»   » 42ല്‍ സെലിന്‍ ഇരട്ടകളെ ഗര്‍ഭം ധരിച്ചു

42ല്‍ സെലിന്‍ ഇരട്ടകളെ ഗര്‍ഭം ധരിച്ചു

Posted By:
Subscribe to Filmibeat Malayalam
Celine Dion
'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍...' എന്ന ഒറ്റ ഗാനത്തിലൂടെ പോപ് മ്യൂസിക്കിലെ രാജ്ഞിയായി മാറിയ കനേഡിയന്‍ സിങര്‍ സെലിന്‍ ഡിയോണ്‍ അമ്മയാവുന്നു. സെലിന്‍ ഗര്‍ഭിണിയാണെന്ന് അവരുടെ വക്താവ് കിം ജെക് വര്‍ത്താണ് വെളിപ്പെടുത്തിയത്. ഒരുതവണ ഗര്‍ഭമലസിപ്പോവുകയും ഏറെ നാള്‍ നീണ്ട കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്കും ശേഷമാണ് ഗായിക ഗര്‍ഭിണിയായതെന്ന് കാനഡയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

42 കാരിയായ സെലിനും 68കാരനായ റെനെ ആന്‍ജിലിനിനും ഒമ്പത് വയസ്സുകാരനായ മകനുണ്ട്. മറ്റൊരു കുട്ടിയ്ക്കായി ഇവര്‍ ഏറെക്കാലമായി ആഗ്രഹിയ്ക്കുകയായിരുന്നു. അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി സംഗീതരംഗത്തു നിന്നും കുറെ നാളത്തേക്ക് വിട്ടുനില്‍ക്കാനാണ് ഗായികയുടെ തീരുമാനം.

കഴിഞ്ഞ ദശകത്തില്‍ പോപ് മ്യൂസിക് രംഗത്ത് ഏറ്റവുമധികം പ്രശസ്തിയാര്‍ജ്ജിച്ച ഗായികയാണ് സെലിന്‍ ഡിയോണ്‍. ലോകമെമ്പാടുമായി 200 മില്യന്‍ ആല്‍ബങ്ങളാണ് ഇവരുടേതായി വിറ്റഴിയ്ക്കപ്പെട്ടത്. ഇതിലൂടെ 749 .9 മില്യന്‍ ഇവര്‍ക്ക് സമ്പാദിയ്ക്കാനും കഴിഞ്ഞുവെന്ന് ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാനഡയിലെ ക്വബെക് പ്രവിശ്യയിലെ ഒരു ദരിദ്രകുടുംബത്തിലെ 14 മക്കളില്‍ ഏറ്റവും ഇളയവളായി ജനിച്ച സെലിന്റെ മാര്‍ഗ്ഗദര്‍ശി അവരുടെ ഭര്‍ത്താവ് റെനെ തന്നെയാണ്. 1981ല്‍ അവരുടെ ആദ്യ ആല്‍ബം പുറത്തിറക്കുന്നതിന് വേണ്ടി സെലിന്റെ വീട് വില്‍ക്കാന്‍ സഹായിച്ചത് റെനെ ആയിരുന്നു. ആല്‍ബം ക്വബെക്കില്‍ ഹിറ്റായതോടെ സെലിന്‍ പ്രശസ്തയിലേക്കുയരുകയായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam