»   » ചോറും മീന്‍ കറിയും പപ്പടവും പിന്നെ വര്‍ക്കൗട്ടും; പൃഥ്വി തനി കേരളീയന്‍ തന്നെ!!

ചോറും മീന്‍ കറിയും പപ്പടവും പിന്നെ വര്‍ക്കൗട്ടും; പൃഥ്വി തനി കേരളീയന്‍ തന്നെ!!

Posted By: Rohini
Subscribe to Filmibeat Malayalam

മുമ്പൊരു അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു പൃഥ്വിരാജിന് ഏറ്റവും ഇഷ്ടം ചോറും മീന്‍ കറിയുമാണെന്ന്. അതിന്റെ കൂടെ പപ്പടം ഉണ്ടെങ്കില്‍ അത്തഴം സൂപ്പറാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.

ആരാധകരെ കുഴപ്പിച്ച പൃഥ്വിയുടെ ചോദ്യം, 1979ലെ ഈ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് എന്തായിരുന്നു?

വര്‍ക്കൗട്ട് ചെയ്യുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം പൃഥ്വി തന്റെ ഫേസ്ബുക്കില്‍ കുറിച്ചതാണിത്. അത്താഴത്തിന് ചോറും മീന്‍ കറിയും പപ്പടവും ഉണ്ടെങ്കില്‍ കുശാലാണെന്ന്. ഫോട്ടോ ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു.

ചോറും മീന്‍ കറിയും പിന്നെ പപ്പടവും

ഇതാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. അത്താഴത്തിന് ചോറും മീന്‍ കറിയും പപ്പടവുമാണ് നടന് ഇഷ്ടം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

65 ലക്ഷത്തിലധികം ലൈക്കുകള്‍

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 65 ലക്ഷത്തിലധികം ലൈക്കുകളും ആയിരത്തിലധികം ഷെയറുകളും ഫോട്ടോയ്ക്ക് ലഭിച്ചു കഴിഞ്ഞു.

പൃഥ്വിരാജ് തനി മലിയാളിയാണെന്ന് ആരാധകര്‍

പൃഥ്വി ഒരു തനി മലയാളിയാണെന്നാണ് പോസ്റ്റിന്റെ സാരമെന്ന് ആരാധകര്‍ പറയുന്നു. എത്രതന്നെ വലിയ സ്റ്റാര്‍ ആണെങ്കിലും പൃഥ്വിരാജ് കേരള സംസ്‌കാരത്തെയും ഭക്ഷണരീതികളെയും ഇഷ്ടപ്പെടുന്ന നടനാണ്.

കൊഞ്ച് തീയലാണ് പൃഥ്വിക്ക് ഏറ്റവും ഇഷ്ടം

പൃഥ്വിയ്ക്ക് ഏറ്റവും ഇഷ്ടം കൊഞ്ച് തീയല്‍ ആണെന്ന് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. നാല് തരം പായസത്തോടെയുള്ള ഓണസദ്യയും നടന് ഇഷ്ടമാണത്രെ.

പൃഥ്വി നല്ല പാചകക്കാരനാണെന്ന് ഭാര്യ സുപ്രിയ

പൃഥ്വി നല്ലൊരു പാചകക്കാരന്‍ കൂടെയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭാര്യ സുപ്രിയ പറയുകയുണ്ടായി. പസ്ത ഉണ്ടാക്കാന്‍ പൃഥ്വി മിടുക്കനാണത്രെ.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Prithviraj, the young actor is also a fitness enthusiast and makes sure that he follows a proper workout regimen. Recently Prithviraj revealed why he prefers heavy workout, through a Facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam