»   » അടുത്ത കുഞ്ഞ് ഉടനില്ലെന്ന് ആഞ്ജലീന

അടുത്ത കുഞ്ഞ് ഉടനില്ലെന്ന് ആഞ്ജലീന

Posted By:
Subscribe to Filmibeat Malayalam
Brad and Jolie
ഹോളിവുഡിന്റെ പ്രിയതാരം അഞ്ജലീനജോളിയ്ക്കും കാമുകന്‍ ബ്രാഡ് പിറ്റിനും കുട്ടികളോടുള്ള സ്‌നേഹം പ്രശസ്തമാണ്. ഇപ്പോള്‍ ഇവര്‍ക്ക് ആറുകുട്ടികളാണുള്ളത്.

മഡോക്‌സ് (9), പാക്‌സ് (7), സഹാര (5), ഷിലോ (4), രണ്ട് വയസ്സുള്ള ഇരട്ടകളായ നോക്‌സ്, വിവിയന്‍ എന്നിവരാണ് ജോളി- ബ്രാഡ് ദമ്പതികളുടെ മക്കള്‍. ഇതില്‍ മൂത്തവര്‍ മൂവരും വളര്‍ത്തുകുട്ടികളാണ്.

ഇനി എന്നാണ് ഈ ദമ്പതികള്‍ അടുത്ത കുഞ്ഞിനെ സ്വന്തമാക്കുന്നതെന്ന് അറിയാന്‍കാത്തരിക്കുകയാണ് ആരാധകര്‍. എന്നല്‍ ഇപ്പോഴത്തെ ആറു മക്കള്‍ക്കും നല്ല ശ്രദ്ധ വേണ്ടതിനാല്‍ തല്‍ക്കാലം അടുത്ത കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ജോളി പറയുന്നു.

ഇനി കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ താത്പര്യപ്പെടുന്നുണ്ടോ എന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ജോളി മറുപടി പറഞ്ഞതിങ്ങനെയാണ്-ഇല്ല. ഇപ്പോള്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ഏറെ പരിചരണവും ശ്രദ്ധയും ആവശ്യമുണ്ട്. അതിനുശേഷമേ അടുത്ത കുട്ടിയെ തങ്ങളുടെ കുടുംബത്തിലുള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.

ബ്രാഡും ഞാനും ഏറെ ഭാഗ്യമുള്ളവരാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുട്ടികളെ വേണ്ടുതുപോലെ നോക്കാന്‍ കഴിയുന്നുണ്ട്.

ഹോളിവുഡിന്റെ പ്രിയതാരങ്ങളും ഏറെ തിരക്കുള്ളവരാണെങ്കിലും അഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിനെയും കുട്ടികളോടുള്ള വാത്‌സല്യവും സ്‌നേഹവും ഏറെ ശ്രദ്ധേയമാണ്. കുട്ടികളുടെ കാര്യത്തിനായി ഇവര്‍ പല പരിപാടികളും മാറ്റിവയ്ക്കാറുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam