»   » മോഹന്‍ലാലിന് വേണ്ടി മാത്രം, ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ നിന്ന് മമ്മൂട്ടി വിട്ടു നിന്നതിനുള്ള കാരണം?

മോഹന്‍ലാലിന് വേണ്ടി മാത്രം, ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ നിന്ന് മമ്മൂട്ടി വിട്ടു നിന്നതിനുള്ള കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

ഇത്തവണത്തെ ഏഷ്യനെറ്റ് പുരസ്‌കാരത്തിനെതിര ഇതിനോടകം പല വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. പൃഥ്വിരാജിനെ അപമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണം പുറത്തുവന്നിരിയ്ക്കുന്നു.

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം, എന്തുണ്ടായി??

മമ്മൂട്ടിയും ഏഷ്യനെറ്റ് ചാനലും തമ്മില്‍ അത്ര നല്ല രസത്തിലല്ല എന്നാണ് കേള്‍ക്കുന്നത്. ഇത്തവണത്തെ ഏഷ്യനെറ്റ് പുരസ്‌കാരം മോഹന്‍ലാലിന് വേണ്ടി മാത്രം മാറ്റിവച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മോഹന്‍ലാലിന് വേണ്ടി മാത്രം, ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ നിന്ന് മമ്മൂട്ടി വിട്ടു നിന്നതിനുള്ള കാരണം?

മോഹന്‍ലാലിനെക്കാള്‍ മുമ്പേ സിനിമയില്‍ എത്തിയതാണ് മമ്മൂട്ടി. നാല്‍പത് വര്‍ഷമായി ഇന്റസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയ്ക്ക് വേണ്ടി ഇതുവരെ ഒരു സ്‌പെഷ്യല്‍ പ്രോഗ്രാമും ഏഷ്യനെറ്റ് നടത്തിയിട്ടില്ല

മോഹന്‍ലാലിന് വേണ്ടി മാത്രം, ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ നിന്ന് മമ്മൂട്ടി വിട്ടു നിന്നതിനുള്ള കാരണം?

ഇതുവരെ ഏഷ്യനെറ്റ് സംഘടിപ്പിച്ച പരിപാടികള്‍ക്കൊക്കെ മമ്മൂട്ടി പങ്കെടുത്തിട്ടുണ്ട്. ടെലിവിഷന്‍ അവാര്‍ഡിലും മമ്മൂട്ടി അതിഥിയായെത്തി. എന്നിട്ടും മോഹന്‍ലാലിന്റെ 36 വര്‍ഷം മാത്രം ആഘോഷിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്

മോഹന്‍ലാലിന് വേണ്ടി മാത്രം, ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ നിന്ന് മമ്മൂട്ടി വിട്ടു നിന്നതിനുള്ള കാരണം?

അതുപോലെ സിനിമകള്‍ സാറ്റലൈറ്റിന് വാങ്ങുന്ന കാര്യത്തിലും ഏഷ്യനെറ്റ് പക്ഷാപാതം കാണിക്കുന്നു എന്നും ചിലര്‍ ആരോപിയ്ക്കുന്നു. മോഹന്‍ലാലിന്റെ പൊട്ടിയ പടത്തിന് പോലും വന്‍ തുക സാറ്റലൈറ്റ് നല്‍കി ഏഷ്യനെറ്റ് വാങ്ങും. എന്നാല്‍ മമ്മൂട്ടിയുടെ കാര്യത്തില്‍ അത് സംഭവിക്കാറില്ല.

മോഹന്‍ലാലിന് വേണ്ടി മാത്രം, ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ നിന്ന് മമ്മൂട്ടി വിട്ടു നിന്നതിനുള്ള കാരണം?

മമ്മൂട്ടി ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം വാങ്ങുന്നത് കൂടുതലും സൂര്യ ടിവിയാണ്. എന്നാല്‍ സൂര്യ ടിവി ഇപ്പോള്‍ പഴയപോലെ അവാര്‍ഡ് നിശകള്‍ സംഘടിപ്പികക്കാറില്ല.

English summary
Why didn't Mammootty attend Asianet film award 2016

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam