»   » വിവരമില്ലാത്തവര്‍ക്കും ജീവിക്കണ്ടേ.. ചേട്ടന്‍ ജീവിക്കുന്നില്ലേ.. ടൊവിനോയുടെ കലക്കന്‍ മറുപടി

വിവരമില്ലാത്തവര്‍ക്കും ജീവിക്കണ്ടേ.. ചേട്ടന്‍ ജീവിക്കുന്നില്ലേ.. ടൊവിനോയുടെ കലക്കന്‍ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ കമന്റടിച്ചാല്‍ താരങ്ങള്‍ മിണ്ടാതിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അപ്പപ്പോള്‍ തന്നെ ചുട്ട മറുപടി കൊടുക്കാന്‍ താരങ്ങള്‍ക്കറിയാം. തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെ വന്ന കമന്റിന് ടൊവിനോ തോമസും കൊടുത്തു നല്ല ഉഗ്രന്‍ മറുപടി.

കാഞ്ചനമാലയെ വിട്ടുകൊടുത്തതിനാണോ... ടൊവിനോ തോമസിനോട് നന്ദി പറഞ്ഞ് പൃഥ്വിരാജ്

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ടൊവിനോ ഫേസബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇടത്പക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടെത്തിയവര്‍ക്കാണ് ടൊവിനോ മറുപടി നല്‍കിയത്.

ആദ്യത്തെ വിമര്‍ശകന്‍ പറഞ്ഞത്

ഷെയര്‍ ചെയ്തിരിക്കുന്ന സിനിമാ പോസ്റ്ററിലേതുപോലെ പോലെ 'ചുവപ്പന്‍' ആശയത്തില്‍ വിശ്വസിക്കുന്നയാളാണ് ടൊവിനോ എന്നായിരുന്നു കമന്റ് ബോക്‌സില്‍ ഒരാളുടെ 'കണ്ടെത്തല്‍'. നേരത്തേ സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരേ പ്രതിഷേധിച്ച നടന്‍ അലന്‍സിയറിന് ഫേസ്ബുക്കിലൂടെ ടൊവിനോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ അഭിപ്രായപ്രകടനവും ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ ചുവപ്പുമൊക്കെ ചേര്‍ത്തുവായിച്ച്, ഇങ്ങനെ പോയാല്‍ ഒരു വിഭാഗം ആരാധകരെ നഷ്ടപ്പെടുമെന്ന് ആരാധകന്‍ മുന്നറിയിപ്പ് നല്‍കി.

ടൊവിനോയുടെ മറുപടി

എന്നാല്‍ എബിസിഡിയിലും ഒരു മെക്‌സിക്കന്‍ അപാരതയിലുമൊക്കെ അവതരിപ്പിച്ചത് കഥാപാത്രങ്ങളെ ആണെന്ന് മറുപടി പറയുന്നു ടൊവിനോ. എബിസിഡിയില്‍ വലതുപക്ഷക്കാരനായിട്ട് ഇപ്പോള്‍ ഇടതുപക്ഷക്കാരനാവുമ്പോള്‍ കൂറുമാറിയെന്നാണ് കുറ്റപ്പെടുത്തല്‍ വരുന്നതെന്നും. രാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യപക്ഷത്ത് നില്‍ക്കുന്നതാണ് തന്റെ നിലപാടെന്നും ടൊവിനോ തോമസ് പറഞ്ഞു.

പേര് പോര

'മെക്‌സിക്കന്‍ അപാരത' എന്ന പേരിനോടാണ് മറ്റൊരാളുടെ രോഷം. ഈ പേരിലൂടെ അണിയറക്കാര്‍ തങ്ങളുടെ വിവരമില്ലായ്മയാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന പരിഹാസത്തിനും ടൊവിനോ മറുപടി കൊടുത്തു.

സാരമില്ല ചേട്ടാ

'ആരാധകന്റെ വിവരക്കേടിന്' ടൊവിനോ മറുപടി നല്‍കിയത് ഇപ്രകാരമാണ്; 'സാരമില്ല ചേട്ടാ, വിവരം ഇല്ലാത്തവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ? ചേട്ടന്‍ വരെ ഈ നാട്ടില്‍ ജീവിക്കുന്നു! എന്നിട്ടാണ്'.. രണ്ടായിരത്തിലധികം ലൈക്കുകളാണ് ഈ മറുപടിയ്ക്ക് ലഭിച്ചത്.

ഈ പോസ്റ്റ് കാണൂ

ഇതാണ് ടോവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്ററും കുറിപ്പും ഇട്ടതിനാണ് ഇത്തരത്തിലുള്ള കമന്റ് വന്നത്... ലിങ്ക് തുറക്കൂ.. കമന്റുകള്‍ വായിക്കൂ...

മമ്മൂട്ടി അധ്യാപകര്‍ക്ക് ക്ലാസെടുക്കുന്നത് കണ്ടോ... ചിത്രങ്ങള്‍ കാണൂ

English summary
Will this affect your fan following; Tovino Thomas reply

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam