»   » വിദ്യ ബാലന്‍ കമലിനോട് പ്രതികാരം ചെയ്തതോ...? ഇതിലും നല്ല പകവീട്ടല്‍ സ്വപ്‌നങ്ങളില്‍ മാത്രം!

വിദ്യ ബാലന്‍ കമലിനോട് പ്രതികാരം ചെയ്തതോ...? ഇതിലും നല്ല പകവീട്ടല്‍ സ്വപ്‌നങ്ങളില്‍ മാത്രം!

By: Rohini
Subscribe to Filmibeat Malayalam

സംവിധായകന്‍ കമലിന് അടിയ്ക്കുമേല്‍ അടി കിട്ടുകയാണല്ലോ... ചലച്ചിത്രമേളയില്‍ ദേശീയ ഗാനത്തിനെതിരെ സംസാരിച്ച കമലിനോട് രാജ്യം വിട്ട് പോകാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ചിലര്‍ വീടിന് മുന്നില്‍ ദേശീയ ഗാനമാലപിച്ച് പ്രതികരിച്ചു. സിനിമയ്ക്കകത്തു നിന്നു പോലും ചിലര്‍ കമലിനെതിരെ സംസാരിച്ചു.

ചക്രം ഉപേക്ഷിച്ചതും പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തോന്നാത്തതിന്റെ കാരണം

ഇതിനിടയില്‍ പകരം വീട്ടാന്‍ കിട്ടിയ അവസരം ബോളിവുഡ് നടി വിദ്യ ബാലനും ഉപയോഗപ്പെടുത്തി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. തക്ക സമയത്ത് കമലിന്റെ സിനിമ ഉപേക്ഷിച്ച് വിദ്യ സ്‌കൂട്ടായി. അതിന് പിന്നിലൊരു കഥയുണ്ട്.

കമലിന്റെ ആമി

മാധവിക്കുട്ടിയുടെ ആത്മകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. ശ്രീവിദ്യയെ നായികയാക്കി ഈ സിനിമ ചെയ്യണം എന്നായിരുന്നു കമലിന്റെ ആഗ്രഹം. എന്നാല്‍ അതിന് മുന്‍പേ ശ്രീവിദ്യ ലോകം വിട്ട് പോയതുകൊണ്ട് നായികയായി വിദ്യാ ബാലനെ സമീപിച്ചു. വിദ്യ സമ്മതം അറിയിച്ചു

പെട്ടന്നുള്ള പിന്മാറ്റം

വിദ്യാ ബാലന്റെ സമ്മതം കിട്ടിയതോടെ കമല്‍ മറ്റ് പരിപാടികള്‍ ആരംഭിച്ചു. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കി ഫോട്ടോ ഷൂട്ട് നടത്തി. കോസ്റ്റിയൂം നിശ്ചയിച്ചു. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങല്‍ ബാക്കി നില്‍ക്കെ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ് വിദ്യ മസേജ് അയച്ചു.

പിന്മാറാന്‍ എന്താണ് കാരണം

പിന്മാറാന്‍ എന്താണ് കാരണം എന്ന് കമലിനോട് ചോദിച്ചപ്പോള്‍, സത്യസന്ധമായി പറഞ്ഞാല്‍ എനിക്കറിയില്ല എന്നാണ് സംവിധായകന്‍ പ്രതികരിച്ചത്. ദേശീയ ഗാനത്തെ ചൊല്ലിയുള്ള വിവാദമാണ് വിദ്യ പിന്മാറാന്‍ കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തിരക്കഥ വിദ്യയ്ക്ക് ഇഷ്ടമായിരുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം സിനിമയിലുണ്ട്. ഒരു പക്ഷെ അതാവാം പിന്മാറാന്‍ കാരണം എന്ന് കമല്‍ സംശയം പ്രകടിപ്പിച്ചു.

അത് പക വീട്ടിയതാണെന്ന് സോഷ്യല്‍ മീഡിയ

എന്നാല്‍ മതം മാറ്റവും ദേശീയ ഗാനവുമൊന്നുമല്ല, വിദ്യ ബാലന്‍ പക വീട്ടിയതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വിദ്യയുടെ ആദ്യ ചിത്രമായ ചക്രത്തിന്റെ സംവിധായകനാണ് കമല്‍. മോഹന്‍ലാലിനെയും വിദ്യ ബാലനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ ലോഹിതദാസാണ് തിരക്കഥ എഴുതിയത്. എന്നാല്‍ 16 ദിവസം ഷൂട്ട് ചെയ്ത ചിത്രം കമല്‍ ഉപേക്ഷിച്ചു.

വിദ്യ ബോളിവുഡിലേക്ക്

ആദ്യ ചിത്രം പാതിയില്‍ വച്ച് മുടങ്ങിപ്പോയാല്‍ അതിന് പലപ്പോഴും പഴി കേള്‍ക്കുന്നത് ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങളാണ്. ദിലീപിനെയും മോഹന്‍ലാലിനെയും അത് ബാധിച്ചില്ല. എന്നാല്‍ മലയാളത്തില്‍ പിന്നെ വിദ്യ ബാലന് തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബോളിവുഡിലേക്ക് പോയ വിദ്യയ്ക്ക് ഭാഗ്യമില്ലാത്ത നടി എന്ന കളിയാക്കല്‍ കേള്‍ക്കേണ്ടി വന്നു. പിന്നെ നിലനില്‍പിന് വേണ്ടിയുള്ള യുദ്ധമായിരുന്നു. അതില്‍ വിദ്യ ബാലന്‍ വിജയിച്ചു.

ചക്രം പിന്നീട് വീണ്ടും വന്നു

വിദ്യാ ബാലന്‍ ബോളിവുഡില്‍ വിജയങ്ങള്‍ നേടിക്കൊണ്ടിരിയ്‌ക്കെ ഇവിടെ ചക്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചക്രം 2003 ല്‍ റിലീസ് ചെയ്തു. പക്ഷെ ചിത്രം പരാജയപ്പെട്ടു.

English summary
Why did Vidya Balan walks out of Kamala Das biopic
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam