»   » ദിലീപ് പുറത്തിറങ്ങിയാല്‍ പണികിട്ടുമെന്ന് സൂപ്പര്‍താരങ്ങള്‍ക്ക് ഭയം; എന്തിനാണെന്ന് അറിയണോ?

ദിലീപ് പുറത്തിറങ്ങിയാല്‍ പണികിട്ടുമെന്ന് സൂപ്പര്‍താരങ്ങള്‍ക്ക് ഭയം; എന്തിനാണെന്ന് അറിയണോ?

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍പോഴും മുന്‍നിര താരങ്ങളൊന്നും കാര്യമായി നടനെ കുറ്റപ്പെടുത്തി സംസാരിക്കുന്നില്ല. ആസിഫ് അലിയെ പോലുള്ള യുവനടന്മാര്‍ ആദ്യമൊക്കെ ശക്തമായി പ്രതികരിച്ചെങ്കിലും പിന്നീട് തിരുത്തി. മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറുമൊക്കെ താരസംഘടനയില്‍ നിന്ന് ഒഴിവാക്കി മിണ്ടാതെ നിന്നു.

ദിലീപിന് ഡിമാന്റ് കൂടുന്നു.. പാട്ടും സിനിമയും കോമഡിയും ചര്‍ച്ചയും എല്ലാം ദിലീപിന് വേണ്ടി മാത്രം!!

സിനിമയില്‍ പലരും ഇപ്പോഴും ദിലീപിനെ പരസ്യമായി വിമര്‍ശിക്കുന്നില്ല എന്നത് ഒരു സത്യമാണ്. മാത്രമല്ല, ഒരിക്കലും ദിലീപ് ഇത് ചെയ്യില്ല എന്ന് അടിവരയിട്ടു പറയുന്നു. എന്തിനാണ് മുന്‍നിര താരങ്ങള്‍ പോലും ദിലീപിനെ ഇങ്ങനെ ഭയക്കുന്നത്? ദിലീപ് ശക്തമായി തിരിച്ചുവരും എന്ന് എല്ലാവരും വിശ്വസിക്കുന്നു എന്നത് തന്നെയാണ് അടിസ്ഥാന കാരണം!!

മടങ്ങി വരും

സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും ശക്തമായി ദിലീപ് മടങ്ങിയെത്തും. അറസ്റ്റും വിവാദങ്ങളുമൊക്കെ മുന്‍പും സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. അതൊക്കെ കാറ്റിപ്പറത്തില്‍ താരങ്ങള്‍ തിരിച്ചുവരുന്നതും കണ്ടു. ദിലീപും ഈ കഷ്ടകാലങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തും.

തിരിച്ചെത്തിയാല്‍ ഭയം

ദിലീപ് തിരിച്ചെത്തിയാല്‍ തങ്ങള്‍ക്ക് പണി കിട്ടും എന്ന് സൂപ്പര്‍താരങ്ങള്‍ പോലും ഭയക്കുന്നുണ്ടത്രെ. അമ്മ ഉള്‍പ്പടെയുള്ള സിനിമാ സംഘടനകള്‍ അടക്കി ഭരിച്ചിരുന്ന ആളാണ് ദിലീപ്. തിരിച്ചെത്തിയാല്‍ ഈ സംഘടനകളുടെ തലപ്പത്ത് തന്നെ ദിലീപ് തിരിച്ചു കയറും.

ഇപ്പോള്‍ സൂപ്പര്‍താരങ്ങളുടെ നിലപാട്

ആദ്യമൊക്കെ ദിലീപ് സംഭവത്തില്‍ കുറ്റക്കാരനല്ല, വെറുതെ ആരോപിയ്ക്കുന്നതാണ് ഇതെല്ലാം എന്നായിരുന്നു സിനിമാ താരങ്ങളുടെ പ്രതികരണം. അറസ്റ്റിലായപ്പോള്‍ കോടതി കുറ്റക്കാരനാണെന്ന് പറയട്ടെ.. അത് വരെ വിമര്‍ശിക്കരുത് എന്ന നിലപാടിലാണ് താരങ്ങള്‍.

ബിസിനസ് ബന്ധം

ദിലീപിനെ പിണക്കിയാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുമെന്ന് മാത്രമല്ല, പല മുന്‍നിര താരങ്ങളുമായും ദിലീപിന് ബിസിനസ് ഇടപാടുകളുണ്ട്. അതൊക്കെ പൊളിയും. ഒഴിവാക്കാന്‍ പറ്റാത്ത വിധം മറ്റു ചില ബന്ധങ്ങളും ദിലീപുമായി ഉള്ളതിനാലാണ് സൂപ്പര്‍താരങ്ങള്‍ പോലും നടനെ ഭയക്കുന്നത്.

വീക്ക് പോയിന്റുകളും അറിയാം

അത് മാത്രമല്ല, മുന്‍നിര താരങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുക്കാരന്‍ കൂടെയായിരുന്നു ദിലീപ്. ഇവരുടെ ചില 'വീക്' പോയിന്റുകളും വഴിവിട്ട ബന്ധങ്ങളും ദിലീപിന് അറിയാം. ദിലീപ് വാ തുറന്നാല്‍ പലര്‍ക്കും പണി കിട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തിരിച്ചടിക്കാന്‍ മടിക്കില്ല

ഇത്രയൊക്കെ അനുഭവിച്ച ദിലീപ് ഇനി മടങ്ങിയെത്തിയാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. ഇക്കാര്യം വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ദിലീപിന്റെ പല സഹപ്രവര്‍ത്തകരും പിന്തുണയ്ക്കുന്നതും മൗനം പാലിക്കുന്നതുമത്രെ.

English summary
Why did superstar scared about Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam