»   » കാവ്യ - ദിലീപ് വിവാഹത്തിന് സുരേഷ് ഗോപി വരാത്തതിന് കാരണം നിഷാല്‍ ചന്ദ്ര?

കാവ്യ - ദിലീപ് വിവാഹത്തിന് സുരേഷ് ഗോപി വരാത്തതിന് കാരണം നിഷാല്‍ ചന്ദ്ര?

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവനും ദിലീപും അങ്ങനെ ഒരുപാട് നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷം വിവാഹിതരായി. എന്തായാലും കാവ്യയുടെയും ദിലീപിന്റെയും വിവാഹത്തിന് ശേഷം മലയാള സിനിമ രണ്ട് തട്ടിലായി എന്നാണ് കേള്‍ക്കുന്നത്. മഞ്ജു വാര്യരെ പിന്തുണയ്ക്കുന്നവര്‍ ഒരു ഭാഗത്തും, ദിലീപിനെയും കാവയയെയും പിന്തുണയ്ക്കുന്നവര്‍ മറ്റൊരു ഭാഗത്തും.

പണിപാളി, നിര്‍മാതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും മോഹന്‍ലാലിനെ മതി; തെലുങ്ക് സംവിധായകര്‍ അങ്കലാപ്പില്‍

മഞ്ജുവുമായി അടുത്ത ബന്ധമുള്ള പലരും വിവാഹത്തിന് വന്നില്ല. മോഹന്‍ലാല്‍ ഷൂട്ടിങ് തിരക്കില്‍ ആയതിനാലാണ് വരാത്തതത്. ഭാവന, ഇന്ദ്രജിത്ത്, ബിജു മേനോന്‍ തുടങ്ങിയവര്‍ക്കൊന്നും ക്ഷണം ലഭിച്ചിരുന്നില്ല എന്നും കേള്‍ക്കുന്നു. എന്തായിരുന്നു സുരേഷ് ഗോപി വിവാഹത്തിന് വരാതിരുന്നതിന് കാരണം?

സുരേഷ് ഗോപി വന്നില്ല

കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തിന് മമ്മൂട്ടി, ജയറാം തുടങ്ങി അന്ന് സ്ഥലത്തുള്ള മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. കൊച്ചിയില്‍ ഉണ്ടായിട്ടും ആക്ഷന്‍ ഹീറോ സുരേഷ് ഗോപി വിവാഹത്തിന് എത്തിയില്ല എന്നാണ് അറിഞ്ഞത്.

കാരണം നിഷാല്‍

സുരേഷ് ഗോപി കല്യാണത്തിന് വരാത്തതിന് കാരണം കാവ്യ മാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയാണത്രെ. നിഷാലിന്റെ ബന്ധുവാണ് സുരേഷ് ഗോപി. അങ്ങനെ വരുമ്പോള്‍, തീര്‍ച്ചയായും കാവ്യ - ദിലീപ് വിവാഹത്തെ പിന്തുണയ്ക്കാന്‍ സുരേഷ് ഗോപിയ്ക്ക് കഴിയില്ല.

വിവാഹ മോചനം ആയപ്പോള്‍

കാവ്യയും നിഷാനും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ തന്നെ സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടിരുന്നു. കാവ്യയെ വിവാഹ മോചനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു.

കാവ്യാ - ദിലീപ് വിവാഹം

നവംബര്‍ 25 നാണ് കാവ്യയും ദിലീപും വിവാഹിതരായത്. വിവാഹ ദിവസം രാവിലെയാണ് മാധ്യമപ്രവര്‍ത്തകരും ആരാധകരും വിവാഹക്കാര്യം അറിഞ്ഞത്. ദിലീപ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. താന്‍ കാരണം ബലിയാടായ കൂട്ടുകാരിയെ വിവാഹം കഴിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്.

ദിലീപിന്റെയും കാവ്യയുടെയും കല്യാണ ഫോട്ടോസിനായി

English summary
Suresh Gopi too wasn’t invited Kavya- Dileep Marriage as he is the relative of Nishal Chandra, the first husband of Kavya Madhavan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam