടീഷ് ജേര്‍ണലിസ്റ്റുമായുള്ള ലിവ് ഇന്‍ റിലേഷന്‍ ഷിപ്പ്

ബ്രിട്ടീഷ് ജേര്‍ണലിസ്റ്റുമായി ആമിറിനുള്ള ബന്ധവും വാര്‍ത്തയായിരുന്നു. ഗുലാം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ് ഇരുവരും തമ്മിലടുത്തത്. ഇത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ അവസാനിച്ചു.

ജെസിക്കയിലുളള ആമിറിന്റെ മകന്‍

ഗര്‍ഭിണിയായ ജെസിക്കയെ ആമിര്‍ അബോര്‍ഷനു നിര്‍ബന്ധിച്ചതായും എന്നാല്‍ അതിനെതിരായിരുന്ന ജെസിക്ക ലണ്ടനിലേക്ക് തിരിച്ചു പോയി ആണ്‍ കുഞ്ഞിനു ജന്മം ന്ല്‍കിയെന്നും പറയുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചു

കിരണ്‍റാവുവുമായുള്ള ബന്ധം

പിന്നീടാണ് കിരണ്‍ റാവുവുമായി അടുത്തത്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കിരണ്‍റാവുവിനെ വളരെനാളത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനു ശേഷം 2005 ഡിസംബര്‍ 28 നായിരുന്നു ആമിര്‍ വിവാഹം കഴിച്ചത്. ഇന്ന് കിരണിനൊപ്പം സന്തോഷപ്രദമായ ജീവിതമാണ് തനിക്കെന്നു ആമിര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കൊരു മകനുമുണ്ട് ആസാദ്.

യാഥാര്‍ത്ഥ്യം വ്യക്തമല്ല

ആമിറിന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങളെന്ന നിലയില്‍ പ്രചരിക്കുന്നവയ്ക്ക് യാഥാര്‍ത്ഥ്യവുമായി എത്രത്തോളം ബന്ധമെന്നു വ്യക്തമല്ല.

English summary
After ending 16 years of marriage with his first wife Reena, the two are still in good terms with each other and still keep each other in the loop when it comes to making decisions about their kids.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam