»   » ദിലീപിനെ കാണാന്‍ ജയിലില്‍ പോകില്ല എന്ന് കാവ്യയ്ക്ക് വാശി, എന്താണ് കാരണം?

ദിലീപിനെ കാണാന്‍ ജയിലില്‍ പോകില്ല എന്ന് കാവ്യയ്ക്ക് വാശി, എന്താണ് കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ കേരളക്കര അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതുവരെ ദിലീപ് വേട്ടയാടപ്പെട്ടിരുന്നുവെങ്കിലും അറസ്റ്റ് വരെ കാര്യങ്ങള്‍ നീങ്ങും എന്നാരും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും അത് സംഭവിച്ചു.

ദിലീപ് അറസ്റ്റിലായതോടെ ഭാര്യ കാവ്യ മാധവന് നേരെയും ശക്തമായ ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ ഇതുവരെ കാവ്യയ്‌ക്കെതിരെ ശക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് അറിയുന്നത്. എന്നിട്ടും ദിലീപിനെ കാണാന്‍ കാവ്യ ജയിലില്‍ വരില്ല എന്ന്... എന്താണ് കാര്യം?

കാവ്യയും മീനാക്ഷിയും വന്നില്ല

ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സഹോദരന്‍ അനൂപ് അടക്കമുള്ള ബന്ധുക്കള്‍ വരുന്നുണ്ട്. മുപ്പത് മിനിട്ട് അവരുമായി സംസാരിക്കാന്‍ എല്ലാ തടവുകാരെയും പോലെ ദിലീപിനും അനുവാദമുണ്ട്. എന്നാല്‍ ഇതുവരെ മകള്‍ മീനാക്ഷിയോ ഭാര്യ കാവ്യയോ ജയിലില്‍ ദിലീപിനെ കാണാന്‍ എത്തിയിട്ടില്ല.

മീനാക്ഷി സ്ഥലത്തില്ല

ദിലീപ് അറസ്റ്റിലായതോടെ മാനസികമായി തളര്‍ന്ന മീനാക്ഷിയെ ദുബായിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് മീനാക്ഷി ഇപ്പോള്‍ മഞ്ജുവും സുഹൃത്തുക്കളും മകള്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുന്നുണ്ട്.

കാവ്യ വന്നില്ലല്ലോ

മീനാക്ഷി കേരളത്തിലില്ല, കേരളത്തിലുണ്ടായിട്ടും കാവ്യ മാധവന്‍ ഇതുവരെ ഭര്‍ത്താവ് ദിലീപിനെ കാണാന്‍ ജയിലില്‍ വരാത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. എന്തുകൊണ്ട് കാവ്യ ദിലീപിനെ കാണാന്‍ വരുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.

കാവ്യ തയ്യാറല്ല

ജയിലില്‍ വന്ന് ദിലീപിനെ കാണാന്‍ കാവ്യ തയ്യാറാകുന്നില്ലത്രെ. മാധ്യമങ്ങള്‍ ജയിലിന് ചുറ്റും ഉണ്ടാവും എന്ന ഭയം കൊണ്ട് പുറത്തിറങ്ങാന്‍ പോലും മടിച്ചിരിക്കുകയാണ് കാവ്യ എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ചോദ്യം ചെയ്യാനും വന്നില്ല

മാധ്യമങ്ങളെ ഭയന്ന് കാവ്യ മൊഴി നല്‍കാന്‍ പൊലീസ് ക്ലബ്ബില്‍ വിളിപ്പിച്ചിട്ടും വന്നില്ല എന്ന വാര്‍ത്തയും ഉണ്ടായിരുന്നു. ഒടുവില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണനയില്‍ കാവ്യ താത്പര്യപ്പെടുന്ന സ്ഥലത്തെത്തി പൊലീസ് മൊഴി രേഖപ്പെടുത്തുകയാണത്രെ.

ദിലീപ് വിളിക്കാറുണ്ട്

ജയിലില്‍ നിന്നും ഫോണ്‍ വിളിക്കാന്‍ ദിലീപിന് അനുവാദമുണ്ട്. കോയിന്‍ ബോക്‌സ് ഉപയോഗിച്ച് ദിലീപിന് തന്റെ അമ്മയേയും മകളെയും ഭാര്യ കാവ്യയേയും വിളിക്കാം. അതും ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ.

പത്രം വായിക്കില്ല

ജയിലില്‍ കഴിയുന്ന ദിലീപിന് അധികൃതര്‍ പത്രം വായിക്കാന്‍ നല്‍കാറുണ്ടെങ്കിലും ദിലീപ് അത് നോക്കാറില്ല. തന്നെ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് അതുനിറയെ എന്നാണ് ദിലീപ് പറയുന്നത്.

English summary
Why Kavya Madhavan didn't come and meet Dileep at Jail

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam